ഏപ്രിൽ ആദ്യവാരത്തിൽ നേട്ടം കൊയ്യുന്ന നക്ഷത്രക്കാർ , സമ്പൂർണ വാരഫലം

മേടക്കൂറ് :അശ്വതി, ഭരണി, കാർത്തികയുടെ കാൽഭാഗം ചേർന്ന മേടക്കൂറുകാർക്ക് ഈ വാരത്തിൽ, ധനനേട്ടം, ശത്രുപരാജയം, ധനധാന്യ– വസ്ത്രാഭരണാദി ലാഭം എന്നിവ പ്രതീക്ഷിക്കാം. അധികമായ ധന ചെലവുകളും സ്നേഹിതരുമായി കലഹങ്ങൾ ഉണ്ടാകാനും ബന്ധുക്കളുമായി അകൽച്ചകൾക്കും സാധ്യതയുണ്ട്.
മേടക്കൂറ് :അശ്വതി, ഭരണി, കാർത്തികയുടെ കാൽഭാഗം ചേർന്ന മേടക്കൂറുകാർക്ക് ഈ വാരത്തിൽ, ധനനേട്ടം, ശത്രുപരാജയം, ധനധാന്യ– വസ്ത്രാഭരണാദി ലാഭം എന്നിവ പ്രതീക്ഷിക്കാം. അധികമായ ധന ചെലവുകളും സ്നേഹിതരുമായി കലഹങ്ങൾ ഉണ്ടാകാനും ബന്ധുക്കളുമായി അകൽച്ചകൾക്കും സാധ്യതയുണ്ട്.
മേടക്കൂറ് :അശ്വതി, ഭരണി, കാർത്തികയുടെ കാൽഭാഗം ചേർന്ന മേടക്കൂറുകാർക്ക് ഈ വാരത്തിൽ, ധനനേട്ടം, ശത്രുപരാജയം, ധനധാന്യ– വസ്ത്രാഭരണാദി ലാഭം എന്നിവ പ്രതീക്ഷിക്കാം. അധികമായ ധന ചെലവുകളും സ്നേഹിതരുമായി കലഹങ്ങൾ ഉണ്ടാകാനും ബന്ധുക്കളുമായി അകൽച്ചകൾക്കും സാധ്യതയുണ്ട്.
മേടക്കൂറ് :അശ്വതി, ഭരണി, കാർത്തികയുടെ കാൽഭാഗം ചേർന്ന മേടക്കൂറുകാർക്ക് ഈ വാരത്തിൽ, ധനനേട്ടം, ശത്രുപരാജയം, ധനധാന്യ– വസ്ത്രാഭരണാദി ലാഭം എന്നിവ പ്രതീക്ഷിക്കാം. അധികമായ ധന ചെലവുകളും സ്നേഹിതരുമായി കലഹങ്ങൾ ഉണ്ടാകാനും ബന്ധുക്കളുമായി അകൽച്ചകൾക്കും സാധ്യതയുണ്ട്. ദൂരദേശ യാത്രകൾ വേണ്ടി വന്നേക്കാം. ശത്രുനാശം, രോഗശമനം, ദുഃഖശമനം എന്നിവ കാണുന്നു. നിത്യ വരുമാനമാർഗങ്ങൾ വർധിക്കും. കർമരംഗത്ത് വളരെയധികം നല്ല ഗുണാനുഭവങ്ങളും ലഭിക്കുന്നതാണ്. വിദ്യാർഥികൾക്ക് പഠനത്തിൽ നല്ല താല്‍പര്യം വർധിക്കുന്നതാണ്. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർ നല്ല ശ്രദ്ധ ചെലുത്തി മുന്നോട്ടു പോകേണ്ടതുണ്ട്. സന്താനങ്ങളുമായി നല്ല ബന്ധം പുലർത്താൻ ശ്രദ്ധിക്കണം. ഉദരസംബന്ധമായ ക്ലേശങ്ങൾക്ക് ഇടയാകും. ഉറ്റവർക്കായോ സ്വന്തം ആവശ്യങ്ങൾക്കായോ ഒരു ആശുപത്രി വാസവും ഉണ്ടായേക്കാം. മഹാദേവന് കൂവളത്തില കൊണ്ട് അർച്ചന, അയ്യപ്പസ്വാമിക്ക് നീരാഞ്ജനം, നിത്യവും ഹനുമാൻ ചാലിസ ജപിക്കുകയും ചെയ്യുക.
