മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സന്തുലനാവസ്ഥ നിലനിർത്താനുള്ള മാർഗ്ഗങ്ങൾ വാസ്തുശാസ്ത്രത്തിൽ നിർദ്ദേശിക്കുന്നുണ്ട്.ഭൂമിയിലെ കാന്തികപ്രഭാവങ്ങളെപ്പറ്റിയും അത് മനുഷ്യജീവിതത്തെ എങ്ങനെ സ്വാധീനിക്കുമെന്നും പൂർവികർക്ക് വ്യക്തമായ ധാരണ ഉണ്ടായിരുന്നു. അതനുസരിച്ചാണ് അവർ വാസ്തുശാസ്ത്രം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
വാസ്തുശാസ്ത്രം നമുക്ക് പകർന്നുതന്ന അറിവുകളിൽ പ്രധാനമാണ് ശയനദിശ. ഉറങ്ങുന്ന വേളയിൽ നമ്മളിലും, നമുക്ക് ചുറ്റുമുള്ള കാന്തികപ്രവാഹത്തിനെ അടിസ്ഥാനമാക്കിയാണ് ശയനദിശ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഒരിക്കലും വടക്കോട്ടു തലവച്ചു ഉറങ്ങരുത് കാരണം വടക്കോട്ടു തലവച്ചു കിടക്കുമ്പോൾ ഭൂമിയുടെ കാന്തികബലവും ശരീരത്തിന്റെ കാന്തികബലവും ഒരേ ദിശയിലായിരിക്കും .ഇത് വികർഷണത്തിനു കാരണമാകും. തന്മൂലം ശാരീരിക അസ്വസ്ഥതകളും, മാനസിക പ്രശ്നങ്ങളും ഉണ്ടാകുവാൻ സാദ്ധ്യതയേറെയാണ്. തെക്കോട്ടു തലവച്ചു ഉറങ്ങുന്നത് അത്യുത്തമവും , കിഴക്കോട്ട് ഉത്തമവും, പടിഞ്ഞാറോട്ട് അധമവും, വടക്കോട്ട് നിഷിദ്ധവുമാണ്.
വിദ്യാർഥികൾ വടക്ക് അല്ലെങ്കിൽ കിഴക്ക് ദിശയ്ക്ക് അഭിമുഖമായിവേണം പഠിക്കാനിരിക്കാൻ .ബുദ്ധിക്കുണർവ്വേകാൻ വടക്കിനഭിമുഖമായിരിക്കുന്നതു ഉത്തമമത്രേ . രാവിലെ കിഴക്കോട്ടോ വടക്കോട്ടോ വെകുന്നേരങ്ങളിൽ പടിഞ്ഞാറോട്ടോ വടക്കോട്ടോ തിരിഞ്ഞിരുന്നു വേണം ഈശ്വരനാമം ജപിക്കാൻ. ഭക്ഷണം കഴിക്കാനിരിക്കുമ്പോളും ദിക്കുകൾ ശ്രദ്ധിക്കണം. കിഴക്ക് ,തെക്ക്,പടിഞ്ഞാറ് ദിശകൾക്കഭിമുഖമായി ഇരുന്നു ഭക്ഷണം കഴിക്കാം .ഇതിൽ കിഴക്കാണ് ഏറ്റവും പ്രധാനം . കിഴക്കോട്ട് അഭിമുഖമായിരുന്നാല്‍ ഭക്ഷണത്തിന് രുചി കൂടുതൽ തോന്നുകയും ദഹനപ്രക്രിയ സുഗമമായി നടക്കുകയും ചെയ്യുമെന്നാണ് വിശ്വാസം.
മുറികളിൽ ഭീമിനടിഭാഗത്തായി കട്ടിൽ വരരുത് .ഇത് അനാരോഗ്യത്തിന് കാരണമാകും .കൂടാതെ ഇരുമ്പുകട്ടിലുകളും ഒഴിവാക്കുന്നതാണ് നന്ന്.വീടിന്റെ തെക്കുകിഴക്കേ മൂലയായ അഗ്നികോണിൽ ജലസാമീപ്യമുണ്ടായാൽ കുടുബത്തിലെ അംഗങ്ങൾക്ക് അടിക്കടി അസുഖം വരാൻ കാരണമാവും .അടുക്കളയിൽ കിഴക്കോട്ട് തിരിഞ്ഞുനിന്നു മാത്രമേ ഭക്ഷണം പാകം ചെയാവു .ബാത്‌റൂമിൽ ടോയ്ലറ്റിന്റെ സ്ഥാനം തെക്കുവടക്കു ദിശയിലാവാനും ശ്രദ്ധിക്കണം. അറിവില്ലായ്മകൊണ്ട് വീട്ടിനുള്ളിലെ കാന്തിക പ്രഭാവത്തെ തടസ്സപ്പെടുത്തുമ്പോൾ നഷ്ടമാകുന്നത് ആരോഗ്യ പൂർണ്ണമായൊരു ജീവിതമാണ്.