മേടക്കൂർ :അശ്വതി, ഭരണി, കാർത്തികയുടെ കാൽഭാഗം ചേർന്ന മേടക്കൂറുകാർക്ക് ഈ വാരത്തിൽ, ധന നേട്ടം ഉണ്ടാകും. കർമരംഗത്ത് നിന്നായാലും ബിസിനസ് രംഗത്ത് നിന്നായാലും നേട്ടങ്ങൾ കൊയ്യാൻ ആകും. പാർട്ണർഷിപ്പ് ബിസിനസ് ചെയ്യുന്നവർക്കും ഐടി ഫീൽഡിൽ ജോലി ചെയ്യുന്നവർക്കും ഗുണപ്രദമാണ്.

മേടക്കൂർ :അശ്വതി, ഭരണി, കാർത്തികയുടെ കാൽഭാഗം ചേർന്ന മേടക്കൂറുകാർക്ക് ഈ വാരത്തിൽ, ധന നേട്ടം ഉണ്ടാകും. കർമരംഗത്ത് നിന്നായാലും ബിസിനസ് രംഗത്ത് നിന്നായാലും നേട്ടങ്ങൾ കൊയ്യാൻ ആകും. പാർട്ണർഷിപ്പ് ബിസിനസ് ചെയ്യുന്നവർക്കും ഐടി ഫീൽഡിൽ ജോലി ചെയ്യുന്നവർക്കും ഗുണപ്രദമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേടക്കൂർ :അശ്വതി, ഭരണി, കാർത്തികയുടെ കാൽഭാഗം ചേർന്ന മേടക്കൂറുകാർക്ക് ഈ വാരത്തിൽ, ധന നേട്ടം ഉണ്ടാകും. കർമരംഗത്ത് നിന്നായാലും ബിസിനസ് രംഗത്ത് നിന്നായാലും നേട്ടങ്ങൾ കൊയ്യാൻ ആകും. പാർട്ണർഷിപ്പ് ബിസിനസ് ചെയ്യുന്നവർക്കും ഐടി ഫീൽഡിൽ ജോലി ചെയ്യുന്നവർക്കും ഗുണപ്രദമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേടക്കൂർ :അശ്വതി, ഭരണി, കാർത്തികയുടെ കാൽഭാഗം ചേർന്ന മേടക്കൂറുകാർക്ക് ഈ വാരത്തിൽ, ധന നേട്ടം ഉണ്ടാകും. കർമരംഗത്ത് നിന്നായാലും ബിസിനസ് രംഗത്ത് നിന്നായാലും നേട്ടങ്ങൾ കൊയ്യാൻ ആകും. പാർട്ണർഷിപ്പ് ബിസിനസ് ചെയ്യുന്നവർക്കും ഐടി ഫീൽഡിൽ ജോലി ചെയ്യുന്നവർക്കും ഗുണപ്രദമാണ്. വിദ്യാർഥികൾക്ക് ഗുണപ്രദമാണ്. പരീക്ഷകളിൽ വിജയിക്കാനാകും. വിവാഹ കാര്യങ്ങൾക്ക് അനുകൂലമാണ്. ദാമ്പത്യ സൗഖ്യം ഉണ്ടാകാം. പ്രണയിതാക്കൾക്കും ഗുണപ്രദമാണ്. കുടുംബത്ത് പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടു പോകാൻ ആകും. വസ്തു സംബന്ധമായ കാര്യങ്ങൾക്ക് ഗുണപ്രദമാണ്. സഹോദരങ്ങളും സുഹൃത്തുക്കളുമായി നല്ല ബന്ധം പുലർത്താൻ ആകും. അച്ഛനമ്മമാരും ആയി നല്ല ബന്ധം പുലർത്തി മുന്നോട്ടു പോകാനാകും. സന്താനങ്ങളുടെ സന്തോഷത്തിൽ പങ്കുചേരാൻ ആകും. കടം വീട്ടാനും ശത്രുശല്യം കുറയുവാനും ഇടയുണ്ട്. ശ്വാസംമുട്ട്, നെഞ്ചരിച്ചിൽ പോലുള്ള അസ്വസ്ഥതകൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ ശ്രദ്ധിക്കേണ്ടതാണ്. ചൊവ്വാഴ്ച ദിവസങ്ങളിൽ ദേവീക്ഷേത്ര ദർശനവും നാഗക്ഷേത്ര ദർശനവും ആകാം.