ഇടവക്കൂറ് :കാർത്തികയുടെ ബാക്കി മുക്കാൽഭാഗം, രോഹിണി, മകയിരത്തിന്റെ ആദ്യപകുതിയും ഉൾപ്പെടുന്ന ഇടവക്കൂറുകാർക്ക് ഈ വാരത്തിൽ, സ്ഥാനമാന ലാഭം. പുതിയ ജോലിയിൽ പ്രവേശിക്കുന്നതിനും രോഗശമനത്തിനും അഭിമാനം കാത്തു സൂക്ഷിക്കുന്നതിനും ഇഷ്ടഭക്ഷണ സമൃദ്ധിക്കും മംഗള കർമങ്ങളിൽ പങ്കെടുക്കുന്നതിനും ഇടയാകും. ധനനേട്ടം, ശത്രു പരാജയം, സുഖം, ധനധാന്യ– വസ്ത്രാഭരണാദിലാഭം എന്നീ നല്ല ഫലങ്ങളും ഉണ്ടാകും. ബന്ധുക്കളുടെ സ്നേഹം അടുത്തറിയാൻ അവസരങ്ങൾ ഉണ്ടാകുന്നതാണ്. കർമരംഗത്ത് ചില ക്ലേശങ്ങൾക്ക് ഇടയാകും. ജോലി മാറ്റം, സ്ഥാനഭ്രംശം എന്നിവ ഉണ്ടായേക്കാം. സന്താനങ്ങൾ മൂലം സന്തോഷ അനുഭവങ്ങൾ ഉണ്ടാകും. വിവാഹ കാര്യങ്ങൾക്ക് അനുകൂല വാരമാണ്. പുതിയ ജോലിക്കായി ശ്രമിക്കുന്നവർക്ക് ഗുണപ്രദമാണ്. പ്രതാപം വീണ്ടെടുക്കുന്നതിനും ഭയം മാറി വരുന്നതായും കാണാം. കുടുംബത്തുള്ളവരുമായി സന്തോഷം പങ്കിടാൻ ആകും. ഉദ്ദിഷ്ടകാര്യ പ്രാപ്തി, ഇഷ്ടഭക്ഷണ സമൃദ്ധി, ജ്യേഷ്ഠ സഹോദരങ്ങളുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാനും ആകുലതകൾ വർധിക്കുന്നതിനും ഇടയാകും. ഉദരസംബന്ധമായ അസ്വസ്ഥതകൾ ഉണ്ടായേക്കാം. ഗണപതിക്ക് കറുകമാല സമർപ്പിക്കുക.
മിഥുനക്കൂറ് :മകയിരത്തിന്റെ ബാക്കി പകുതിയും, തിരുവാതിര, പുണർതത്തിന്റെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന മിഥുനക്കൂറുകാർക്ക് ഈ വാരത്തിൽ, ബന്ധുസമാഗമം കാണുന്നു. ഉദ്ദേശിക്കുന്ന കാര്യങ്ങളെല്ലാം സാധിച്ചു കിട്ടുന്നതിനും സാധ്യതയുണ്ട്. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുവാൻ ഇടയുണ്ട്. കർമരംഗത്ത് പുതിയ സ്ഥാനമാനങ്ങൾ ലഭിക്കുവാനും അഭിമാനിക്കുവാനുമുള്ള അവസരങ്ങളും വന്നുചേരും. പുതിയ ജോലി ലഭിക്കുന്നതിനും ഇടയാകും. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. ശത്രുശല്യങ്ങൾ കുറയുമെങ്കിലും ചില അപവാദങ്ങൾ കേൾക്കാനും ഇടയാകും. വീട്, വസ്തു, വാഹനം എന്നിവയുമായി ബന്ധപ്പെട്ട് നല്ല ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം.വിദ്യാർഥികൾക്ക് പഠനത്തിൽ മികവ് പുലർത്താൻ ആകും. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നതാണ്. ഹൃദയസംബന്ധമായ അസ്വസ്ഥതകൾ ഉള്ളവർ ശ്രദ്ധിക്കേണ്ടതാണ്.ഭദ്രകാളി ക്ഷേത്രത്തിൽ യഥാവിധി വഴിപാടുകളും ഗണപതിക്ക് കറുകമാലയും സമർപ്പിക്കുക.
