ജോലിയിൽ മെച്ചപ്പെടാൻ എളുപ്പവഴി!

തൊഴിലിനെക്കുറിച്ച് ചിന്തിക്കുമ്പോൾ ചൈനീസ് രീതിപ്രകാരം പ്രധാനമായി പരിഗണിക്കേണ്ടത് ഗൃഹത്തിന്റെ കർമ്മരംഗമാണ്. വടക്കു ഭാഗമായ കർമ്മരംഗം ഊർജ്ജവത്കരിക്കേണ്ടത് അത്യാവശ്യമാണ്. എപ്പോഴും വടക്കുഭാഗം വൃത്തിയാക്കി സൂക്ഷിക്കുക. ഭാഗ്യദിശയ്ക്കുനേരെ ആയിരിക്കണം പ്രധാനവാതില്‍. ഭാഗ്യദിശയിൽ ശൗചാലയം മറ്റ് വിഷമയ വസ്തുക്കൾ വരാൻ പാടില്ല.

ഓഫിസുകൾ ക്രമീകരിക്കുന്ന വിധം

സാധാരണ ഉപയോഗിക്കുന്ന ഫർണിച്ചർ വൃത്താകൃതിയിലുള്ള അഗ്രങ്ങളോടു കൂടിയവയായിരിക്കണം. കൂർത്ത ഭാഗങ്ങൾ ഉള്ളവ പാടില്ല. ഭാഗ്യമൂലകങ്ങളായ വസ്തുക്കളിൽ നിർമ്മിച്ച ഫർണിച്ചർ ഓഫിസിൽ സ്ഥാപിക്കുക.മേശകളുടെ അളവിനും വളരെ പ്രധാന്യം ഉണ്ട്. 60, 40, 33 ഇഞ്ചുകളാണ് മേശയ്ക്കുവേണ്ട മികച്ച അളവുകൾ.

ഇരിപ്പിടങ്ങൾ

ഓഫിസിന്റെ തുറന്ന ജനാലയ്ക്കു പുറംതിരിഞ്ഞ് ഇരിക്കത്തക്കവണ്ണമുള്ള ഇരിപ്പിടങ്ങൾ ഒരിക്കലും തിരഞ്ഞെടുക്കരുത്. ഇത് ഊർജ്ജം ചോർന്നു പോകുന്നതിന്, ആത്മവിശ്വാസം നഷ്ടപ്പെടുവാനും ഇടയാക്കും.

നിറങ്ങൾ‌

ഇന്റീരിയൽ നിറങ്ങൾ നിങ്ങളുടെ മൂലകങ്ങളുമായി ബന്ധപ്പെട്ടതാകണം. താങ്കളുടെ വ്യക്തിപരമായ നിറം താങ്കളുടെ വീട്ടിലും ഓഫിസിലും നൽകുക.

തടിയുമായി ബന്ധപ്പെട്ടതാണ് തൊഴിലെങ്കിൽ ജീവനുള്ള സസ്യങ്ങൾ ഓഫിസിൽ വയ്ക്കുക. ലോഹമാണെങ്കിൽ വിൻഡ് ചൈം, ലോഹപ്രതിമകൾ വയ്ക്കുക, ഇവ ഭൂമിയാണെങ്കില്‍ ക്രിസ്റ്റലുകള്‍, തൂക്കുവിളക്കുകൾ എന്നിവ സ്ഥാപിക്കുക. അഗ്നിയെങ്കിൽ ചുവപ്പ് കർട്ടൻ, ചുവപ്പ് കുഷ്യൻ കവറുകൾ എന്നിവ ഉപയോഗിക്കുക, ജലമെങ്കിൽ അക്വേറിയം, നീലനിറത്തിലുള്ള സാധനങ്ങൾ എന്നിവ വയ്ക്കുക.

പൂക്കളും പ്രകാശവും

നല്ല പൂക്കൾവച്ച് ഓഫിസ് മുറി ഊർജ്ജിതവൽക്കരിക്കുക. പൂക്കൾ ഓഫിസിന് സന്തോഷവും ഭാഗ്യവും പകർന്നു നൽകും. സായാഹ്നത്തിലാണ് താങ്കളുടെ ബിസിനസ്സ് നടക്കുന്നതെങ്കിൽ തെക്ക് ഭാഗത്തായി നന്നായി കത്തുന്ന ഒരു റെഡ് ബൾബ് സ്ഥാപിക്കുക.