വീട്ടിലെ പടികളുടെ എണ്ണത്തിൽ കാര്യമുണ്ട്!!

വീട്ടിലേക്കു കയറുന്ന പടികളുടെ എണ്ണം ഇരട്ട സംഖ്യ ആയിരിക്കണം ,കണക്കനുസരിച്ചു വലതുകാൽ വച്ചുകയറുമ്പോൾ ലാഭം, നഷ്ടം, ലാഭം എന്ന രീതിയിൽ ലാഭത്തിലേക്ക് വലതുകാൽ വച്ച് വീടിനുള്ളിലേക്ക്  പ്രവേശിക്കാം .പടികളുടെ എണ്ണം 2, 4, 6, 8 എന്നിങ്ങനെയാണ് വേണ്ടത്. രണ്ടാം നിലയിലേക്കുള്ള കോണിപ്പടിക്കും ഇതേ രീതിയാണ് പാലിക്കേണ്ടത്.ഉദാഹരണമായി പടികളുടെ എണ്ണം ഇരുപതെങ്കിൽ ഇരുപത്തൊന്നാമത് കാൽ കുത്തുന്നത് നിലത്തായിരിക്കണം. ചുരുക്കിപ്പറഞ്ഞാൽ വലത് കാല്‍ വച്ച് പടികൾ   കയറുന്ന ഒരാൾക്ക് മുകളിലെത്തുമ്പോഴും വലതുകാല്‍ വച്ച് തന്നെ പ്രവേശിക്കാന്‍ സാധിക്കും.

തെക്കു ദർശനമായുള്ള ഭവനത്തിൽ തെക്കോട്ടു പടിയിറങ്ങരുത് .തെക്കു ദർശനമായി പ്രധാനവാതിലും പാടില്ല.പകരം  കിഴക്കോട്ടോ പടിഞ്ഞാറോട്ടോ ഇറങ്ങുന്ന രീതിയിൽ പടികൾ ക്രമീകരിക്കുന്നതാണ് ഉത്തമം.തെക്കോട്ട്‌ കയറുന്നതും ഇറങ്ങുന്നതും ശുഭകരമല്ല.

ഭവനത്തിലെ കട്ടിളപ്പടി, ജനലുകൾ,തൂണുകൾ എന്നിവ  ഇരട്ടസംഖ്യയിൽ വരുന്നതാണ് ഉത്തമം.