അശ്വതി∙ ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും ജന്മനാട്ടിലേക്കു സ്ഥാനമാറ്റവും ഉണ്ടാകും. വാഹന ഉപയോഗത്തിൽ സൂക്ഷ്‌മതവേണം. പരീക്ഷ, ഇന്റർവ്യൂ എന്നിവയിൽ വിജയം കൈവരിക്കും.

അശ്വതി∙ ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും ജന്മനാട്ടിലേക്കു സ്ഥാനമാറ്റവും ഉണ്ടാകും. വാഹന ഉപയോഗത്തിൽ സൂക്ഷ്‌മതവേണം. പരീക്ഷ, ഇന്റർവ്യൂ എന്നിവയിൽ വിജയം കൈവരിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അശ്വതി∙ ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും ജന്മനാട്ടിലേക്കു സ്ഥാനമാറ്റവും ഉണ്ടാകും. വാഹന ഉപയോഗത്തിൽ സൂക്ഷ്‌മതവേണം. പരീക്ഷ, ഇന്റർവ്യൂ എന്നിവയിൽ വിജയം കൈവരിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അശ്വതി∙ ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും ജന്മനാട്ടിലേക്കു സ്ഥാനമാറ്റവും ഉണ്ടാകും. വാഹന ഉപയോഗത്തിൽ സൂക്ഷ്‌മതവേണം. പരീക്ഷ, ഇന്റർവ്യൂ എന്നിവയിൽ വിജയം കൈവരിക്കും.

ഭരണി∙ വിദഗ്ധോപദേശം തേടാതെ ഒരു പ്രവൃത്തിയിലും പണംമുടക്കരുത്. പുതിയ കൃഷിസമ്പ്രദായം ആവിഷ്കരിക്കുവാൻ പ്രതീക്ഷിച്ചതിലുപരി പണച്ചെലവ് അനുഭവപ്പെടും. ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സമാധാനവും ഐക്യതയും ഉണ്ടാകും.

ADVERTISEMENT

കാർത്തിക∙ അപരിചിതരുമായുള്ള ആത്മബന്ധത്തിൽനിന്ന് അബദ്ധങ്ങളും സാമ്പത്തിക നഷ്ടവും ഉണ്ടാകുവാനിടയുണ്ട്. സന്താനസംരക്ഷണം ആശ്വാസത്തിനു വഴിയൊരുക്കും. വാക്കും പ്രവൃത്തിയും ഫലപ്രദമായിത്തീരും.

രോഹിണി∙ ചെയ്യാത്ത കുറ്റത്തിന് അപരാധം കേൾക്കുവാനിടവരും. മേലധികാരിയുടെ അഭാവത്തിൽ ചർച്ചകൾ നയിക്കുവാനിടവരും. ഏറക്കുറെ പൂർത്തിയായ ഗൃഹത്തിൽ ഗൃഹപ്രവേശനകർമം നിർവഹിക്കും.

മകയിരം∙ പ്രവർത്തനങ്ങൾക്കു വൈകിയാണെങ്കിലും അംഗീകാരവും പ്രശസ്തിപത്രവും ലഭിക്കും. സന്താനങ്ങളോടൊപ്പം താമസിക്കുവാൻ അന്യദേശയാത്ര പുറപ്പെടും. സംയുക്ത സംരംഭങ്ങളിൽ നിന്നും പിന്മാറും.

തിരുവാതിര∙ അനാവശ്യ പ്രവൃത്തികളിൽ ഏർപ്പെടുന്ന സുഹൃത്തിനു മാർഗനിർദേശങ്ങൾ നൽകുവാൻ സാധിക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസപരമായ കാര്യങ്ങൾക്കായി ദൂരയാത്രകൾ വേണ്ടിവരും. പരീക്ഷണ–നിരീക്ഷണങ്ങളിൽ വിജയം കൈവരിക്കും.

ADVERTISEMENT

പുണർതം∙ മേലധികാരിക്കു തൃപ്‌തിയാകുംവിധത്തിൽ പദ്ധതികൾ സമർപ്പിക്കുവാൻ സാധിക്കും. ചുമതലാബോധത്തോടുകൂടിയുള്ള പുത്രന്റെ സമീപനം ആശ്വാസത്തിനു വഴിയൊരുക്കും.

