2025ലെ ഭാഗ്യവാൻമാർ, നേട്ടങ്ങൾ ഇവർക്കൊപ്പം; സമ്പൂർണ പുതുവർഷ സംഖ്യാഫലം
നമ്പര്‍ 1 (ജനന തീയതി 1, 10, 19, 28): ഈ സംഖ്യയുടെ അധിപൻ സൂര്യനാണ്. പൊതുവേ ശോഭ നിറഞ്ഞ വർഷമാണിത്. തുടക്കത്തിൽ കൂടുതൽ നേട്ടങ്ങൾ പ്രതീക്ഷിക്കാം. എന്നാൽ ആദ്യ പാദം കഴിയുമ്പോൾ കാര്യങ്ങൾ കൂടുതൽ ഗുണകരമാണ്.കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് സന്താന ഭാഗ്യം തെളിയും. ആരോഗ്യം തൃപ്തികരം ആണ്. കുടുംബ ജീവിതം
നമ്പര്‍ 1 (ജനന തീയതി 1, 10, 19, 28): ഈ സംഖ്യയുടെ അധിപൻ സൂര്യനാണ്. പൊതുവേ ശോഭ നിറഞ്ഞ വർഷമാണിത്. തുടക്കത്തിൽ കൂടുതൽ നേട്ടങ്ങൾ പ്രതീക്ഷിക്കാം. എന്നാൽ ആദ്യ പാദം കഴിയുമ്പോൾ കാര്യങ്ങൾ കൂടുതൽ ഗുണകരമാണ്.കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് സന്താന ഭാഗ്യം തെളിയും. ആരോഗ്യം തൃപ്തികരം ആണ്. കുടുംബ ജീവിതം
നമ്പര്‍ 1 (ജനന തീയതി 1, 10, 19, 28): ഈ സംഖ്യയുടെ അധിപൻ സൂര്യനാണ്. പൊതുവേ ശോഭ നിറഞ്ഞ വർഷമാണിത്. തുടക്കത്തിൽ കൂടുതൽ നേട്ടങ്ങൾ പ്രതീക്ഷിക്കാം. എന്നാൽ ആദ്യ പാദം കഴിയുമ്പോൾ കാര്യങ്ങൾ കൂടുതൽ ഗുണകരമാണ്.കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് സന്താന ഭാഗ്യം തെളിയും. ആരോഗ്യം തൃപ്തികരം ആണ്. കുടുംബ ജീവിതം
നമ്പര്‍ 1 (ജനന തീയതി 1, 10, 19, 28): ഈ സംഖ്യയുടെ അധിപൻ സൂര്യനാണ്. പൊതുവേ ശോഭ നിറഞ്ഞ വർഷമാണിത്. തുടക്കത്തിൽ കൂടുതൽ നേട്ടങ്ങൾ പ്രതീക്ഷിക്കാം. എന്നാൽ ആദ്യ പാദം കഴിയുമ്പോൾ കാര്യങ്ങൾ കൂടുതൽ ഗുണകരമാണ്. കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് സന്താന ഭാഗ്യം തെളിയും. ആരോഗ്യം തൃപ്തികരം ആണ്. കുടുംബ ജീവിതം സന്തോഷകരമാകും. പുതിയ ജോലി ലഭിക്കും. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് അവസരം ലഭിക്കും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. സാമ്പത്തിക നില മെച്ചപ്പെടും. വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. മറ്റുള്ളവരുടെ ആദരവ് നേടും. പുതിയ വീട് സ്വന്തമാക്കും. കമിതാക്കളുടെ വിവാഹം നടക്കും.