കർക്കടകക്കൂറ് :പുണർതത്തിന്റെ അവസാന കാൽഭാഗം, പൂയം, ആയില്യം എന്നീ നക്ഷത്രങ്ങൾ ചേർന്ന കർക്കടകക്കൂറുകാർക്ക് ഈ വാരത്തിൽ, ബന്ധുസമാഗമം അധികാരികളുടെ സഹായം ലഭിക്കുന്നതിനും പുതിയ ജോലിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്ക് അവ ലഭിക്കുന്നതിനും ഇതുവഴി സർവകാര്യ വിജയവും ഉണ്ടാകുന്നതാണ്. കുടുംബത്ത് ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്.വിവാഹ കാര്യങ്ങൾക്ക് അനുകൂല വാരമാണ്. സന്താനങ്ങളുടെ ഉയർച്ചയിൽ സന്തോഷിക്കാനുള്ള അവസരങ്ങളും ഉണ്ടാകും. നല്ല ആരോഗ്യം ധനധാന്യ–വസ്ത്രാഭരണാദി ലാഭം എന്നിവ പ്രതീക്ഷിക്കാം. ധനവരവ് കുറയുന്നതിനും ചില മനഃപ്രയാസങ്ങൾക്കും അനാവശ്യമായ ധന ചെലവുകളും വന്നുചേരുന്നതാണ്. അച്ഛനോ അച്ഛൻ ബന്ധുക്കൾക്കോ ചില ക്ലേശങ്ങൾക്ക് ഇടയാകും. രക്തദോഷങ്ങളോ മുറിവ്, ചതവ്, പൊള്ളൽ എന്നിവ ഉണ്ടാകാനും ഇടയുണ്ട്. ചില സന്ദർഭങ്ങളിൽ കാര്യതടസ്സങ്ങളും മനഃപ്രയാസങ്ങളും അപവാദങ്ങൾ കേൾക്കേണ്ടതായും വന്നേക്കാം. ശ്രീകൃഷ്ണസ്വാമിക്ക് സഹസ്രനാമ അർച്ചന, ഓം നമശിവായ 108 ഉരു നിത്യേന ജപിക്കുകയും ചെയ്യുക.
ചിങ്ങക്കൂറ് :മകം, പൂരം, ഉത്രത്തിന്റെ കാൽഭാഗം ചേർന്ന ചിങ്ങക്കൂറുകാർക്ക് ഈ വാരത്തിൽ, ധനലാഭം, സുഖാഭിവൃദ്ധി, ദുഃഖശമനം എന്നിവ പ്രതീക്ഷിക്കാം. എന്നാൽ കർമരംഗത്ത് മേലധികാരിയുമായും സഹപ്രവർത്തകരുമായും യോജിച്ചു പോകാൻ ശ്രദ്ധിക്കണം. ശത്രുക്കളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാനും ചില ക്ലേശങ്ങൾക്കും ഇടയാകും. ദൂരദേശ യാത്രകളും യാത്രാക്ലേശങ്ങളും ഉണ്ടാകാം. വിദ്യാർഥികൾ പഠനത്തിൽ നല്ല ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർ എല്ലാ ഇടപാടുകളിലും അതീവ ശ്രദ്ധാലുക്കൾ ആയിരിക്കണം. സന്താനങ്ങളുമായി നല്ല സ്നേഹബന്ധം പുലർത്താൻ ശ്രദ്ധിക്കേണ്ടതാണ്. ഭാര്യ–ഭർത്താക്കന്മാരുടെ ഇടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായേക്കാം. ശനിയാഴ്ച ദിവസങ്ങളിൽ ധന ഇടപാടുകളും യാത്രകളും ഒഴിവാക്കുക. നേത്രസംബന്ധമായ അസ്വസ്ഥതകള്‍, തൊണ്ടയിൽ അണുബാധ ഇവ ഉണ്ടാകാൻ ഇടയുണ്ട്. ഭദ്രകാളി ക്ഷേത്രത്തിൽ യഥാവിധി വഴിപാടുകളും സമർപ്പിച്ച് ഓംഗംഗണപതേ നമഃ എന്ന ഗണപതി മന്ത്രം നിത്യേന ഉരുവിടുക.
