ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? സമ്പൂർണ നക്ഷത്രഫലം– കാണിപ്പയ്യൂർ

അശ്വതി∙ അപകീർത്തി ഒഴിവാക്കുവാൻ അധികാരസ്ഥാനം ഉപേക്ഷിക്കും. വാഗ്വാദങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുകയാണു നല്ലത്. ഉദ്യോഗം ഉപേക്ഷിച്ച് സ്വന്തമായ പ്രവൃത്തികൾക്കു തുടക്കം കുറിക്കും. ഭരണി∙ ദാമ്പത്യഐക്യതയും മനസ്സമാധാനവും കൈവരും. പറയുന്ന വാക്കുകളും ചെയ്യുന്ന പ്രവൃത്തികളും ഫലപ്രദമാകും. സ്വയംപര്യാപ്തത ആർജിച്ചതിനാൽ ആത്മസംതൃപ്തിയുണ്ടാകും.
അശ്വതി∙ അപകീർത്തി ഒഴിവാക്കുവാൻ അധികാരസ്ഥാനം ഉപേക്ഷിക്കും. വാഗ്വാദങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുകയാണു നല്ലത്. ഉദ്യോഗം ഉപേക്ഷിച്ച് സ്വന്തമായ പ്രവൃത്തികൾക്കു തുടക്കം കുറിക്കും. ഭരണി∙ ദാമ്പത്യഐക്യതയും മനസ്സമാധാനവും കൈവരും. പറയുന്ന വാക്കുകളും ചെയ്യുന്ന പ്രവൃത്തികളും ഫലപ്രദമാകും. സ്വയംപര്യാപ്തത ആർജിച്ചതിനാൽ ആത്മസംതൃപ്തിയുണ്ടാകും.
അശ്വതി∙ അപകീർത്തി ഒഴിവാക്കുവാൻ അധികാരസ്ഥാനം ഉപേക്ഷിക്കും. വാഗ്വാദങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുകയാണു നല്ലത്. ഉദ്യോഗം ഉപേക്ഷിച്ച് സ്വന്തമായ പ്രവൃത്തികൾക്കു തുടക്കം കുറിക്കും. ഭരണി∙ ദാമ്പത്യഐക്യതയും മനസ്സമാധാനവും കൈവരും. പറയുന്ന വാക്കുകളും ചെയ്യുന്ന പ്രവൃത്തികളും ഫലപ്രദമാകും. സ്വയംപര്യാപ്തത ആർജിച്ചതിനാൽ ആത്മസംതൃപ്തിയുണ്ടാകും.
അശ്വതി∙ അപകീർത്തി ഒഴിവാക്കുവാൻ അധികാരസ്ഥാനം ഉപേക്ഷിക്കും. വാഗ്വാദങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുകയാണു നല്ലത്. ഉദ്യോഗം ഉപേക്ഷിച്ച് സ്വന്തമായ പ്രവൃത്തികൾക്കു തുടക്കം കുറിക്കും.
ഭരണി∙ ദാമ്പത്യഐക്യതയും മനസ്സമാധാനവും കൈവരും. പറയുന്ന വാക്കുകളും ചെയ്യുന്ന പ്രവൃത്തികളും ഫലപ്രദമാകും. സ്വയംപര്യാപ്തത ആർജിച്ചതിനാൽ ആത്മസംതൃപ്തിയുണ്ടാകും.
കാർത്തിക∙ സൗഹൃദസംഭാഷണത്തിൽ പുത്രിക്ക് നല്ല വിവാഹബന്ധം വന്നുചേരും. വിദേശത്തുള്ള ഉദ്യോഗം ഉപേക്ഷിച്ച് ജന്മനാട്ടിൽ വ്യാപാര വ്യവസായങ്ങൾക്ക് തുടക്കം കുറിക്കും.
രോഹിണി∙ കാർഷികമേഖലയിൽ നിന്ന് ആദായം വർധിക്കുന്നതിനാൽ കൃഷിക്കനുയോജ്യമായ ഭൂമി വാങ്ങും. പുതിയ കൃഷിസമ്പ്രദായം ആവിഷ്കരിക്കുവാൻ വിദഗ്ധ ഉപദേശം തേടും.