നമ്പര്‍ 2 (ജനന തീയതി 2,11, 20, 29): ഈ സംഖ്യയുടെ അധിപൻ ചന്ദ്രനാണ്. തുടക്കം കുറച്ചു ഭാഗ്യം ഉള്ള സമയമാണ്. വിദേശത്ത് ഉദ്യോഗം തേടുന്നവർക്ക് അത് ലഭിക്കാൻ സാധ്യത കാണുന്നു. സർക്കാർ ജീവനക്കാർക്ക് സ്ഥലംമാറ്റം പ്രതീക്ഷിക്കാം. എന്നാൽ രണ്ടാം പാദത്തിൽ പലകാര്യങ്ങൾക്കും മാറ്റം ഉണ്ടാകും. ചെലവുകൾ വർധിക്കും. വിദ്യാർഥികൾക്ക് ആഗ്രഹിച്ച വിഷയം തുടർന്ന് പഠിക്കാൻ അവസരം ലഭിക്കും. തീർഥയാത്ര ചെയ്യും. ബന്ധുക്കളുടെ സഹായം ലഭിക്കും. സാഹിത്യരംഗത്ത് ശോഭിക്കും. കുടുംബ ജീവിതം സന്തോഷകരമാകും. ഉദ്യോഗാർഥികൾക്ക് ജോലി ലഭിക്കും. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്താൻ ശ്രദ്ധിക്കുക. സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ കരുതൽ ആവശ്യമാണ്.
നമ്പര്‍ 3 (ജനന തീയതി 3,12, 21, 30): ഈ സംഖ്യയുടെ അധിപൻ വ്യാഴം ആണ്. സാമ്പത്തികമായി വളരെ ഗുണകരമായ വർഷമാണിത്. പല വഴികളിലൂടെ പണം വന്നു ചേരും. ഏറെ യാത്രകൾ ആവശ്യമായി വരും. ബഹുമതിയും അംഗീകാരവും ലഭിക്കും. കുടുംബ ജീവിതം തൃപ്തികരം ആണ്. ആരോഗ്യം തൃപ്തികരമാണ്. പുതിയ ജോലിയിൽ പ്രവേശിക്കും. വരുമാനം മെച്ചപ്പെടും. ഭൂമി വാങ്ങാനുള്ള ആഗ്രഹം സഫലമാകും. മത്സര പരീക്ഷയിൽ ഉന്നത വിജയം നേടും. പുതിയ വാഹനം സ്വന്തമാക്കും. ചിലർക്ക് വിദേശയാത്രയ്ക്കും സാധ്യത കാണുന്നു. വീട് മാറി താമസിക്കും.
നമ്പര്‍ 4 (ജനന തീയതി 4,13, 22, 31): ഈ സംഖ്യയുടെ അധിപൻ രാഹു ആണ്. ഗുണദോഷ സമ്മിശ്രമായ ഫലങ്ങൾ. ഏർപ്പെടുന്ന എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തു തീർക്കാൻ സാധിക്കും. സ്ഥാനക്കയറ്റത്തിലും സാമ്പത്തിക നേട്ടങ്ങൾക്കും യോഗം ഉണ്ട്. തീർഥയാത്ര നടത്തും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. പഴയ വാഹനം മാറ്റി പുതിയത് വാങ്ങും. പ്രവർത്തനരംഗത്തെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. കുടുംബത്തിൽ ഐശ്വര്യവും സന്തോഷവും നിലനിൽക്കും. ദീർഘകാലമായി ആഗ്രഹിച്ചിരുന്ന ഒരു കാര്യം സഫലമാകും.
നമ്പര്‍ 5 (ജനന തീയതി 5,14, 23): ഈ സംഖ്യയുടെ അധിപൻ ബുധൻ ആണ്. നഷ്ടപ്പട്ട സ്ഥാനമാനങ്ങൾ തിരിച്ചു പിടിക്കും. പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും. അവിവാഹിതരുടെ വിവാഹം നടക്കും. വരുമാനം മെച്ചപ്പെടും. ഉദ്യോഗാർഥികൾക്ക് ജോലി ലഭിക്കും. മത്സരങ്ങളിൽ നേട്ടം ഉണ്ടാകും. പുതിയ വാഹനം വാങ്ങും. വരുമാനം വർധിക്കും. ആരോഗ്യം തൃപ്തികരമാണ്. പൂർവിക സ്വത്ത് കൈവശം വന്നുചേരും. സുഹൃത്തുക്കൾ സഹായിക്കും. എല്ലാ കാര്യങ്ങളും വിജയിപ്പിക്കും. പുതിയ വാഹനം വാങ്ങും. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇഷ്ടപ്പെട്ട വീട് സ്വന്തമാക്കാൻ സാധിക്കും.