പൂയം∙ പിതൃസ്വത്ത് ഭാഗംവയ്ക്കുവാൻ തയാറാകും. കുടുംബാംഗങ്ങളുടെ നിർബന്ധത്താൽ രാഷ്ട്രീയപ്രവർത്തനങ്ങളിൽ നിന്നും പിന്മാറും.

ആയില്യം∙ ശാസ്ത്ര–സാങ്കേതികവിദ്യയിലുള്ളവർക്കു വിശ്വസ്‌ത സേവനത്തിനു പ്രശസ്തിപത്രം ലഭിക്കും. കർമമേഖലയിൽ ന്യായമായ ആവശ്യങ്ങൾ നടപ്പിലാക്കുവാൻ നിർദേശം നൽകും. ഉദരരോഗപീഡകൾ വർധിക്കും.

മകം∙ ഭക്ഷണക്രമീകരണങ്ങളിലുള്ള അപാകതകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും. ഏതൊരു പ്രവൃത്തിയിലും അന്തിമഘട്ടത്തിൽ ഉദാസീനതയുണ്ടാകും. ചെലവിനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തും.

ADVERTISEMENT

പൂരം∙ സംസർഗഗുണത്താൽ സദ്‌ചിന്തകൾ വർധിക്കും. ഔദ്യോഗികമായി സ്ഥാനക്കയറ്റവും ഉദ്ദേശിച്ച സ്ഥലത്തേക്കു സ്ഥാനമാറ്റവും ഉണ്ടാകും. ദുഃശീലങ്ങൾ ഉപേക്ഷിക്കും.

ഉത്രം∙ ചെയ്യാത്ത കുറ്റത്തിന് അപരാധം കേൾക്കേണ്ടിവരും. പുതിയ ഗൃഹത്തിനു പ്രാഥമികസംഖ്യ കൊടുത്തു കരാറെഴുതും. പലപ്രകാരത്തിലും രോഗപീഡകൾ വർധിക്കുന്നതിനാൽ വിദഗ്ധ പരിശോധനയ്ക്കു വിധേയനാകും.

അത്തം∙ വ്യാപാര–വ്യവസായ സ്ഥാപനങ്ങളിൽ സാമ്പത്തികമേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. വിദഗ്ധോപദേശം തേടാതെ ഒരു പ്രവൃത്തിയിലും പണം മുടക്കരുത്. ഭക്ഷ്യ വിഷബാധയേൽക്കാതെ സൂക്ഷിക്കണം.

ചിത്തിര∙ മാതാപിതാക്കളുടെ ആവശ്യങ്ങൾക്കു പ്രഥമ പരിഗണന നൽകും. ഒരുപരിധിയിലധികം പണം മുതൽമുടക്കിയുള്ള പ്രവൃത്തികളിൽ നിന്നും പിന്മാറണം. ശത്രുക്കൾ വർധിക്കും.

ചോതി∙ വേണ്ടപ്പെട്ടവരുടെ നിർദേശങ്ങൾ സ്വീകരിച്ചു ചെയ്യുന്ന കാര്യങ്ങൾ ലക്ഷ്യപ്രാപ്‌തി നേടും. നയതന്ത്രങ്ങൾ ആവിഷ്കരിക്കുന്ന സമിതിയിൽ ഉൾപ്പെട്ടതിനാൽ ആത്മാഭിമാനംതോന്നും. വസ്തുതർക്കം രമ്യമായി പരിഹരിക്കും.

വിശാഖം∙ നിലവിലെ ഉദ്യോഗത്തിൽ ശമ്പളവും ആനുകൂല്യവും വർധിപ്പിച്ചു ലഭിക്കും. വ്യാപാര–വ്യവസായ വിപുലീകരണത്തിന്റെ ഭാഗമായി പുതിയ ജോലിക്കാരെ നിയമിക്കും. ഗുരുനാഥനെയും ഗുരുസ്ഥാനീയരെയും ആദരിക്കുവാനിടവരും.

അനിഴം∙ വിവാദകാര്യങ്ങളിൽ പ്രതികരിക്കുന്നതുവഴി ശത്രുക്കൾ വർധിക്കും. ദാമ്പത്യഐക്യതയും കുടുംബത്തിൽ സമാധാനവും ഉണ്ടാകും. അത്യധ്വാനത്താലും അതിപ്രയത്നത്താലും ഉദ്ദേശിക്കുന്ന കാര്യങ്ങൾ സാധ്യമാകും.