കന്നിക്കൂറ് :ഉത്രത്തിന്റെ ബാക്കി മുക്കാൽഭാഗം, അത്തം, ചിത്തിരയുടെ ആദ്യപകുതിയും ഉൾപ്പെടുന്ന കന്നിക്കൂറുകാർക്ക് ഈ വാരത്തിൽ, ധനധാന്യ– വസ്ത്രാഭരണാദി ലാഭം, രോഗശമനം, നല്ല ആരോഗ്യം, സന്തോഷം, സർവകാര്യ വിജയം, ഇഷ്ടഭക്ഷണ സമൃദ്ധി എന്നിവ പ്രതീക്ഷിക്കാം. ഭൂമി ലഭിക്കുന്നതിനും വിവാഹ കാര്യങ്ങൾക്കും വാരം അനുകൂലം. ദൂരദേശ യാത്രകള്‍ക്ക് സാധ്യത. സന്താനങ്ങളുടെ ഉയർച്ചയിൽ സന്തോഷിക്കാനുള്ള അവസരങ്ങളും ഉണ്ടാകും. ഭാര്യ–ഭർത്താക്കന്മാരുടെ ഇടയിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർ ആണെങ്കിൽ പാർട്ണേഴ്സുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. മറ്റുള്ളവരുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. ഉദരസംബന്ധമായ ക്ലേശങ്ങള്‍, മൂത്രാശയ രോഗങ്ങൾ എന്നിവ വന്നു പെടാൻ ഇടയുണ്ട്. മഹാദേവന് ധാര, കൂവളത്തില കൊണ്ട് അർച്ചന, സർപ്പപൂജ, ഗണപതിഹോമം എന്നിവ അത്യന്താപേക്ഷിതമാണ്.
തുലാക്കൂറ്:ചിത്തിരയുടെ ബാക്കി പകുതിയും, ചോതി, വിശാഖത്തിന്റെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന തുലാക്കൂറുകാർക്ക് ഈ വാരത്തിൽ, സന്തോഷം, കാര്യലാഭം, ശത്രുനാശം, ലോക ബഹുമാനം, രോഗശമനം, സമൃദ്ധി, ധനധാന്യ– വസ്ത്രാഭരണാദി ലാഭം എന്നീ നല്ല ഫലങ്ങൾ ഉണ്ടാകും. ഗ്രന്ഥകാരൻമാർക്കും എഴുത്തുകാർക്കും ഗുണപ്രദമാണ്. വിദ്യാർഥികൾക്ക് പഠനത്തിൽ താൽപര്യം വർധിക്കും. വാക്കുകൾ കഠിനമാകാതിരിക്കാൻ ശ്രദ്ധിക്കണം. നിത്യ വരുമാനത്തിൽ വർധനവ് ഉണ്ടാകും. ധന ചെലവുകളും അധികരിച്ച് നിൽക്കും.വീട്, വസ്തു, വാഹനം എന്നിവയുമായി ബന്ധപ്പെട്ട നല്ല ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. അമ്മയ്ക്ക് വേണ്ടി ധനചെലവുകൾ വന്നുചേരുന്നതാണ്. ബന്ധുക്കളുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും. സന്താനങ്ങൾ മുഖേന ചില മനോവിഷമതകൾ ഉണ്ടാകാനും ഇടയുണ്ട്. കുടുംബത്തുള്ളവരുമായും സുഹൃത്തുക്കളുമായും ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. കുടുംബത്തുള്ളവർക്ക് ചില രോഗക്ലേശങ്ങൾ അലട്ടാനിടയുണ്ട്. ഉറ്റവർക്കായോ സ്വന്തം ആവശ്യങ്ങൾക്കായോ ഒരു ആശുപത്രി വാസവും ഉണ്ടായേക്കാം. ഉദരസംബന്ധമായ ക്ലേശങ്ങൾ ഉണ്ടാകാനിടയുണ്ട്. ഭദ്രകാളി ദേവിക്ക് യഥാവിധി വഴിപാടുകൾ സമർപ്പിക്കുക. ശ്രീകൃഷ്ണസ്വാമിക്ക് പാൽപ്പായസം സമർപ്പിക്കുക.
