ട്രാഫിക് റഡാർ ഉപകരണങ്ങൾക്ക് നിർബന്ധിത പരിശോധന
ന്യൂഡൽഹി ∙ വാഹനങ്ങളുടെ വേഗവും നിയമലംഘനങ്ങളും കണ്ടെത്തുന്ന ട്രാഫിക് റഡാർ ഉപകരണങ്ങൾക്ക് നിർബന്ധിത പരിശോധനയും ലീഗൽ മെട്രോളജി സ്റ്റാമ്പിങ്ങും നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഹൈവേകളിൽ ഉപയോഗിക്കുന്ന എല്ലാ വേഗ പരിശോധന ഉപകരണങ്ങളും ലീഗൽ മെട്രോളജി പരിശോധനയ്ക്ക് വിധേയമാകുകയും ഔദ്യോഗിക സ്റ്റാംപ് നേടുകയും

ന്യൂഡൽഹി ∙ വാഹനങ്ങളുടെ വേഗവും നിയമലംഘനങ്ങളും കണ്ടെത്തുന്ന ട്രാഫിക് റഡാർ ഉപകരണങ്ങൾക്ക് നിർബന്ധിത പരിശോധനയും ലീഗൽ മെട്രോളജി സ്റ്റാമ്പിങ്ങും നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഹൈവേകളിൽ ഉപയോഗിക്കുന്ന എല്ലാ വേഗ പരിശോധന ഉപകരണങ്ങളും ലീഗൽ മെട്രോളജി പരിശോധനയ്ക്ക് വിധേയമാകുകയും ഔദ്യോഗിക സ്റ്റാംപ് നേടുകയും വേണം.
ട്രാഫിക് നിയമ നിർവഹണത്തിന്റെ നിർണായക ഘടകമായ വേഗത്തിന്റെയും ദൂരത്തിന്റെയും അളവുകൾക്ക് കൃത്യമായ റീഡിങ് ഉറപ്പു നൽകാനാണ് ഈ നിയമങ്ങൾ കൊണ്ടുവരുന്നത്. രാജ്യാന്തര ലീഗൽ മെട്രോളജി ഓർഗനൈസേഷൻ (ഒഐഎംഎൽ) നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പ്രകാരമാണ് സ്റ്റാംപിങ് നടത്തുക. അടുത്ത ഘട്ടമായി ട്രാഫിക് ക്യാമറകൾക്കും ലീഗൽ മെട്രോളജി പരിശോധന നിർബന്ധമാക്കും. ജനങ്ങളിൽ നിന്നുള്ള നിർദേശങ്ങളും ലഭിച്ച ശേഷം അടുത്ത മാസം നിയമം പ്രാബല്യത്തിൽ വരുമെന്ന് മന്ത്രാലയം അറിയിച്ചു.