ഇടവക്കൂർ :കാർത്തികയുടെ ബാക്കി മുക്കാൽഭാഗം, രോഹിണി, മകയിരത്തിന്റെ ആദ്യപകുതിയും ഉൾപ്പെടുന്ന ഇടവക്കൂറുകാർക്ക് ഈ വാരത്തിൽ, വരവിനേക്കാൾ അധികരിച്ചു നിൽക്കും ചെലവുകൾ. കർമരംഗത്ത് ശത്രുശല്യം ഉണ്ടാകാം. ചില വെല്ലുവിളികള്‍ തരണം ചെയ്തു മുന്നോട്ടു പോകേണ്ടതായി വരാം. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഗുണാനുഭവങ്ങൾ വർധിച്ചു നിൽക്കും. വിദ്യാർഥികൾക്കും ഗുണപ്രദമാണ്. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയിക്കാനാകും. വിവാഹകാര്യങ്ങൾ തീരുമാനമാകാനും ഇടയുണ്ട്. പ്രണയിതാക്കളുടെ ഇടയിലും ദമ്പതികളുടെ ഇടയിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായേക്കാം. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. വീട്, വസ്തു, വാഹനം എന്നിവയുമായി ബന്ധപ്പെട്ട നല്ല അനുഭവങ്ങൾ ഉണ്ടാകും. ബന്ധുക്കളോടും സഹോദരങ്ങളോടും ഇടപഴകുമ്പോൾ അതീവ ശ്രദ്ധാലുകളായിരിക്കണം. അമ്മയുമായി നല്ല ബന്ധം പുലർത്തി മുന്നോട്ടു പോകാൻ ശ്രമിക്കണം. സന്താനങ്ങളുടെ ഉയർച്ചയിൽ സന്തോഷിക്കാൻ അവസരങ്ങൾ ഉണ്ടാകും. കടം വർധിക്കാം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധയുണ്ടാകണം. അയ്യപ്പ സ്വാമിക്ക് നീരാഞ്ജനം, ശ്രീകൃഷ്ണസ്വാമിക്ക് തുളസി മാല സമർപ്പിക്കുക.

ADVERTISEMENT

മിഥുനക്കൂർ :മകയിരത്തിന്റെ ബാക്കി പകുതിയും, തിരുവാതിര, പുണർതത്തിന്റെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന മിഥുനക്കൂറുകാർക്ക് ഈ വാരത്തിൽ,ധന ഇടപാടുകളിൽ അതീവ ശ്രദ്ധാലുക്കൾ ആയിരിക്കണം. കർമരംഗത്ത് നല്ല ശ്രദ്ധ ചെലുത്തി മുന്നോട്ടു പോകേണ്ടതുണ്ട്. ബിസിനസ് രംഗത്ത് ആയാലും എടുക്കുന്ന തീരുമാനങ്ങളിൽ തെറ്റു പറ്റാതിരിക്കാൻ ശ്രദ്ധിക്കണം. വിദ്യാർഥികൾക്ക് ഉന്നത പഠനം സാധ്യമാകും. കഠിനാധ്വാനം വേണ്ടി വരുന്നതാണ്. വിവാഹ കാര്യങ്ങൾ തീരുമാനമാകാൻ കാലതാമസം നേരിടും. ദാമ്പത്യ സൗഖ്യം ഉണ്ടാകും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുവാൻ ഇടയുണ്ട്. പ്രണയബന്ധം ഊഷ്മളമായിരിക്കും. കുടുംബജീവിതത്തിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടു പോകാൻ ആകും. യാത്രകളിൽ വാഹനം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. മാനസിക പ്രയാസങ്ങൾ ഉണ്ടായേക്കാം. സഹോദരങ്ങളും സുഹൃത്തുക്കളുമായി നല്ല ബന്ധം പുലർത്തി പോകാനാകും. വീട്, വസ്തു, വാഹനം എന്നിവയുമായി ബന്ധപ്പെട്ട നല്ല അനുഭവങ്ങൾ ഉണ്ടാകും. അച്ഛനമ്മമാരും ആയി നല്ല സ്നേഹബന്ധം പങ്കിടാൻ ആകും. ശുഭകാര്യങ്ങൾക്കായി ധന ചെലവുകൾ ഉണ്ടാകും. കടം വർധിക്കാം. ശ്രീകൃഷ്ണസ്വാമിക്ക് പാൽപ്പായസം സമർപ്പിക്കുക.

