sections
MORE

വാസ്തുവിനെ പേടിക്കണോ? ആർക്കിടെക്ട് ജി ശങ്കർ സംസാരിക്കുന്നു

G Shankar
SHARE

സന്തോഷകരമായ ജീവിതത്തിനു വേണ്ടിയാണ് വാസ്തു വിഭാവനം ചെയ്തിരിക്കുന്നത്. എന്നാൽ വാസ്തുവിലുളള അന്ധവിശ്വാസം പലരുടെയും സമാധാനം കളയുന്ന അവസ്ഥയാണിന്ന്. വാസ്തുശാസ്ത്രത്തെ സംബന്ധിച്ച ചില പൊതുവായുളള വിശ്വാസങ്ങളും അവയിലെ വാസ്തവത്തെയും കുറിച്ച് പരിസ്ഥിതി സൗഹൃദ വീടുകളുടെ പ്രചാരകൻ ആർക്കിടെക്ട് ജി ശങ്കർ സംസാരിക്കുന്നു. 

വാസ്തു ശാസ്ത്രത്തെ കുറിച്ച് ഒരുപാട് ധാരണകളുണ്ട്. ശരിയായ ധാരണകളുമുണ്ട്, തെറ്റായ ധാരണകളുമുണ്ട്. പലപ്പോഴും തെറ്റായ ധാരണകളാണ് കൂടുതലും പ്രചരിക്കുന്നത്. വീട് പ്ലാൻ ചെയ്യുമ്പോൾ വെളിച്ചത്തിന്റെ സ്രോതസായ സൂര്യനും കാറ്റും പ്രധാനമായ ഘടകങ്ങളാണ്. ഇത് രണ്ടിനുമുള്ള വഴികൾ തുറന്നു കൊടുക്കുകയാണ് വാസ്തു ശാസ്ത്രം വിഭാവനം ചെയ്യുന്നത്. 

പ്രകൃതിയുമായി സമരസപ്പെട്ടു കൊണ്ടുള്ള നിർമിതികളാണ് വാസ്തു ശാസ്ത്രം മുന്നോട്ടു വയ്ക്കുന്നത്. ഭൂമിയെ വികലപ്പെടുത്താതെ വീട് വയ്ക്കുക, ഭൂമിയിലെ സ്വാഭാവിക ജലധാരകൾ സംരക്ഷിക്കുക...ഇതുപോലെ സ്വീകരിക്കപ്പെടേണ്ട ഒരുപാട് കാര്യങ്ങളുണ്ട് വാസ്തുശാസ്ത്രത്തിൽ.

ഇത് കേരളം മാതൃകയാക്കേണ്ട ദൃശ്യാനുഭവം! വിഡിയോ

എന്നാൽ വിശ്വാസത്തിൽ ഭീഷണിയുടെ ഒരു സ്വരം വരുമ്പോഴാണ് ആശയം ചോർന്നു പോകുന്നത്. യമസൂത്രം, മരണച്ചുറ്റ് എന്നൊക്കെയുള്ള പ്രയോഗങ്ങൾ കേൾക്കുമ്പോഴേ ആളുകൾ പേടിച്ചു പോകും. അതിൽ വ്യക്തിപരമായി ഞാൻ വിശ്വസിക്കുന്നില്ല. അതേസമയം തെക്കുപടിഞ്ഞാറെ മൂലയിൽ കിടപ്പുമുറികൾ പണിയുക, വടക്കു കിഴക്കേ മൂലയിൽ അടുക്കള വേണം എന്നൊക്കെ പറയുന്നതിന് പിന്നിൽ ശാസ്ത്രീയമായ അടിത്തറയുണ്ട്.

ഒരു ആർക്കിടെക്ട് എന്ന രീതിയിൽ വാസ്തു ശാസ്ത്രത്തെ ഇങ്ങനെ നോക്കി കാണുവാനാണ് എനിക്ക് ഇഷ്ടം. ചുരുക്കത്തിൽ വീടിനുളളിൽ കാറ്റും വെളിച്ചവും സൂര്യപ്രകാശവുമെല്ലാം ശരിയായ അളവിൽ ലഭിച്ച് ജീവിതം സുഖപ്രദമാകണമെന്ന ലക്ഷ്യമേ വാസ്തുവിനുള്ളൂ. 

Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VASTU
SHOW MORE
FROM ONMANORAMA