പ്രധാന വാതിൽ ഇങ്ങനായാൽ ഐശ്വര്യം

വാസ്തുവിന് പ്രാധാന്യം നൽകിയാണ് ഒട്ടുമിക്ക ഭവനങ്ങളും പണിതുയരുന്നത് .വീടുപണിയിലെ ഒരു പ്രധാന ഭാഗമാണ് കട്ടിളവയ്പ്പ്   അഥവാ പ്രധാന വാതിലിന്റെ സ്ഥാപനം.മുഹൂർത്തം നോക്കി ആശാരിമാരുടെ സഹായത്തോടെ ഗൃഹനാഥനാണ് പ്രധാന വാതിൽ സ്ഥാപിക്കേണ്ടത്.വീട് പണിയിൽ അത്രയ്ക്ക് പ്രാധാന്യമാണ്‌ പ്രധാന വാതിലിനുള്ളത് . പ്രധാന വാതിൽ വേണ്ടരീതിയിൽ പരിപാലിച്ചാൽ ഗൃഹത്തിലെ ഐശ്വര്യം പതിന്മടങ്ങായി വർധിക്കും .

പ്രധാനവാതിലിനു പുറത്തേക്കു അഭിമുഖമായി വിഷ്ണുവിന്റെയും ലക്ഷ്മിദേവിയുടെയും ചിത്രങ്ങൾ വയ്ക്കുക.

വിശേഷാവസരങ്ങളിൽ മാവില ,ആലില എന്നിവ കൊണ്ട് തോരണം ഇടുക .

സ്വാസ്തിക് ചിഹ്നം ഗണപതിയുമായി ബന്ധപ്പെട്ടതാണെന്നാണ് വിശ്വാസം. അതിനാൽ  സ്വാസ്തിക് ചിഹ്നം പ്രധാന വാതിലിൽ ആലേഖനം ചെയ്യുകയോ  തൂക്കിയിടുകയോ ചെയ്യുന്നത് നല്ലതാണ് .

പ്രധാന വാതിലിനടുത്തായി മണി സ്ഥാപിക്കുക.ഇതിൽ നിന്നുള്ള ശബ്ദം  വീട്ടിൽ എപ്പോഴും പോസിറ്റീവ് എനർജി നിറക്കാൻ സഹായിക്കും 

പ്രധാന വാതിലിനു നേരെയായി തൂണുകളോ വൃക്ഷങ്ങളോ മറ്റൊരു വീടിന്റെ വാതിലോ  വരാൻ പാടില്ല 

വീടിന്റെ മറ്റു വാതിലുകളെക്കാൾ വലുതായിരിക്കണം പ്രധാന വാതിൽ .

കഴിവതും ഈടുള്ളതും ഒരേ ഗണത്തിൽപ്പെട്ട മരമുപയോഗിച്ചു വേണം പ്രധാനവാതിൽ നിർമ്മിക്കാൻ . പഴയതും പുനരുപയോഗിക്കുന്നതുമായ തടികൾ പാടില്ല .

വാതിലിനടുത്തായി ഷൂ റാക്ക് സ്ഥാപിക്കരുത് .

പുറത്തുനിന്നു പ്രവേശിക്കുമ്പോൾ പ്രധാന വാതിലിനു അഭിമുഖമായി കണ്ണാടി സ്ഥാപിക്കരുത് . ഇവിടെ കുടുംബചിത്രം വയ്ക്കാവുന്നതാണ്. 

ഗൃഹമധ്യത്തിലായോ പുരയിടത്തിന്റെ മധ്യത്തിലായോ പ്രധാന വാതിൽ വരരുത്.

പ്രധാന വാതിലിനടുത്തായി തൂത്തുവാരികൂട്ടി വയ്ക്കരുത് .

പഞ്ചശിരസ്ഥാപനം പ്രധാനവാതിലിനടുത്താവുന്നത്‌ ഉത്തമമാണ് .

പ്രധാന വാതിലിന്റെ തടി ദ്രവിക്കുകയോ ചിതലരിക്കുകയോ  വിണ്ടുകീറുകയോ ചെയ്‌താൽ മാറ്റി സ്ഥാപിക്കേണ്ടതാണ്.

Read More on Astrology Tips In Malayalam