ഭാഗ്യപ്പെരുമഴ 9 രാശിക്കാർക്ക്; അടുത്ത ആഴ്ചയിൽ തിളങ്ങുന്ന രാശിക്കാർ, സമ്പൂർണ സൂര്യരാശിഫലം
മേട രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): പൊതുവേ ഗുണകരമായ വാരമാണിത്. സാമ്പത്തിക സ്ഥിതി മെച്ചമാകും. കാർഷിക കാര്യങ്ങളിൽ താൽപര്യം വർധിക്കും. വീടിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. മകളുടെ വിവാഹാലോചനയിൽ തീരുമാനമാകും. തീർഥയാത്രയ്ക്ക് അവസരം വന്നു
മേട രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): പൊതുവേ ഗുണകരമായ വാരമാണിത്. സാമ്പത്തിക സ്ഥിതി മെച്ചമാകും. കാർഷിക കാര്യങ്ങളിൽ താൽപര്യം വർധിക്കും. വീടിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. മകളുടെ വിവാഹാലോചനയിൽ തീരുമാനമാകും. തീർഥയാത്രയ്ക്ക് അവസരം വന്നു
മേട രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): പൊതുവേ ഗുണകരമായ വാരമാണിത്. സാമ്പത്തിക സ്ഥിതി മെച്ചമാകും. കാർഷിക കാര്യങ്ങളിൽ താൽപര്യം വർധിക്കും. വീടിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. മകളുടെ വിവാഹാലോചനയിൽ തീരുമാനമാകും. തീർഥയാത്രയ്ക്ക് അവസരം വന്നു
മേട രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): പൊതുവേ ഗുണകരമായ വാരമാണിത്. സാമ്പത്തിക സ്ഥിതി മെച്ചമാകും. കാർഷിക കാര്യങ്ങളിൽ താൽപര്യം വർധിക്കും. വീടിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. മകളുടെ വിവാഹാലോചനയിൽ തീരുമാനമാകും. തീർഥയാത്രയ്ക്ക് അവസരം വന്നു ചേരും. വിദ്യാർഥികൾക്ക് വാരം കൂടുതൽ ഗുണകരമാണ്. വിശേഷ വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും.
ഇടവ രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മെയ് 21 വരെയുള്ളവർ): കുടുംബജീവിതം സമാധാനം നിറഞ്ഞതായിരിക്കും. പണമിടപാടുകളിൽ വാക്ക് പാലിക്കും. അയൽക്കാരോട് കലഹിക്കാൻ ഇടയുണ്ട്. സ്പോർട്സ് രംഗത്ത് നേട്ടങ്ങൾ കൈവരിക്കും. തൊഴിൽ തേടുന്നവർക്ക് നിയമന ഉത്തരവ് ലഭിക്കും. സാമൂഹ്യരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പൊതു ജനപിന്തുണ വർധിക്കും. വിദ്യാർഥികൾക്ക് ഈ വാരം അനുകൂലമാണ്. സുഹൃത്തുക്കളുമായി ഒത്തുകൂടും.
മിഥുന രാശി (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): അവിവാഹിതരുടെ വിവാഹാലോചനയിൽ തീരുമാനം ആകും. പുതിയ കരാറുകളിൽ ഏർപ്പെടും. സന്താനം മൂലമുള്ള മാനസിക സംഘർഷങ്ങൾക്ക് അയവുവരും. വീട് മോടി പിടിപ്പിക്കും. കടബാധ്യതകൾ പരിഹരിക്കും. തൊഴിൽ രംഗത്ത് ഉയർച്ച ഉണ്ടാകും. കാർഷിക ആദായം വർധിക്കും. തീർഥയാത്ര നടത്തും. കടബാധ്യതകൾ ലഘൂകരിക്കാൻ സാധിക്കും. മംഗള കർമങ്ങളിൽ പങ്കെടുക്കും.
കർക്കടക രാശി (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ): നല്ല ഈശ്വരാധീനം ഉള്ള കാലമാണിത്. പുതിയ വാഹനം വാങ്ങുന്നതിന് അവസരം വന്നുചേരും. സന്താനങ്ങൾ മുഖേന ഗുണമുണ്ടാകും. രോഗങ്ങൾ ശമിക്കും. കോടതി വിധി അനുകൂലമായിവരും. ജോലി സ്ഥലത്ത് മേലധികാരിയുടെ പ്രീതി സമ്പാദിക്കും. ചിലർക്ക് ശമ്പള വർധനവിനും സാധ്യതയുണ്ട്. വീട്ടിൽ ഒരു മംഗളകർമം നടക്കും. ഭൂമി വാങ്ങുന്നതിന് അവസരം കാണുന്നു .
ചിങ്ങ രാശി (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): തൊഴിൽ രംഗത്ത് പ്രശ്നങ്ങളില്ല. ധാരാളം യാത്ര ചെയ്യേണ്ടിവരും. സ്വത്തു തർക്കം രമ്യമായി പരിഹരിക്കും. അപവാദങ്ങൾ കേൾക്കാൻ ഇടയാകും. ആശുപത്രി ചെലവ് വർധിക്കും. ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും. സാമ്പത്തിക നില മെച്ചപ്പെടും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. വിദേശത്തു നിന്നും ഒരു സമ്മാനം പ്രതീക്ഷിക്കാം. മക്കളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക.
