വികസനക്കുതിപ്പിന് കുരുക്കുകളഴിയണം, നിക്ഷേപം നടത്തുന്നവർക്ക് മൂന്നര വർഷത്തിനകം അനുമതികൾ നേടിയാൽ മതി
കൊച്ചി∙ പ്രമാണത്തിലെ നിലം പുരയിടമാക്കി തരം മാറ്റിക്കൊടുക്കുന്നതിന് എല്ലാവർക്കും സഹായകമായ പൊതു തീരുമാനം ഉണ്ടാകുമെന്ന് മന്ത്രി പി.രാജീവ്. മദ്യനയം ടൂറിസം–ഐടി രംഗങ്ങളുടെ ആവശ്യങ്ങൾക്കനുസൃതമായി ഉദാരവൽക്കരിക്കാനും ഉടൻ നടപടി ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. ഐടി പാർക്കുകളുടെ വികസനത്തിന് ലാൻഡ് പൂളിങ്

കൊച്ചി∙ പ്രമാണത്തിലെ നിലം പുരയിടമാക്കി തരം മാറ്റിക്കൊടുക്കുന്നതിന് എല്ലാവർക്കും സഹായകമായ പൊതു തീരുമാനം ഉണ്ടാകുമെന്ന് മന്ത്രി പി.രാജീവ്. മദ്യനയം ടൂറിസം–ഐടി രംഗങ്ങളുടെ ആവശ്യങ്ങൾക്കനുസൃതമായി ഉദാരവൽക്കരിക്കാനും ഉടൻ നടപടി ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. ഐടി പാർക്കുകളുടെ വികസനത്തിന് ലാൻഡ് പൂളിങ് ഉൾപ്പെടെയുള്ള നടപടികൾക്കു തുടക്കമിട്ടു കഴിഞ്ഞു.കൊച്ചിയിൽ മലയാള മനോരമ സംഘടിപ്പിച്ച ‘വികസന കുരുക്ക് അഴിക്കാൻ’ എന്ന സെമിനാറിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു വ്യവസായ മന്ത്രി പി.രാജീവ്.
വ്യവസായ സൗഹൃദത്തിൽ കേരളം ഇന്ത്യയിൽ ഒന്നാമതായെങ്കിലും വ്യവസായ രംഗത്ത് ഒന്നാമതായിട്ടില്ല, പക്ഷേ എല്ലാവരും ശ്രമിച്ചാൽ 10 വർഷത്തിനകം കേരളത്തെ ഹൈടെക് വ്യവസായങ്ങളുടെ ഹബ് ആക്കിമാറ്റാം. നാൽപതോളം ആഗോള വൻകിട വ്യവസായങ്ങൾ കേരളത്തിൽ ഗവേഷണ കേന്ദ്രം (ജിസിസി) ആരംഭിച്ചത് അതിലേക്കുള്ള സൂചനയാണ്.വ്യവസായ സൗഹൃദമാകുന്നതിന്റെ ഭാഗമായി ഒട്ടേറെ വ്യവസ്ഥകൾ ഉദാരവൽക്കരിച്ചിട്ടുണ്ട്. നിക്ഷേപം നടത്തുന്നവർക്ക് മൂന്നര വർഷത്തിനകം അനുമതികൾ നേടിയാൽ മതി.
വ്യവസായ പാർക്കുകളിൽ സ്ഥലം എടുക്കുന്നവർക്ക് പാട്ടത്തുക അടവിൽ 2 വർഷം മൊറട്ടോറിയം നൽകുന്നു. തവണകളായി തിരിച്ചടച്ചാൽ മതി. പക്ഷേ, ഇത്തരം പരിഷ്കാര നടപടികൾക്ക് വേണ്ടത്ര പ്രചാരം ലഭിക്കുന്നില്ല. നിഷേധാത്മക വാർത്തകൾ നൽകുന്നതിൽ മാധ്യമങ്ങൾ കൂടുതൽ സമചിത്തത പാലിക്കണം.മാലിന്യ സംസ്കരണത്തിനായി സ്ഥാപിക്കുന്ന ബ്രഹ്മപുരം പ്ലാന്റ് മാർച്ചോടെ കമ്മിഷൻ ചെയ്യുമ്പോൾ കേരളത്തിനാകെ അതു മാതൃകയാവുമെന്നു മന്ത്രി ചൂണ്ടിക്കാട്ടി.
റെറ ചെയർമാൻ പി.എച്ച്.കുര്യൻ മോഡറേറ്ററായിരുന്നു. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, മലയാള മനോരമ ചീഫ് അസോഷ്യേറ്റ് എഡിറ്റർ റിയാദ് മാത്യു, കെഎംആർഎൽ എംഡി ലോകനാഥ് ബെഹ്റ, ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ എംഡി ആർ.ഗിരിജ, ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ, ലുലു ടെക് പാർക്ക് സിഇഒ അഭിലാഷ് വലിയവളപ്പിൽ, സിന്തൈറ്റ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ചെയർമാൻ ഡോ.വിജു ജേക്കബ്, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ്, കെടിഎം പ്രസിഡന്റ് ജോസ് പ്രദീപ്, കെഎസ്ഐഡിസി ജനറൽ മാനേജർ ആർ.പ്രശാന്ത്, സാമൂഹിക പ്രവർത്തകൻ അർജുൻ പി.ഭാസ്കർ, പ്രമുഖ ബിൽഡർമാരായ മാത്യു ചാക്കോള, തോമസ് ചാക്കോ, തങ്കച്ചൻ തോമസ് തുടങ്ങിയവർ പങ്കെടുത്തു.