വൃശ്ചികക്കൂറ് :വിശാഖത്തിന്റെ അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട എന്നീ നക്ഷത്രങ്ങൾ ചേർന്ന വൃശ്ചികക്കൂറുകാർക്ക് ഈ വാരത്തിൽ, ധനനേട്ടം സർവകാര്യ വിജയം, ഈശ്വരാധീനം, നല്ല ആരോഗ്യം, ധനധാന്യ–വസ്ത്രാഭരണാദി ലാഭം എന്നിവ പ്രതീക്ഷിക്കാം. വിവാഹ കാര്യങ്ങൾക്ക് അനുകൂല വാരമാണ്. അധികാരികളിൽ നിന്നും നേട്ടങ്ങൾ ഉണ്ടാകും. ഇഷ്ടഭക്ഷണ സമൃദ്ധി, സുഖം, ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ല പുരോഗതി എന്നിവ ഉണ്ടാകും. ജീവിതപങ്കാളിക്ക് ചില നേട്ടങ്ങൾക്ക് ഇടയാകും. സന്താനങ്ങളുമായി നല്ല സ്നേഹ ബന്ധത്തോടെ മുന്നോട്ടു പോകാനാകും. വിദ്യാർഥികൾക്ക് പഠനത്തിൽ മികവ് പുലർത്താനുമാകും. സുഹൃത്തുക്കൾ മൂലവും ബന്ധുക്കൾ മൂലവും മനഃപ്രയാസങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. ശത്രുശല്യം വർധിക്കുന്നതിനും ധനക്ലേശങ്ങൾക്കും ഇടയാകും. കുടുംബത്ത് ചില അനാവശ്യമായ വഴക്കുകൾ ഉണ്ടാകാൻ ഇടയുണ്ട്. ഉഷ്ണ രോഗങ്ങൾ അലട്ടുന്നതിനും ശരീരത്തിന് ചില ക്ലേശങ്ങൾ ഉണ്ടാകാനും ഇടയുണ്ട്.ദേവിക്ക് നെയ് വിളക്ക് സമർപ്പിക്കുകയും ഹനുമാൻ ചാലിസ നിത്യവും ജപിക്കുകയും ചെയ്യുക.