കർക്കടകക്കൂർ :പുണർതത്തിന്റെ അവസാന കാൽഭാഗം, പൂയം, ആയില്യം എന്നീ നക്ഷത്രങ്ങൾ ചേർന്ന കർക്കടകക്കൂറുകാർക്കു ഈ വാരത്തിൽ, ധനകാര്യങ്ങളിൽ നല്ല ശ്രദ്ധയുണ്ടാകണം ചെലവുകൾ വർധിച്ചു തന്നെ നിൽക്കും. ദൈനംദിന കാര്യങ്ങൾക്ക് തടസ്സങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. പുതിയ ഉത്തരവാദിത്വങ്ങൾ വന്നുചേരാം. സഹപ്രവർത്തകരുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. പുതിയ തൊഴിലിനായി പ്രയത്നം വേണ്ടി വരും. ബിസിനസ് രംഗത്ത് പ്രകടമായ മാറ്റങ്ങൾ കാണാനാകും. വിദ്യാർഥികൾക്ക് പഠനത്തിൽ നല്ല മികവ് പുലർത്താൻ ആകും. വിവാഹ കാര്യങ്ങൾക്ക് കാലതാമസം നേരിടുന്നതാണ്. പ്രണയിതാക്കൾക്കു ഗുണപ്രദമല്ല. ദാമ്പത്യ സൗഖ്യം കുറയാം. ക്ഷമ അത്യന്താപേക്ഷിതമാണ്. സഹോദരങ്ങളുമായി നല്ല ബന്ധം പുലർത്താൻ ആകും. വീടുപണിക്ക് കാലതാമസം നേരിടുന്നതാണ്. കടം വർധിക്കുന്നതിനും ശത്രു ശല്യം ഉണ്ടാകാനും ഇടയുണ്ട്. അമ്മയുടെ ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധയുണ്ടാകണം. വാഹനം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. മഹാദേവന് ധാര സമർപ്പിക്കുക.

ADVERTISEMENT

ചിങ്ങക്കൂർ:മകം, പൂരം, ഉത്രത്തിന്റെ കാൽഭാഗം ചേർന്ന ചിങ്ങക്കൂറുകാർക്ക് ഈ വാരത്തിൽ, കർമരംഗത്തു നിന്നായാലും ബിസിനസ് രംഗത്ത് നിന്നായാലും നല്ല ധനവരവ് പ്രതീക്ഷിക്കാം. എന്നാൽ വഞ്ചിതരാകാതിരിക്കാൻ ശ്രദ്ധിക്കുക. തൊഴിൽ മാറ്റം, അംഗീകാരം, ഉന്നത പദവി, പുതിയ തൊഴിലിനായി ശ്രമിക്കുന്നവർക്ക് ആഗ്രഹസാഫല്യവും ഉണ്ടാകും. പുതിയ പദ്ധതികളുമായി മുന്നോട്ടു പോകാൻ ആകും. വിദ്യാർഥികൾക്ക് പഠനത്തിൽ നല്ല നേട്ടം ഉണ്ടാകും. വിവാഹകാര്യങ്ങൾക്ക് ഗുണപ്രദമാണ്. പ്രണയ ചിന്തകൾ ഉടലെടുക്കും. ദമ്പതികളുടെ ഇടയിൽ അസ്വാരസ്യങ്ങൾക്ക് സാധ്യത. ക്ഷമയോടെ ഇടപെടാൻ  ശ്രദ്ധിക്കുക. സഹോദരങ്ങളും സുഹൃത്തുക്കളുമായി നല്ല ബന്ധം പുലർത്തി മുന്നോട്ടു പോകാൻ ആകും. സന്താനങ്ങളുമായി യോജിച്ചു പോകാൻ ശ്രദ്ധിക്കുക. അപമാനിതരാകാൻ ഇടയുണ്ട്. കുടുംബത്ത് സന്തോഷവും സമാധാനവും ഉണ്ടാകും. ദൂരദേശ യാത്രകൾ വേണ്ടി വന്നേക്കാം. പങ്കാളിയുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാകണം. പൊള്ളൽ, വീഴ്ച, ചതവ് എന്നിവ ഉണ്ടാകാൻ ഇടയുണ്ട്. ആഹാരക്രമീകരണങ്ങൾ ഉണ്ടാകേണ്ടതാണ്. മഹാദേവന് മൃത്യുഞ്ജയ മന്ത്രത്താൽ അർച്ചന സമർപ്പിക്കുക.