കന്നി രാശി (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): ഉന്നത വ്യക്തികളുമായി ബന്ധപ്പെട്ട പുതിയ സംരംഭങ്ങളിൽ ഏർപ്പെടും. ബന്ധുക്കളിൽ നിന്നും സാമ്പത്തിക സഹായം പ്രതീക്ഷിക്കാം. ശത്രുക്കളിൽ നിന്നുള്ള ഉപദ്രവം വർധിക്കും. അപകട സാധ്യതയുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കണം. ഗൃഹാന്തരീക്ഷം സന്തോഷകരം ആകും. രാഷ്ട്രീയ പ്രവർത്തകർ ഉന്നത സ്ഥാനത്ത് എത്തും. ധനാഗമം വർധിക്കും. കുടുംബത്തിൽ ഒരു സന്തതി പിറക്കും.
തുലാ രാശി(Libra) (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): പുതിയ സുഹൃദ്ബന്ധങ്ങൾ സ്ഥാപിക്കും. തീരുമാനിച്ച കാര്യങ്ങൾ നടപ്പിലാക്കാൻ കഴിയും. സിനിമാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അനുകൂലമായ വാരമാണ്. കള്ളന്മാരുടെ ഉപദ്രവം ഉണ്ടാവാൻ
ഇടയുണ്ട്. യാത്രാക്ലേശം അനുഭവിക്കും. വിവാഹാലോചനകളിൽ തീരുമാനം നീണ്ടു പോകും. അപകട സാധ്യതയുള്ള കാര്യങ്ങളിൽ നിന്ന് വിട്ടു നിൽക്കാൻ ശ്രദ്ധിക്കുക. ആരോഗ്യം തൃപ്തികരമാണ്.
വൃശ്ചിക രാശി(Scorpio) (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): നല്ല ദൈവാധീനമുള്ള സമയമാണ്. ഉദ്യോഗസ്ഥർക്ക് പ്രമോഷൻ ലഭിക്കും. സാമ്പത്തിക നില മെച്ചമാകും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. വ്യാപാരത്തിൽ നല്ല നേട്ടം കൈവരിക്കും. അപ്രതീക്ഷിതമായ യാത്രകൾ വേണ്ടി വരാം. സന്താനങ്ങളുടെ വിവാഹത്തിന് തീരുമാനമാകും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരങ്ങൾ ലഭിക്കും. കുടുംബസ്വത്ത് കൈവശം വന്നു ചേരും.
ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയള്ളവർ): പുതിയ സ്ഥാനമാനങ്ങൾ ലഭിക്കും. വീട്ടിൽ മംഗളകർമങ്ങൾ നടക്കും. മികച്ച പ്രവര്‍ത്തനത്തിന് അംഗീകാരം ലഭിക്കും. കലാരംഗത്ത് ശോഭിക്കും. അപേക്ഷിച്ച ലോണുകളും മറ്റും അനുവദിച്ചു കിട്ടും. വാഹനം കൈകാര്യം ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കുക. ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. ഉല്ലാസയാത്രയിൽ പങ്കെടുക്കും.
മകര രാശി (Capricorn) (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): പണചെലവ് വർധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ആതുര സേവനത്തിൽ താല്‍പര്യം പ്രകടിപ്പിക്കും. അയൽവക്കവുമായി നല്ല ബന്ധം സ്ഥാപിക്കും. ഗൃഹ നിർമാണം ആരംഭിക്കും. ആരോഗ്യം ശ്രദ്ധിക്കണം. അപകടങ്ങളിൽ നിന്ന് ഈശ്വരാധീനം കൊണ്ട് രക്ഷപ്പെടും. മുടങ്ങിക്കിടന്ന ബിസിനസ് പുനരാരംഭിക്കും. തീർഥാടനത്തിൽ പങ്കെടുക്കും.
കുംഭരാശി (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): ആത്മീയ കാര്യങ്ങൾക്കായി കൂടുതൽ പണം ചെലവഴിക്കും. ആരോഗ്യപ്രവർത്തകർക്ക് അംഗീകാരങ്ങൾ ലഭിക്കും. കൂട്ടു കച്ചവടത്തിലൂടെ ലാഭമുണ്ടാകും. വിദേശയാത്ര നടത്തും. പുതിയ വാഹനം വാങ്ങാൻ കഴിയും. വിദ്യാർഥികൾ പരീക്ഷയിൽ മികച്ച വിജയം നേടും. ചിലർക്ക് പുതിയ വീട്ടിലേക്ക് താമസം മാറാനും യോഗം കാണുന്നു. അലസത ഒഴിവാക്കാൻ ശ്രദ്ധിക്കുക.
മീന രാശി (Pisces) (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): ബിസിനസിൽ നല്ല ലാഭം പ്രതീക്ഷിക്കാം. സ്വന്തമായി ഭൂമി വാങ്ങാൻ കഴിയും. വിദ്യാർഥികൾക്ക് ഈ സമയം അനുകൂലമാണ്. സർക്കാർ ജീവനക്കാർക്ക് പ്രമോഷന് സാധ്യതയുണ്ട്. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിൽക്കും. ശാരീരിക അസ്വസ്ഥതകൾ ഇടയ്ക്കിടെ ഉണ്ടായിക്കൊണ്ടിരിക്കും. പുതിയ സംരംഭങ്ങൾക്ക് വാരം അനുകൂലമല്ല.