ആയുർവേദം, സിദ്ധ, യുനാനി (എഎസ്‌യു) മരുന്നുശാലകളെ ആയുഷ് ഫാർമസികളാക്കി മാറ്റാൻ കേന്ദ്ര സർക്കാർ തയാറെടുക്കുന്നു. ആയുർവേദം, സിദ്ധ, യുനാനി മരുന്നുകളുടെ സുരക്ഷ, ഫലപ്രാപ്തി, ഗുണമേന്മ എന്നിവ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് മരുന്നുശാലകൾക്ക് നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതെന്ന് ആയുഷ് മന്ത്രാലയം അറിയിച്ചു. ഇതിനായി 1940ലെ ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് നിയമത്തിൽ ഭേദഗതി അടുത്ത പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ആയുർവേദം, സിദ്ധ, യുനാനി (എഎസ്‌യു) മരുന്നുശാലകളെ ആയുഷ് ഫാർമസികളാക്കി മാറ്റാൻ കേന്ദ്ര സർക്കാർ തയാറെടുക്കുന്നു. ആയുർവേദം, സിദ്ധ, യുനാനി മരുന്നുകളുടെ സുരക്ഷ, ഫലപ്രാപ്തി, ഗുണമേന്മ എന്നിവ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് മരുന്നുശാലകൾക്ക് നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതെന്ന് ആയുഷ് മന്ത്രാലയം അറിയിച്ചു. ഇതിനായി 1940ലെ ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് നിയമത്തിൽ ഭേദഗതി അടുത്ത പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കും. അലോപ്പതി മെഡിക്കൽ സ്റ്റോറുകളുടെ മാതൃകയിൽ ആയുർവേദം, സിദ്ധ, യുനാനി മരുന്നുശാലകളെ ‘റീ ബ്രാൻഡ്’ ചെയ്യാനാണ് ആയുഷ് മന്ത്രാലയത്തിന്റെ നീക്കം. ഭേദഗതി നടപ്പായാൽ എഎസ്‌യു മരുന്നുകളുടെ വിതരണത്തിന് ഫാർമസികളിൽ ആയുർവേദ ഫാർമസിസ്റ്റുകളോ ഡോക്ടർമാരോ തത്തുല്യ യോഗ്യതയുള്ള ആളുകളോ വേണമെന്ന് നിർബന്ധമാകും. ഇവർക്ക് മാത്രമേ ഫാർമസികൾ നടത്താൻ ലൈസൻസ് ലഭിക്കൂ. പുതിയ വിൽപനശാലകൾ തുടങ്ങാൻ ആയുഷ് ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റിൽ നിന്ന് വിൽപന ലൈസൻസ് നേടുന്നതിനു പുറമേ, ഓരോ വർഷവും മരുന്നുകളുടെ വിൽപനയുടെ കണക്കുവിവരങ്ങൾ ഇ-ഔഷധി പോർട്ടൽ വഴി അപ്‍ലോഡ് ചെയ്യുകയും വേണം. മന്ത്രാലയം ഇവ പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയമിക്കും.

മരുന്നുകളുടെ ലേബലുകളിൽ മരുന്നിലടങ്ങിയിരിക്കുന്ന ഘടകങ്ങളുടെ കൃത്യമായ വിവരങ്ങളും നിർമാണ സമയവും കാലാവധിയും രേഖപ്പെടുത്തണം. അലോപ്പതി ഡ്രഗ് ഇൻസ്പെക്ടർമാർക്ക് തുല്യമായി ആയുർവേദ ഡ്രഗ് ഇൻസ്‌പെക്ടർമാർക്ക് എഎസ്‌യു മരുന്ന് വിൽപനശാലകളിൽ പരിശോധന നടത്താനും സാംപിളുകൾ പരിശോധനയ്‌ക്ക് എടുക്കാനും അധികാരമുണ്ടാകും. മരുന്നുകളുടെ ഗുണനിലവാരത്തെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ പരാതികളും ഡ്രഗ് ഇൻസ്‌പെക്ടർമാർ പരിശോധിക്കും.

ADVERTISEMENT

ഹോമിയോപ്പതി മരുന്നുകളുടെ വിൽപന ഇപ്പോൾതന്നെ ഡ്രഗ്‌സ് ആൻഡ് കോസ്മെറ്റിക്സ് ചട്ടങ്ങളുടെ കീഴിലാണുള്ളത്. എന്നാൽ, രാജ്യത്തെ എഎസ്‌യു മരുന്നുശാലകളെക്കുറിച്ച് കൃത്യമായ കണക്കുകൾ മന്ത്രാലയത്തിന്റെ പക്കലില്ല.

English Summary:

Central government is preparing to convert drug stores into Ayush pharmacies