കന്നിക്കൂർ :ഉത്രത്തിന്റെ ബാക്കി മുക്കാൽ ഭാഗം, അത്തം, ചിത്തിരയുടെ ആദ്യപകുതിയും ഉൾപ്പെടുന്ന കന്നിക്കൂറുകാർക്ക് ഈ വാരത്തിൽ, അപ്രതീക്ഷിതമായ ധനാഗമനം ഉണ്ടാകും. കടബാധ്യതകൾ കുറയും. കർമരംഗത്ത് ഉയർച്ച ഉണ്ടാകും. തൊഴിലിടത്ത് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയിക്കാനാകും. ബിസിനസ് രംഗത്ത് ഉള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കും. വിദ്യാർഥികൾക്ക് പഠനത്തിൽ നല്ല മികവ് പുലർത്താൻ ആകും. പ്രണയിതാക്കളുടെ ഇടയിൽ തർക്കങ്ങൾ ഉണ്ടായേക്കാം. ദാമ്പത്യസൗഖ്യം കുറയാം. കുടുംബത്ത് ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. ബന്ധുക്കളുമായും അഭിപ്രായവ്യത്യാസങ്ങൾക്ക് സാധ്യത കാണുന്നു. വീട്, വസ്തു, വാഹനം എന്നിവയുമായി ബന്ധപ്പെട്ട നല്ല അനുഭവങ്ങൾ ഉണ്ടാകും. അച്ഛനമ്മമാരും ആയി നല്ല ബന്ധം പുലർത്തി മുന്നോട്ടുപോകാൻ ആകും. ലോണുകൾ അനുവദിച്ചു കിട്ടും. ഹൃദയസംബന്ധമായ അസ്വസ്ഥതകൾ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. ഗണപതിക്ക് കറുകമാല, മഹാദേവന് ധാര എന്നിവ സമർപ്പിക്കുക.