തൃക്കേട്ട∙ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. സന്താനങ്ങളുടെ പഠനകാര്യങ്ങളിൽ ആശങ്ക വർധിക്കും. മാതാപിതാക്കളുടെ അനുഗ്രഹാശ്ശിസ്സുകളോടുകൂടി ചെയ്യുന്ന കാര്യങ്ങളെല്ലാം വിജയിക്കും.

മൂലം∙ വാഹന ഉപയോഗത്തിൽ വളരെയധികം ശ്രദ്ധിക്കണം. അധ്വാനഭാരം വർധിക്കും. ആശ്രയിച്ചുവരുന്നവർക്കു സാമ്പത്തികസഹായം നൽകും. അനാവശ്യ ചെലവുകൾക്കു നിയന്ത്രണം ഏർപ്പെടുത്തും.

പൂരാടം∙ ഔദ്യോഗികമായി ചർച്ചകളും സന്ധിസംഭാഷണവും വേണ്ടിവരും. പുനഃപരീക്ഷയിൽ വിജയശതമാനം വർധിക്കും. പുതിയ കർമമേഖലയിൽ പ്രവേശിക്കും. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും.

ഉത്രാടം∙ അമിതാവേശം അബദ്ധങ്ങൾക്കു വഴിയൊരുക്കും. പാരമ്പര്യവിജ്ഞാനം പിൻതലമുറയിലുള്ളവർക്കു പകർന്നു കൊടുക്കുന്നതിൽ അഭിമാനംതോന്നും. ബന്ധുവിനു സാമ്പത്തികസഹായം ചെയ്യുവാനിടവരും.

തിരുവോണം∙ വാഹനം, വൃക്ഷം തുടങ്ങിയവയിൽ നിന്നും വീഴ്‌ചയ്ക്കു സാധ്യതയുണ്ട്. പലവിധ സൗകര്യങ്ങൾ കണക്കിലെടുത്തു പട്ടണത്തിലേക്കു താമസംമാറ്റും. സ്വന്തം ചുമതലകൾ അന്യരെ ഏൽപിക്കരുത്.

അവിട്ടം∙ ചെയ്യാത്ത കുറ്റത്തിന് അപരാധം കേൾക്കാനിടവരും. വാത-നാഡീ രോഗപീഡകൾക്ക് ആയുർവേദചികിത്സ തുടങ്ങും. ഗൃഹനിർമാണം ഏറക്കുറെ പൂർത്തീകരിച്ചു ഗൃഹപ്രവേശനകർമം നിർവഹിക്കും.

ചതയം∙ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. നിസ്വാർഥ സേവനത്താൽ കീർത്തി വർധിക്കും. ആരോഗ്യം തൃപ്‌തികരമായിരിക്കും. ഉപരിപഠനത്തിന് ഉദ്ദേശിച്ചതിലധികം പണച്ചെലവ് അനുഭവപ്പെടും.

പൂരുരുട്ടാതി∙ ഏറ്റെടുത്ത പ്രവൃത്തികൾ സമയപരിധിക്കുള്ളിൽ ചെയ്‌തുതീർക്കും. അപൂർവമായ ദുഃസ്വപ്ന ദർശനത്താൽ ആധി വർധിക്കും. സംഘടനാ പ്രവർത്തനങ്ങൾക്കു സാരഥ്യസ്ഥാനം വഹിക്കുവാനിടവരും.

ഉത്തൃട്ടാതി∙ മഹത്‌സംരംഭങ്ങൾ തുടങ്ങുന്നതിനെപ്പറ്റി പുനരാലോചിക്കുവാൻ ഉൾപ്രേരണയുണ്ടാകും. കുടുംബത്തിൽ ആഹ്ലാദകരമായ അന്തരീക്ഷം സംജാതമാകും.

രേവതി∙ കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. പലപ്പോഴും കീഴ്‌ജീവനക്കാരുടെ ജോലികൂടി ചെയ്യേണ്ടതായിവരും. ചർച്ചകളിൽ വിജയിക്കും. വാഹന ഉപയോഗത്തിൽ വളരെ സൂക്ഷിക്കണം.

English Summary:

Weekly predictions in Malayalam by Kanippayyur Narayanan Namboodiripad . Each prediction offers insights into various aspects of life, including career, finances, relationships, health, and more.

Show comments