നമ്പര്‍ 6 (ജനന തീയതി 6,15, 24): ഈ സംഖ്യയുടെ അധിപൻ ശുക്രൻ ആണ്. അവിചാരിതമായ പല നേട്ടങ്ങളും ഉണ്ടാകും. ആഡംബര വസ്തുക്കൾ സ്വന്തമാക്കും. പുതിയ വാഹനത്തിനും യോഗം കാണുന്നു. വീട്ടിൽ സമാധാനവും സന്തോഷവും നിലനിൽക്കും. ധാരാളം യാത്രകൾ ചെയ്യാനും സാധ്യത കാണുന്നു. ബിസിനസ് വികസിപ്പിക്കും. ജോലിയിൽ ഉയർച്ച പ്രതീക്ഷിക്കാം. വ്യാപാരം വർധിക്കും. ആരോഗ്യം മെച്ചപ്പെടും. കാർഷിക രംഗത്ത് കൂടുതൽ നേട്ടം കൈവരിക്കും. പേരും പെരുമയും വർധിക്കും. മക്കളുടെ നേട്ടത്തിൽ അഭിമാനിക്കാൻ സാധിക്കും. ലഹരിവസ്തുക്കളുടെ ഉപയോഗം
നിയന്ത്രിക്കുക.
നമ്പര്‍ 7 (ജനന തീയതി 7,16, 25): ഈ സംഖ്യയുടെ അധിപൻ കേതു ആണ്. അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകുന്ന വർഷമാണിത്. കുടുംബജീവിതം സന്തോഷം നിറഞ്ഞതാകും. പൂർവിക സ്വത്തുക്കൾ കൈവശം വന്നു ചേരും. നിയമ പ്രശ്നങ്ങൾ അനുകൂലമായി തീരും. സ്വർണാഭരണങ്ങൾ സമ്പാദിക്കും. അവിവാഹിതരുടെ വിവാഹം നടക്കും. പൂർവിക സ്വത്ത് കൈവശം വന്നു ചേരും. ബന്ധുക്കളെ കൊണ്ട് നേട്ടങ്ങൾ ഉണ്ടാകും. കാർഷിക മേഖലയിൽ നിന്നുള്ള ആദായം വർധിക്കും. തീർഥയാത്ര ചെയ്യും.
നമ്പര്‍ 8 (ജനന തീയതി 8,17, 26): ഈ സംഖ്യയുടെ അധിപൻ ശനി ആണ്. സർക്കാർ ജീവനക്കാർക്ക് സ്ഥാനകയറ്റം ലഭിക്കും. അംഗീകാരങ്ങളും ബഹുമതികളും ലഭിക്കും. ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കൂടുതൽ നേട്ടങ്ങൾ പ്രതീക്ഷിക്കാം. പുതിയ വാഹനം വാങ്ങും. സാമ്പത്തിക നിലയിൽ ഉയർച്ച നേടും. വിദ്യാർഥികൾ പരീക്ഷയിൽ ഉന്നത വിജയം കൈവരിക്കും. വീട് നിർമാണം പൂർത്തിയാക്കും. സർക്കാർ ജീവനക്കാർക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. പുതിയ സംരംഭങ്ങൾ വിജയിക്കും. ഭൂമി സംബന്ധമായ ഇടപാടുകൾ ലാഭകരമായി നടത്തും.
നമ്പര്‍ 9 (ജനന തീയതി 9,18, 27): ഈ സംഖ്യയുടെ അധിപൻ ചൊവ്വ ആണ്. ഗുണദോഷ സമ്മിശ്രമായ വർഷമാണിത്. സാഹിത്യ രംഗത്ത് ശോഭിക്കാം. മാധ്യമ പ്രവർത്തകർക്കും കാലം അനുകൂലമാണ്. വസ്തു സംബന്ധമായ കാര്യങ്ങൾ ലാഭകരമായി നടത്തും. സൈനികർക്ക് ബഹുമതികൾ ലഭിക്കും. പുതിയ പ്രേമബന്ധങ്ങൾ ഉടലെടുക്കും. ചിലരുടെ വിവാഹവും നടക്കും. തൊഴിൽ തേടുന്നവർക്ക് നാട്ടിൽ തന്നെ ജോലി കിട്ടും. കുടുംബ ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതാകും. വിദ്യാർഥികൾക്ക് പരീക്ഷയിൽ ഉന്നത വിജയം നേടും.