ADVERTISEMENT

തുലാക്കൂർ :ചിത്തിരയുടെ ബാക്കി പകുതിയും, ചോതി, വിശാഖത്തിന്റെ ആദ്യ മുക്കാൽ ഭാഗം ഉൾപ്പെടുന്ന തുലാക്കൂറുകാർക്കു ഈ വാരത്തിൽ, സഹോദരങ്ങൾ വഴിയോ സുഹൃത്തുക്കൾ വഴിയോ ധനാഗമനത്തിന് സാധ്യത കാണുന്നുണ്ട്. കർമരംഗത്ത് ചില വെല്ലുവിളികൾ ഉണ്ടാകുമെങ്കിലും അവയെല്ലാം തരണം ചെയ്തു പോകാനാകും. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയിക്കാനാകും. പുതിയ പദ്ധതികൾ ആവിഷ്കരിക്കാൻ പദ്ധതികൾ തയ്യാറാക്കും. വിദ്യാർഥികൾക്ക് പഠനത്തിൽ ആത്മവിശ്വാസക്കൂടുതൽ അനുഭവപ്പെടും. വിവാഹകാര്യങ്ങൾ തീരുമാനം ആകാൻ കാലതാമസം നേരിടുന്നതാണ്. പ്രണയിതാക്കളുടെ ഇടയിലും ദമ്പതികളുടെ ഇടയിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. കുടുംബ ജീവിതത്തിലും അസ്വാരസ്യങ്ങൾ ഉണ്ടാകാം. വീട്, വസ്തു, വാഹനം എന്നിവയുമായി ബന്ധപ്പെട്ട നല്ല അനുഭവങ്ങൾ ഉണ്ടാകും. സുഖസൗകര്യങ്ങൾ വർധിപ്പിച്ചെടുക്കും. ഉദര സംബന്ധമായ ക്ലേശങ്ങൾക്ക് ഇടയാകും. മാനസിക പ്രയാസങ്ങൾ ഉണ്ടായേക്കാം. പൊള്ളൽ, ചതവ്, മുറിവ് എന്നിവ ഉണ്ടാകാൻ ഇടയുള്ളതിനാൽ മൂർച്ചയുള്ള ഉപകരണങ്ങൾ കൈകാര്യം ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ചൊവ്വ, വെള്ളി ദിവസങ്ങളിൽ ദേവീക്ഷേത്ര ദർശനവും വിഷ്ണു സഹസ്രനാമം നിത്യവും കൃത്യനിഷ്ഠയോടെ ജപിക്കുകയും ചെയ്യുക.

വൃശ്ചികക്കൂർ :വിശാഖത്തിന്റെ അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട എന്നീ നക്ഷത്രങ്ങൾ ചേർന്ന വൃശ്ചികക്കൂറുകാർക്ക് ഈ വാരത്തിൽ, ധനസ്ഥിതി വർധിപ്പിച്ചെടുക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കും. ഓഹരി വിപണി ഗുണപ്രദമാകും. ചെലവുകള്‍ വന്നു ചേരുന്നതാണ്. ഉദ്യോഗാർഥികൾക്ക് ഉയർന്ന ഉദ്യോഗസ്ഥരുമായി ഇടപഴകാൻ അവസരങ്ങൾ ഉണ്ടാകും. കർമരംഗത്ത് അധ്വാനഭാരം വർധിക്കുന്നതാണ്. പുതിയ കരാറുകൾ ഒപ്പുവയ്ക്കാനാകും. വിദ്യാർഥികൾക്ക് പഠനത്തിൽ മികവ് പുലർത്താൻ ആകും. പഠനസംബന്ധമായി നല്ല ശ്രദ്ധ ചെലുത്തി മുന്നോട്ടു പോകേണ്ടതാണ്. വിവാഹകാര്യങ്ങൾക്ക് അനുകൂല വാരമാണ്. പ്രണയിതാക്കൾക്ക് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായേക്കാം. ദാമ്പത്യ സൗഖ്യം ഉണ്ടാകും. കുടുംബത്തുണ്ടായിരുന്ന തെറ്റിദ്ധാരണകൾ എല്ലാം മാറി വരുന്നതാണ്. രോഗശമനം ഉണ്ടാകും. വാഹനം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. അമ്മയുടെ ആരോഗ്യകാര്യത്തിലും ശ്രദ്ധയുണ്ടാകണം. അയ്യപ്പസ്വാമിക്ക് നീരാഞ്ജനം, ഹനുമാൻ സ്വാമിക്ക് വെണ്ണ നിവേദ്യം എന്നിവ സമർപ്പിക്കുക.