മകയിരം∙ ഗൃഹനിർമാണത്തിനുള്ള ഭൂമിവാങ്ങുവാൻ പ്രാഥമികസംഖ്യ കൊടുത്ത് കരാറെഴുതും. പുതിയ കരാർ ജോലികളിൽ ഒപ്പുവയ്ക്കുവാനിടവരും. മേലധികാരികളുമായോ ഉന്നതന്മാരുമായോ വാക്തർക്കത്തിനു പോകരുത്.
തിരുവാതിര∙ ഭർത്താവിനോടൊപ്പം താമസിക്കുവാൻ വിദേശയാത്രാനുമതി ലഭിക്കും. ശ്രമിച്ചുവരുന്ന വിവാഹത്തിന് തീരുമാനമാകും.
പുണർതം∙ ആരോഗ്യം തൃപ്‌തികരമായിരിക്കും. വായ്‌പ അനുവദിച്ചതിനാൽ സാമ്പത്തിക പ്രതിസന്ധികൾക്ക് പരിഹാരമാകും. നിലവിലുള്ള ഉദ്യോഗം ഉപേക്ഷിച്ച് മറ്റൊന്നിനു ശ്രമിക്കുന്നത് അബദ്ധമാകും.
പൂയം∙ ദാമ്പത്യഐക്യതയും കുടുംബസൗഖ്യവും മനസ്സമാധാനവും കൈവരും. പ്രവൃത്തിമേഖലകളിൽ നിന്നും സാമ്പത്തികനേട്ടം വർധിക്കും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം.
ആയില്യം∙ ധർമപ്രവൃത്തികൾക്കും സൽക്കർമങ്ങൾക്കുമായി കൂടുതൽ പണം ചെലവാക്കും. വാത-നീർദോഷ രോഗപീഡകൾ വർധിക്കുന്നതിനാൽ വിദഗ്ധചികിൽസ വേണ്ടിവരും. സഹപ്രവർത്തകരുടെ ജോലികൂടി ചെയ്തുതീർക്കേണ്ടിവരും.
മകം∙ ഉപരിപഠനത്തിൽ ഉദ്ദേശിച്ച സ്ഥാപനത്തിൽ പ്രവേശനം ലഭിക്കുന്നതിനാൽ മനസ്സന്തോഷമുണ്ടാകും. ചെലവിനങ്ങളിൽ നിയന്ത്രണം വേണം. ഹ്രസ്വകാല സുരക്ഷാപദ്ധതിയിൽ പണം നിക്ഷേപിക്കും.
പൂരം∙ സഹപ്രവർത്തകരുടെ നിസ്സഹകരണമനോഭാവം മനോവിഷമം ഉണ്ടാക്കും. ആലോചനക്കുറവുകൊണ്ട് അബദ്ധങ്ങൾ സംഭവിക്കാനും സാമ്പത്തികനഷ്‌ടത്തിനും യോഗമുണ്ട്. ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം.
ഉത്രം∙ വിദ്യയും വിജ്ഞാനവും സമന്വയിപ്പിച്ചു ചെയ്യുന്ന പ്രവൃത്തികളെല്ലാം വിജയിക്കും. രോഗപീഡകൾ വർധിക്കുന്നതിനാൽ ശസ്ത്രക്രിയ വേണ്ടിവരും. ഗൃഹനിർമാണത്തിനുള്ള ഭൂമിവാങ്ങുവാനിടവരും.
അത്തം∙ വൈജ്ഞാനിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഗവൺമെന്റ് തലത്തിൽ പുതിയപദ്ധതികൾ ആസൂത്രണം ചെയ്യുവാനിടവരും. ഹ്രസ്വകാല പാഠ്യപദ്ധതിക്കു ചേരും.
ചിത്തിര∙ ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം. സന്താനങ്ങളോടൊപ്പം താമസിക്കുന്നതിനായി വിദേശയാത്ര പുറപ്പെടും. പുത്രിയുടെ വിവാഹത്തിന് തീരുമാനമാകും.
ചോതി∙ ഉപരിപഠനത്തിന് ഉദ്ദേശിച്ച സ്ഥാപനത്തിൽ പ്രവേശനം ലഭിക്കും. ഉദരരോഗപീഡകൾ വർധിക്കും. പുതിയ വ്യാപാര വ്യവസായങ്ങൾക്ക് തുടക്കംകുറിക്കും.