ധനുക്കൂറ് :മൂലം, പൂരാടം, ഉത്രാടത്തിന്റെ കാൽഭാഗം ചേർന്ന ധനുക്കൂറുകാർക്ക് ഈ വാരത്തിൽ, സുഹൃദ്സമാഗമം, സുഖപ്രാപ്തി എന്നീ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. കർമരംഗത്ത് നല്ല ഉയർച്ചകൾ ഉണ്ടാകും. എതിർലിംഗത്തിൽപ്പെട്ടവരുമായി ഇടപെടുകയും തന്മൂലം മനഃക്ലേശങ്ങൾക്കും ഇടയാകും. യാത്രാക്ലേശങ്ങൾ ഉണ്ടാകും. ഞായറാഴ്ച ദിവസങ്ങളിൽ നല്ല ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. സ്ഥാനഭ്രംശം, കാര്യതടസ്സം, ദൂരദേശ യാത്രകൾ എന്നിവ വന്നു പെടാം. കുടുംബത്ത് സുഖവും സമാധാനവും ഉണ്ടാകും. അമ്മയിൽ നിന്നും ചില നേട്ടങ്ങൾക്കും ഇടയാകും. വിദ്യാർഥികൾക്ക് പഠനത്തിൽ താല്‍പര്യം വർധിക്കും. വിലപിടിപ്പുള്ള രേഖകൾ നഷ്ടമാകാതിരിക്കാൻ ശ്രദ്ധിക്കണം. സന്താനങ്ങൾ മൂലം ചില മനഃക്ലേശങ്ങൾക്ക് ഇടയാകും. ഭാര്യ–ഭർത്താക്കന്മാരുടെ ഇടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. വാഹനം കൈകാര്യം ചെയ്യുമ്പോൾ അതീവ ശ്രദ്ധാലുക്കൾ ആയിരിക്കണം. രോഗ ക്ലേശങ്ങളും ധനചെലവുകളും വന്നുപെടാം. ഗണപതിഹോമം, അയ്യപ്പസ്വാമിക്ക് നീരാഞ്ജനം, ഹനുമാൻ ചാലിസ നിത്യവും ജപിക്കുകയും ചെയ്യുക.
മകരക്കൂറ്:ഉത്രാടത്തിന്റെ ബാക്കി മുക്കാൽഭാഗം, തിരുവോണം, അവിട്ടത്തിന്റെ ആദ്യപകുതിയും ഉൾപ്പെടുന്ന മകരക്കൂറുകാർക്ക് ഈ വാരത്തിൽ, മനഃസന്തോഷം, സുഹൃദ്സമാഗമം, ധനലാഭം, സ്ഥാനമാനലാഭം, രോഗശമനം, ബഹുമാന പ്രാപ്തി എന്നീ നല്ല ഫലങ്ങൾ ഉണ്ടാകും. സർവകാര്യ വിജയം, സുഖം, ഉന്നതി, സർക്കാർ ആനുകൂല്യങ്ങളും പ്രതീക്ഷിക്കാം. വിവാഹ കാര്യങ്ങൾക്ക് അനുകൂലവാരമാണ്. സന്താനങ്ങളുടെ ഉയർച്ചയിൽ സന്തോഷിക്കാനുള്ള അവസരങ്ങളും ഉണ്ടാകും. ദൂരദേശ യാത്രകൾ വേണ്ടി വന്നേക്കാം. ബന്ധുക്കളുമായും ശത്രുക്കളുമായും ചില അഭിപ്രായവ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. നിത്യവൃത്തിയിലും ചില ക്ലേശങ്ങൾ ഉണ്ടാകാം. പലവിധ നഷ്ടങ്ങൾക്കും സാധ്യതയുണ്ട് ശ്രദ്ധിക്കേണ്ടതാണ്. അച്ഛൻ മൂലമോ അച്ഛൻ ബന്ധുക്കൾ മൂലമോ ചില മനഃക്ലേശങ്ങൾക്ക് സാധ്യതയുണ്ട്. ശരീരത്തിനു ക്ഷീണം, നേത്രസംബന്ധമായ അസ്വസ്ഥതകളോ ശ്വാസംമുട്ട് പോലുള്ള അസ്വസ്ഥതകളോ ഉണ്ടാകാൻ ഇടയുണ്ട്. ദേവിക്ക് ചൊവ്വ, വെള്ളി ദിവസങ്ങളിൽ ഭാഗ്യസൂക്ത അർച്ചന, ശ്രീകൃഷ്ണ സ്വാമിക്ക് പാൽപ്പായസം എന്നിവ സമർപ്പിക്കുക.