ധനുക്കൂർ :മൂലം, പൂരാടം, ഉത്രാടത്തിന്റെ കാൽഭാഗം ചേർന്ന ധനക്കൂറുകാർക്ക് ഈ വാരത്തിൽ, സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. അപ്രതീക്ഷിതമായ ചെലവുകളും വന്നു ചേരും. കടം വീട്ടാനാകും. കർമരംഗത്ത് സ്ഥാനക്കയറ്റം, ഉയർച്ച എന്നിവ ഉണ്ടാകുന്നതാണ്. വിദേശത്തൂള്ളവർക്കും ഗുണപ്രദമാണ്. പുരോഗതി ഉണ്ടാകും. വിദ്യാർഥികൾക്ക് പഠനത്തിൽ ചെറിയ തടസ്സങ്ങൾ ഉണ്ടാകാമെങ്കിലും മികവ് പുലർത്തി മുന്നോട്ട് പോകാൻ ആകും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുവാൻ ഇടയുണ്ട്. വിവാഹ കാര്യങ്ങൾക്ക് അനുകൂലവാരമാണ്. പ്രണയിതാക്കളുടെ ഇടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. ദാമ്പത്യ സൗഖ്യം ഉണ്ടാകും. ക്ഷമാശീലം അത്യന്താപേക്ഷിതമാണ്. കുടുംബത്ത് സുഖക്കുറവ് അനുഭവപ്പെടാം. സഹോദരങ്ങളും സുഹൃത്തുക്കളുമായി നല്ല ബന്ധം പുലർത്തി മുന്നോട്ടു പോകാൻ ആകും. ശരീരത്തിന് ക്ഷീണം, ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾ ഉണ്ടാകാൻ ഇടയുണ്ട്. മഹാദേവന് ധാര, ശിവാഷ്ടോത്തരം  ജപിക്കുകയും ചെയ്യുക.

മകരക്കൂർ :ഉത്രാടത്തിന്റെ ബാക്കി മുക്കാൽ ഭാഗം, തിരുവോണം, അവിട്ടത്തിന്റെ ആദ്യപകുതിയും ഉൾപ്പെടുന്ന മകരക്കൂറുകാർക്ക് ഈ വാരത്തിൽ, ധനാഗമനം ഉണ്ടാകുവാനും, സമ്പാദ്യം വർധിക്കുന്നതും ആണ്. കർമരംഗത്ത് കഠിനപ്രയത്നം ഉണ്ടാകുമെങ്കിലും സുഖാനുഭവങ്ങളും ഉണ്ടാകും. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഇപ്പോൾ ഉണ്ടായിട്ടുള്ള പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച് മുന്നോട്ടു പോകാനാകും. വിവാഹ കാര്യങ്ങൾ തീരുമാനമാകാൻ ഇടയുണ്ട്. പ്രണയിതാക്കൾക്കും ഗുണപ്രദമാണ്. ദാമ്പത്യ സൗഖ്യം ഉണ്ടാകും. കുടുംബജീവിതം സന്തോഷകരമാകും. വീട്, വാഹനം, വസ്തു എന്നിവയുമായി ബന്ധപ്പെട്ട നല്ല അനുഭവങ്ങൾ ഉണ്ടാകും. സുഖസൗകര്യങ്ങൾ വർധിക്കുന്നതാണ്. ആരോഗ്യം തൃപ്തികരമായിരിക്കും. ആഹാര ക്രമീകരണങ്ങൾ ഉണ്ടാകേണ്ടതാണ്. ദൂരദേശ യാത്രകൾ വേണ്ടി വന്നേക്കാം. വാഹനം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധാലുക്കൾ ആയിരിക്കണം. അച്ഛനമ്മമാരും ആയി നല്ല ബന്ധം പുലർത്തി മുന്നോട്ടു പോകാനാകും. ഉദരസംബന്ധമായ പ്രശ്നങ്ങൾ അലട്ടാനിടയുണ്ട്. പല്ല്, കണ്ണ് എന്നിവയുമായി ബന്ധപ്പെട്ട ചില അസ്വസ്ഥതകൾ ഉണ്ടാകാൻ ഇടയുണ്ട്.ശനിയാഴ്ച ദിവസം ശാസ്താവിന് നീരാഞ്ജനം, ഹനുമാൻ ചാലിസ നിത്യവും ജപിക്കുകയും ചെയ്യുക.