വിശാഖം∙ പരീക്ഷ, ഇന്റർവ്യു, വ്യവഹാരം തുടങ്ങിയവയിൽ വിജയിക്കും. കർമരംഗങ്ങളിൽ സാമ്പത്തികനേട്ടം ഉണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും.
അനിഴം∙ വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. സമന്വയസമീപനം സർവകാര്യവിജയങ്ങൾക്കും വഴിയൊരുക്കും. പൂർവികസ്വത്തിൽ ഗൃഹനിർമാണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും.
തൃക്കേട്ട∙ സാഹചര്യത്തെളിവുകൾ വിപരീതമായതിനാൽ വ്യവഹാര പരാജയം സംഭവിക്കാം. സഹോദരസഹായഗുണത്താൽ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. വിവാഹത്തിന് തീരുമാനമാകും.
മൂലം∙ അമിതവ്യയം നിയന്ത്രിക്കണം. സഹപ്രവർത്തകരുടെ സഹകരണത്താൽ ഏറ്റെടുത്ത പ്രവൃത്തികൾ യഥാസമയത്തു പൂർത്തീകരിക്കാനാകും.
പൂരാടം∙ സാമ്പത്തികാഭിവൃദ്ധിയുണ്ടാകുമെങ്കിലും അധികചെലവ് അനുഭവപ്പെടും. സഹകരണപ്രസ്ഥാനങ്ങൾക്കു സാരഥ്യം വഹിക്കും. പുതിയ വ്യാപാര വ്യവസായ മേഖലകളിൽ പ്രവേശിക്കും.
ഉത്രാടം∙ ഉന്നതരുമായി വാക്‌തർക്കത്തിനുപോകരുത്. ഔദ്യോഗികമായി സ്ഥാനചലനം അനുഭവപ്പെടും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഐശ്വര്യവും ഉണ്ടാകും.
തിരുവോണം∙ സാഹചര്യങ്ങൾ വിലയിരുത്തി സ്വീകരിക്കുന്ന തീരുമാനങ്ങളിൽ അബദ്ധങ്ങൾ വന്നുചേരും. പുതിയ ഉദ്യോഗത്തിൽ പ്രവേശിക്കും. പരസ്പരവിശ്വാസം നഷ്ടപ്പെട്ടതിനാൽ സംയുക്തസംരംഭങ്ങളിൽ നിന്നും പിന്മാറും.
അവിട്ടം∙ വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. വാഹനം ഉപയോഗിക്കുമ്പോൾ വളരെ ശ്രദ്ധിക്കണം. പുതിയ പ്രവർത്തനമേഖലകൾക്ക് തുടക്കം കുറിക്കും.
ചതയം∙ കഴിവിന്റെ പരമാവധി പ്രയത്നിക്കുന്നതുവഴി സൽകീർത്തിക്ക് യോഗമുണ്ട്. പ്രവർത്തനമണ്ഡലങ്ങളിൽ നിന്നും സാമ്പത്തികനേട്ടം ഉണ്ടാകും. ഭൂമിക്രയവിക്രയങ്ങളിൽ പണം മുടക്കും.
പൂരുരുട്ടാതി∙ കുടുംബത്തിലെ അനൈക്യതകൾ പരിഹരിക്കുന്നതുവഴി ആശ്വാസത്തിനു യോഗമുണ്ട്. സന്ധിസംഭാഷണത്തിൽ വിജയം കൈവരിക്കും.
ഉത്തൃട്ടാതി∙ വസ്തു–വാഹന ക്രയവിക്രയങ്ങളിൽ പ്രതീക്ഷിച്ചതിലുപരി സാമ്പത്തികനേട്ടം ഉണ്ടാകും. സഹജമായ കഴിവുകൾക്ക് അംഗീകാരം ലഭിക്കും.
രേവതി∙ ഏറ്റെടുത്ത ദൗത്യം മനസ്സംതൃപ്തിയോടുകൂടി പൂർത്തീകരിക്കുവാനാകും. കർമമേഖലകളിൽ സാമ്പത്തികനേട്ടം ഉണ്ടാകും. സന്ധിസംഭാഷണത്തിൽ വിജയം കൈവരിക്കും.