sections
MORE

പുതുവർഷ കലണ്ടർ എവിടെ സ്ഥാപിക്കണം, ഇവിടെയായാൽ ഇരട്ടിഫലം!

886661830
SHARE

ഒരു പുതുവർഷംകൂടി വരവായി. വീടുകളിലും ഓഫീസുകളിലും പുതിയ കലണ്ടർ വാങ്ങുകയോ ലഭിക്കുകയോ ചെയ്യുന്ന സമയമാണിത്. പൊതുവെ നാം പഴയ കലണ്ടർ കിടന്നിടത്തുതന്നെയാണ് പുതിയ കലണ്ടർ തൂക്കുക. എന്നാൽ ഇത്തവണ വാസ്തുശാസ്ത്രം അനുശാസിക്കുന്ന രീതിയിൽ കലണ്ടർ സ്ഥാപിച്ചു നോക്കിയാലോ? സമയത്തെയും കാലത്തെയും പ്രതിനിധീകരിക്കുന്ന ഒന്നാണ് കലണ്ടർ .അതിനാൽ ഇത് സ്ഥാപിക്കുന്ന ദിശക്കനുസരിച്ചു ഫലങ്ങൾ വ്യത്യസ്തമായിരിക്കും.

കിഴക്കു ഭാഗത്തേക്ക് സ്ഥാപിക്കുന്നത് ശുഭഫലങ്ങൾ പ്രധാനം ചെയ്യും. വളർച്ചയെയും വിജയത്തെയും കുറിക്കുന്ന ഭാഗമാണിത്. സൂര്യോദയ ചിത്രം ആലേഖനം ചെയ്ത കലണ്ടർ ആണെങ്കിൽ ഭാഗ്യം ഇരട്ടിക്കുമെന്നാണ് വിശ്വാസം.

കുബേരന്റെ ദിക്കാണ് വടക്കുഭാഗം. വടക്കുഭാഗത്തേക്ക് സ്ഥാപിച്ചിരിക്കുന്ന കലണ്ടറിനു അടുത്തായി പച്ച നിറത്തിലുള്ള ചിത്രങ്ങളോ വെള്ളചാട്ടമോ വിവാഹചിത്രമോ വയ്ക്കുന്നത് സദ്‌ഫലങ്ങൾ നൽകും.

ഊർജത്തിന്റെ സ്വാഭാവിക പ്രസരണമുള്ള ഭാഗമാണ് പടിഞ്ഞാറ് . ബിസിനസ് സംബന്ധമായ ഉയർച്ചക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് കലണ്ടർ തൂക്കുന്നത് ഉത്തമമാണ്. അഭിവൃദ്ധിക്കായി വ്യാപാരസ്ഥാപങ്ങളിൽ പടിഞ്ഞാറേ ദിശയിലേക്കു വേണം കലണ്ടർ സ്ഥാപിക്കാൻ .

തെക്കു ഭാഗത്തേക്ക് തിരിഞ്ഞു കലണ്ടർ തൂക്കുന്നതു ദൗർഭാഗ്യമാണെന്നാണ് പറയുന്നത്. ധനാഗമനത്തിനു തടസ്സം സൃഷ്ടിക്കും, കൂടാതെ ഗൃഹനാഥനെ പലരീതിയിലുള്ള രോഗങ്ങൾ അലട്ടിക്കൊണ്ടിരിക്കും.

പൊതുവെ പറഞ്ഞാൽ തെക്കുഭാഗം ഒഴിച്ച് ബാക്കി ദിശകളിലേക്ക് കലണ്ടർ സ്ഥാപിക്കാവുന്നതാണ്. ഓരോ ഭാഗത്തിനും ഓരോ ഫലങ്ങളാണെന്നേയുള്ളു. കലണ്ടറിൽ ക്രൂരമൃഗങ്ങൾ, ദുഃഖചിത്രങ്ങൾ ഒന്നും പാടില്ല. ഇത് നെഗറ്റീവ് ഊർജത്തിന് കാരണമാകും.

ഭവനത്തിലേക്ക് വരുന്ന പോസിറ്റീവ് ഊർജത്തെ തടസ്സപ്പെടുത്തുന്നതിനാൽ  പ്രധാന വാതിലിൽ നിന്ന് കാണത്തക്കരീതിയിൽ ഒരിക്കലും കലണ്ടർ സ്ഥാപിക്കരുത്. ഭിത്തിയിൽ തൂക്കുന്നതാണ് നന്ന്.  കതകിനു പുറകിലായോ ജനൽപ്പടിയിലോ കലണ്ടർ സ്ഥാപിക്കുന്നത് ഒഴിവാക്കുക.     

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VASTU
SHOW MORE
FROM ONMANORAMA