കുംഭക്കൂർ :അവിട്ടത്തിന്റെ ബാക്കി പകുതിയും, ചതയം, പൂരുരുട്ടാതിയുടെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന കുംഭക്കൂറുകാർക്ക് ഈ വാരത്തിൽ, സാമ്പത്തിക സ്ഥിതി വർധിക്കുന്നതിനായി ഉള്ള ശ്രമം നടത്തും. ചെലവുകൾ വർധിക്കും. തൊഴിലിൽ മാറ്റങ്ങൾ ഉണ്ടാകും. മേലുദ്യോഗസ്ഥരും സഹപ്രവർത്തകരുമായി യോജിച്ച്, ഊർജ്ജസ്വലതയോടെ മുന്നോട്ടുപോകാനാകും. ബിസിനസ് രംഗത്ത് ലാഭവർധനവ് പ്രതീക്ഷിക്കാം. വിദ്യാർഥികൾക്ക് ഉന്നത പഠനം സാധ്യമാകും. വിദ്യാഭ്യാസ ലോണുകൾക്ക് അനുമതി ലഭിക്കുന്നതാണ്. വിവാഹാലോചനകൾക്ക് ഗുണപ്രദമാണ്. പ്രണയിതാക്കൾക്കും അനുകൂല വാരമാണ്. ദാമ്പത്യ സൗഖ്യം ഉണ്ടാകും. ചെറിയ മാനസിക പ്രയാസങ്ങൾ ഉണ്ടായേക്കാം. കുടുംബത്ത് സമാധാന അന്തരീക്ഷം നിലനിൽക്കാനായി വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. ദൂരയാത്രകൾ വേണ്ടി വന്നേക്കാം. വാഹനം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. മുറിവ്, ചതവ്, പൊള്ളൽ എന്നിവ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. അയ്യപ്പസ്വാമിക്ക് എള്ളുപായസം, വിഷ്ണു സഹസ്രനാമം നിത്യവും കൃത്യനിഷ്ഠയോടെ ജപിക്കുകയും ചെയ്യുക.

മീനക്കൂർ :പൂരുരുട്ടാതിയുടെ അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി എന്നീ നക്ഷത്രങ്ങൾ ചേർന്ന മീനക്കൂറുകാർക്ക് ഈ വാരത്തിൽ,വിവിധ സ്രോതസ്സുകളിൽ നിന്നും ധനാഗമനം ഉണ്ടാകുമെങ്കിലും അമിത ചെലവുകൾ വന്നുചേരുന്നതാണ്. കർമരംഗത്ത് ഉത്തരവാദിത്വം വർധിക്കും. ഉദ്യോഗാർഥികൾക്ക് ഗുണകരമാണ്. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയിക്കാനാകും. സഹപ്രവർത്തകരുമായി ഇടപഴകുമ്പോൾ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. വിദേശ വിപണനം സാധ്യമാകും. പാർട്ണേഴ്സുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. വിദ്യാർഥികൾക്ക് പഠനത്തിനു അനുകൂലവാരമാണ്. മടി മാറ്റിവെച്ചാൽ ഉന്നതവിദ്യ അഭ്യസിക്കാൻ ആകും. വിവാഹകാര്യങ്ങൾ തീരുമാനമാകാൻ ഇടയുണ്ട്. പ്രണയിതാക്കൾക്ക് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. കുടുംബത്ത് അസ്വാരസ്യങ്ങൾക്ക് സാധ്യതയുണ്ട്. വീട്, വസ്തു, വാഹനം എന്നിവയുമായി ബന്ധപ്പെട്ട നല്ല അനുഭവങ്ങൾ ഉണ്ടാകും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്. ലോണുകൾക്ക് അനുമതി ലഭിക്കുന്നതാണ്. ശരീരത്തിന് ക്ഷീണം, ഉദര സംബന്ധമായ ക്ലേശങ്ങൾ ഉണ്ടാകാനും ഇടയുണ്ട്. നാഗങ്ങൾക്ക് മഞ്ഞൾ അഭിഷേകം, ഹനുമാൻ സ്വാമിക്ക് വെറ്റില മാല, ശ്രീകൃഷ്ണസ്വാമിക്ക് തൃക്കൈവെണ്ണ എന്നിവ സമർപ്പിക്കുകയും വിഷ്ണുസഹസ്രനാമം നിത്യവും കൃത്യനിഷ്ഠയോടെ ജപിക്കുകയും ചെയ്യുക.

English Summary:

Weekly predictions in Malayalam by Devaki Antherjanam . Each prediction offers insights into various aspects of life, including career, finances, relationships, health, and more.