Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വടക്കു ദിക്കിൽ തലവച്ച് ഉറങ്ങിയാൽ?

Sleeping position വടക്കുദിശയിൽ തലവച്ചുറങ്ങുന്നവർക്ക് ശാരീരിക അസ്വസ്ഥതകളും, മാനസിക പ്രശ്നങ്ങളും ഉണ്ടാകുവാൻ സാദ്ധ്യതയേറെയാണ്

ഭാരതത്തിലെ ഋഷിപരമ്പരയ്ക്ക് പ്രപഞ്ചത്തിലെയും, ഭൂമിയിലെയും കാന്തികപ്രഭാവങ്ങളെപ്പറ്റി വ്യക്തമായ അറിവുണ്ടായിരുന്നു. അത് മനസ്സിലാക്കിയാണ് നമ്മുടെ പൂർവ്വികർ വാസ്തുശാസ്ത്രവിധിപ്രകാരം ഗൃഹനിർമ്മാണം നടത്തിയിരുന്നത്. വസ്തുവിൽ ഗൃഹം പണിയുമ്പോൾ വസ്തുവുമായി ബന്ധപ്പെട്ട ഉൗർജ്ജം മേഖലകളെ പറ്റിയുള്ള ധാരണകൾ ഗുണകരമായ രീതിയിൽ അവർ ഗൃഹനിർമ്മാണ വേളയിൽ പ്രാവർത്തികമാക്കി. ഗൃഹത്തിലെ ഒാരോ മുറികൾക്കും അവർ പ്രത്യേക ശ്രദ്ധ നൽകി. മികച്ച വാസ്തുഗൃഹങ്ങൾ നിർമ്മിച്ച് ആ ഗൃഹങ്ങളിൽ അവർ സന്തോഷത്തോടെ ജീവിച്ചു.

ഗൃഹനിർമ്മാണശേഷമുള്ള ഗൃഹവാസം എങ്ങനെയായിരിക്കണമെന്ന കാര്യത്തിലും നമ്മുടെ പൂർവ്വികർക്ക് വ്യക്തത ഉണ്ടായിരുന്നു. ഒാരോ മുറിയിലെയും കാന്തികപ്രവാഹത്തെ കുറിച്ചും, എങ്ങിനെയാണ് ആ മുറിയിൽ വസിക്കേണ്ടത് എന്നതിനെ കുറിച്ചും അവർക്ക് അറിവുണ്ടായിരുന്നു. വാസ്തുശാസ്ത്രം നമുക്ക് പകർന്നു തന്ന അറിവുകളിൽ പ്രധാനപ്പെട്ട ഒന്നാണ് ശയനദിശ. ഉറക്കസമയത്ത്, നമ്മളിലും, നമ്മുക്കു ചുറ്റുമുള്ള കാന്തികപ്രവാഹത്തിന്റെ സ്വാധീനത്തെ അധികരിച്ചാണ് ശയനദിശ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ഭൂമിയിലെ കാന്തിബലരേഖകളുടെ ഉത്ഭവം ഉത്തരധ്രൂവം ആണ്. അവസാനിക്കുന്നതാകട്ടെ ദക്ഷിണധ്രൂവത്തിലും. ഇപ്രകാരം സഞ്ചരിക്കുന്ന കാന്തികതരംഗങ്ങളെ അടിസ്ഥാനമാക്കിയാണ് ശയനദിശ രൂപപ്പെടുത്തിയിരിക്കുന്നത്. വിപരീത ദിശയിലുള്ളവ തമ്മിൽ ആകർഷിക്കുകയും, സമാന ദിശയിലുള്ളവ തമ്മിൽ വികർഷണം ഉണ്ടാകുകയും ചെയ്യുന്നു എന്നതാണ് കാന്തികബലരേഖകളുമായി ബന്ധപ്പെട്ട സിദ്ധാന്തം. അതിൻപ്രകാരം നാം വടക്കോട്ട് തലവച്ചുറങ്ങുകയാണെങ്കിൽ നമ്മുടെ ശരീരത്തിലെ കാന്തികബലരേഖ ഭൂമിയിലെ കാന്തികബലരേഖയ്ക്ക് സമാന്തരമാകുന്നു. ഇത് വികർഷണ സ്വഭാവമാണ് പ്രകടിപ്പിക്കുക. തൻമൂലം വടക്കുദിശയിൽ തലവച്ചുറങ്ങുന്നവർക്ക് ശാരീരിക അസ്വസ്ഥതകളും, മാനസിക പ്രശ്നങ്ങളും ഉണ്ടാകുവാൻ സാദ്ധ്യതയേറെയാണ്. എന്നാൽ തെക്കോട്ട് തലവച്ചുറങ്ങിയാൽ ഫലം മിറച്ചാകുന്നു. 

ഭൂമിയുടെ കാന്തികബലവും, ശരീരത്തിന്റെ കാന്തികബലവും വിരുദ്ധധ്രൂവങ്ങളിലായതിനാൽ അവ തമ്മിൽ ആകർഷണത്വം ഉണ്ടാകുന്നു. ഇതുമൂലം ശരീരത്തിന്റെ കാന്തികബലത്തിന് ക്ഷതമൊന്നും സംഭവിക്കുന്നില്ല. ശരീരവും, മനസ്സും പൂർണ്ണ ആരോഗ്യത്തോടുകൂടി നിലനിൽക്കുകയും ചെയ്യും. ഇക്കാരണത്താൽ ആണ് ശയനദിശയ്ക്ക് ഏറ്റവും ഉത്തമ ദിക്കായി തെക്ക് ദിക്കിനെയും,  ഏറ്റവും അധമദിക്കായി വടക്കു ദിക്കിനെയും കണക്കാക്കുന്നത്. മേൽ പറഞ്ഞ സിദ്ധാന്തപ്രകാരം തെക്ക് ദിക്ക് ശയനത്തിന് ഏറ്റവും ഉത്തമവും, കിഴക്ക് ദിക്ക് ഉത്തമവും, പടിഞ്ഞാറ് ദിക്ക് അധമവും, വടക്ക് ദിക്ക് ഏറ്റവും അധമവുമാണ്. തെക്ക,് കിഴക്ക് ദിക്കുകൾ ശയനത്തിനായി തിരഞ്ഞെടുക്കുന്നവരുടെ ശരീരത്തിനും മനസ്സിനും ദോഷകരമായ കാന്തികക്ഷതമൊന്നും സംഭവിക്കുകയില്ല എന്നുമാത്രമല്ല പൂർണ്ണ ആരോഗ്യം ശരീരത്തിനും മനസ്സിനും ഉണ്ടായിരിക്കുകയും ചെയ്യും. ശരീരം ഒരു ക്ഷേത്രമാണ.് അറിവില്ലായ്മകൊണ്ട് അതിലെ കാന്തിക പ്രഭാവത്തെ ക്ഷതപ്പെടുത്തുമ്പോൾ നഷ്ടമാകുന്നത് ആരോഗ്യ പൂർണ്ണമായൊരു ജീവിതമാണ്.

Read more: Download yearly horoscope, Vastu, Astrology