മരം മുറിക്കാൻ ദിനം നോക്കണോ?

വീടും ദേവാലയവും നിർമ്മിക്കുന്നതിനായി മരം മുറിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്.പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നവയാണ് വൃക്ഷങ്ങൾ .നമ്മുടെ ചുറ്റുപാടുമുള്ള മരങ്ങൾ വിവിധ രീതിയിലുള്ള ഗുണങ്ങൾ നൽകിവരുന്നു. അതിനാൽ നിർമ്മാണ ആവശ്യത്തിനായി മരം മുറിച്ചാൽ പകരം രണ്ടു മരമെങ്കിലും നട്ടുവളർത്തണം.

എല്ലാ നാളുകളും ദിനങ്ങളും മരം മുറിക്കുന്നതിന് അനുയോജ്യമല്ല.വൃക്ഷങ്ങൾ മുറിക്കാൻ അനുയോജ്യമല്ലാത്ത നാളുകളെ പൊതുവെ "പാടുകാല്‌ " അഥവാ "പാടകാരി"  നാളുകൾ എന്നറിയപ്പെടുന്നു .അശ്വതി, ഭരണി, ചോതി, വിശാഖം, അനിഴം, തൃകേട്ട, മൂലം, തിരുവോണം, ചതയം എന്നിവയാണ് വർജ്യമായ നക്ഷത്രങ്ങൾ. വീട് ദേവാലയം എന്നിവ നിർമിക്കാൻ വൃക്ഷം മുറിക്കുമ്പോൾ മാത്രമേ ഈ നാളുകൾ ഒഴിവാക്കേണ്ടതുള്ളൂ .

ആഴ്ചയിൽ, ബുധനും വ്യാഴവും ഉത്തമവും ഞായറും വെള്ളിയും മധ്യമവും തിങ്കൾ, ചൊവ്വ, ശനി വർജ്യവുമാവുന്നു. പ്രാദേശികമായി ചിലർ കറുത്തവാവ് ദിനത്തിലോ അതിനോടടുപ്പിച്ചോ മരം മുറിക്കാറുണ്ട്. വെളുത്തപക്ഷത്തിൽ മരം മുറിച്ചാൽ തടിയിൽ വേഗം കുത്തൻ വീഴാൻ സാധ്യതയുണ്ടെന്നാണു വിശ്വാസം