കൊച്ചിൻ ഷിപ്യാഡ് ഒഎഫ്എസ്: ആദ്യദിനം ഇരട്ടി അപേക്ഷകൾ
കൊച്ചിൻ ഷിപ്യാഡ് ഓഹരികളുടെ ഓഫർ ഫോർ സെയിലിന്റെ (ഒഎഫ്എസ്) ആദ്യ ദിനം ലഭിച്ചത് 1900 കോടി രൂപയുടെ അപേക്ഷകൾ. ഇരട്ടി ഓഹരികൾക്കാണ് ഇന്നലെ അപേക്ഷകരെ ലഭിച്ചത്. ഇന്നലെ സ്ഥാപന നിക്ഷേപകർക്ക് ബിഡ് സമർപ്പിക്കാനുള്ള അവസരമാണുണ്ടായിരുന്നത്.

കൊച്ചി∙ കൊച്ചിൻ ഷിപ്യാഡ് ഓഹരികളുടെ ഓഫർ ഫോർ സെയിലിന്റെ (ഒഎഫ്എസ്) ആദ്യ ദിനം ലഭിച്ചത് 1900 കോടി രൂപയുടെ അപേക്ഷകൾ. ഇരട്ടി ഓഹരികൾക്കാണ് ഇന്നലെ അപേക്ഷകരെ ലഭിച്ചത്. ഇന്നലെ സ്ഥാപന നിക്ഷേപകർക്ക് ബിഡ് സമർപ്പിക്കാനുള്ള അവസരമാണുണ്ടായിരുന്നത്. ഇന്ന് റീട്ടെയ്ൽ നിക്ഷേപകർക്കും ഓഹരിക്കായി അപേക്ഷിക്കാം. ഓഫർ ഫോർ സെയിലിലൂടെ 5% ഓഹരികൾ വിറ്റഴിക്കാനാണ് സർക്കാർ തീരുമാനം. 1540 രൂപയാണ് ഫ്ലോർ പ്രൈസായി നിശ്ചിയിച്ചിരിക്കുന്നത്. 59.19 ലക്ഷം ഓഹരികളാണ് ഇൻസ്റ്റിറ്റ്യൂഷനൽ നിക്ഷേപകർക്കായി മാറ്റിവച്ചത്. എന്നാൽ 1.28 കോടി ഓഹരികൾക്കുള്ള അപേക്ഷകൾ ഇന്നലെ ലഭിച്ചു. നിലവിലെ വില അനുസരിച്ച് സർക്കാർ ഖജനാവിലേക്ക് 1980 കോടി ഒഎഫ്എസിലൂടെ ലഭിച്ചേക്കും. റീട്ടെയ്ൽ നിക്ഷേപകർക്കായി 1540 രൂപയ്ക്ക് (ഓഹരിയൊന്നിന്) 65.77 ലക്ഷം ഓഹരികളാണ് വിൽപനയ്ക്കു വച്ചിട്ടുള്ളത്. അതേസമയം, ഒഎഫ്എസ് വാർത്ത വിപണിയിൽ ഷിപ്യാഡ് ഓഹരികൾ വൻതോതിൽ ഇടിയുന്നതിനു കാരണമായി. 5 ശതമാനം ഇടിവോടെ ഓഹരി ലോവർ സർക്കീറ്റിലെത്തി. ബുധനാഴ്ച 1673 രൂപയ്ക്കു വ്യാപാരം അവസാനിപ്പിച്ച ഓഹരി ഇന്നലെ 1588 രൂപയിലേക്ക് ഇടിഞ്ഞു.
സർക്കാരിന് 2000 കോടി നഷ്ടം
കൊച്ചിൻ ഷിപ്യാഡിന്റെ 5% ഓഹരികൾ ഓഫർ ഫോർ സെയിലിലൂടെ വിറ്റഴിക്കാനുള്ള തീരുമാനം ആഴ്ചകൾ മുൻപ് കൈക്കൊണ്ടിരുന്നെങ്കിൽ സർക്കാരിനു ലഭിക്കുമായിരുന്നത് 4000 കോടിയോളം രൂപ. ഏതാനും ആഴ്ചകൾക്കു മുൻപ് കൊച്ചിൻ ഷിപ്യാഡ് ഓഹരിയുടെ വില 2979.45 രൂപ വരെ എത്തിയിരുന്നു. ഈ സമയത്ത് ഒഎഫ്എസ് പ്രഖ്യാപിച്ചിരുന്നെങ്കിൽ 2.5 ശതമാനം ഓഹരികൾ മാത്രം വിറ്റഴിച്ച് ഇപ്പോൾ സമാഹരിക്കുന്ന തുക ഖജനാവിലെത്തിക്കാനും കഴിയുമായിരുന്നു. 3000 രൂപയ്ക്ക് അടുത്തെത്തിയ ഓഹരിവില കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രതിദിനമെന്നോണം ഇടിയുകയാണ്.