കുംഭക്കൂറ് :അവിട്ടത്തിന്റെ ബാക്കി പകുതിയും, ചതയം, പൂരുരുട്ടാതിയുടെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന കുംഭക്കൂറുകാർക്ക് ഈ വാരത്തിൽ, അപ്രതീക്ഷിതമായ ധനനേട്ടം. ധനധാന്യ– വസ്ത്രാഭരണാദി ലാഭം, പ്രശസ്തി, സന്തോഷം, രോഗശമനം, സർവകാര്യ വിജയം എന്നീ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. സജ്ജനങ്ങൾ മൂലം സന്തോഷ അനുഭവങ്ങളും ഉണ്ടാകും. വീട് മാറി താമസിക്കുന്നതിനും ബന്ധുക്കൾ മൂലം ചില മനഃപ്രയാസങ്ങൾക്കും ഇടയാകും. ധനക്ലേശങ്ങൾ ഉണ്ടാകുന്നതിനും അധികധന ചെലവുകൾ വന്നു ചേരാനും ഇടയുണ്ട്. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ചതിവ് പറ്റുന്നതിനും ഇടയാകും. നാൽക്കാലി പരിപാലനത്തിൽ വളരെയധികം ശ്രദ്ധാലുക്കൾ ആയിരിക്കണം. വീട്, വസ്തു, വാഹനം എന്നിവയുമായി ബന്ധപ്പെട്ട നല്ല ഗുണാനുഭവങ്ങൾ ഉണ്ടാകും. വാക്കു പാലിക്കാൻ ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. വിദ്യാർഥികൾക്ക് പഠനത്തിൽ നല്ല മികവ് പുലർത്താൻ ആകും. വിദേശയാത്രയും തരപ്പെടുന്നതാണ്. നേത്രസംബന്ധമായ അസ്വസ്ഥതകളോ തൈറോയ്ഡ് പോലുള്ള രോഗങ്ങൾ അലട്ടാനിടയുണ്ട്. ശിവ ഭഗവാന് പിൻവിളക്ക്, ഗണപതി ഹോമം എന്നിവ അത്യന്താപേക്ഷിതമാണ്.
മീനക്കൂറ് : പൂരുരുട്ടാതിയുടെ അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി എന്നീ നക്ഷത്രങ്ങൾ ചേർന്ന മീനക്കൂറുകാർക്ക് ഈ വാരത്തിൽ, വിവിധ സ്രോതസ്സുകളിൽ നിന്നും ധനനേട്ടം, ശത്രുനാശം, സുഖപ്രാപ്തി, സന്തോഷം, കുടുംബത്ത് സുഖവും സമാധാനവും, പങ്കാളിയിൽ നിന്നും നേട്ടങ്ങൾക്കും ഇടയാകും. എന്നാൽ ബന്ധുക്കളുമായി ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാനും ചതിവ് പറ്റുന്നതിനും ഇടയാകും. സന്താനങ്ങളുമായി അഭിപ്രായവ്യത്യാസങ്ങളും തന്മൂലം മനഃക്ലേശങ്ങൾക്കും സാധ്യതയുണ്ട്. ദുഷ്ടജനസംസർഗം മൂലം ചില ക്ലേശങ്ങൾക്ക് ഇടയാകും. വ്യാഴാഴ്ച ദിവസങ്ങളിൽ യാത്രകളും ധനം ഇടപാടുകളും ഒഴിവാക്കുക. അകാരണമായ ഒരു ഭയം, ടെൻഷൻ, ദുഃഖം, ദേഷ്യം എന്നിവ ഉണ്ടാകുന്നതാണ്. പല കാര്യങ്ങളിലും ഒരു ആശയക്കുഴപ്പം ഉണ്ടാകുന്നതാണ്. ഹൃദയസംബന്ധമായ അസ്വസ്ഥതകൾ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. രോഗക്ലേശങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. ഗണപതിക്ക് നാളികേരം ഉടയ്ക്കുകയും, ശ്രീകൃഷ്ണസ്വാമിക്ക് സഹസ്രനാമ അർച്ചന, വിഷ്ണു സഹസ്രനാമം നിത്യേന കൃത്യനിഷ്ഠയോടെ ജപിക്കുകയും ചെയ്യുക.