ടൂറിസ്റ്റുകൾക്കായി കായലോരപ്പാത, നഗര സൗന്ദര്യവൽക്കരണം അതിപ്രധാനം
കൊച്ചി ∙ കേരളത്തിൽ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ വന്നിറങ്ങുന്നതു കൊച്ചിയിലാണ്. പക്ഷേ, അവരിൽ എത്ര പേർ കൊച്ചി കാണുന്നു, ഇവിടെ താമസിക്കുന്നു? – സെമിനാറിൽ നീറിപ്പുകഞ്ഞ ചർച്ച. കൊച്ചിയിൽ വരുന്നവർ ഫോർട്ട് കൊച്ചി – മട്ടാഞ്ചേരി കാണാൻ പോകുന്നു. പിന്നീട് കുമരകം, മൂന്നാർ, ആലപ്പുഴ തുടങ്ങിയ ടൂറിസം

കൊച്ചി ∙ കേരളത്തിൽ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ വന്നിറങ്ങുന്നതു കൊച്ചിയിലാണ്. പക്ഷേ, അവരിൽ എത്ര പേർ കൊച്ചി കാണുന്നു, ഇവിടെ താമസിക്കുന്നു? – സെമിനാറിൽ നീറിപ്പുകഞ്ഞ ചർച്ച. കൊച്ചിയിൽ വരുന്നവർ ഫോർട്ട് കൊച്ചി – മട്ടാഞ്ചേരി കാണാൻ പോകുന്നു. പിന്നീട് കുമരകം, മൂന്നാർ, ആലപ്പുഴ തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിലേക്കാണു പോകുന്നത്.
എന്തുകൊണ്ടു രാജേന്ദ്ര മൈതാനം മുതൽ മറൈൻ ഡ്രൈവ് വരെ കായലിനോടു ചേർന്നൊരു പുതിയ പാത (കായലോരപ്പാത) ടൂറിസ്റ്റുകൾക്കായി നിർമിച്ചു കൂടാ? അതൊരു വലിയ ആകർഷണമായി മാറ്റണം. നഗര സൗന്ദര്യവൽക്കരണം അതിപ്രധാനം. കൂടുതൽ പബ്ലിക് പാർക്കുകൾ വേണം. ശുചിമുറി സൗകര്യങ്ങൾ സംസ്ഥാനത്ത് ഉടനീളം ആവശ്യമാണ്. ഇക്കാര്യങ്ങളെല്ലാം പലപ്പോഴും ചർച്ച ചെയ്യുമെങ്കിലും സർക്കാർ വാഗ്ദാനങ്ങൾ പതിവാണെങ്കിലും നടപ്പാകുന്നില്ലെന്ന അമർഷവും സെമിനാർ പങ്കുവച്ചു.
മദ്യനയം ഉൾപ്പെടെയുള്ള കടുത്ത നിയന്ത്രണങ്ങൾ മൂലം മൈസ് ടൂറിസത്തിനു (മീറ്റിങ്സ്, ഇൻസെന്റീവ്സ്, കോൺഫറൻസസ്, എക്സിബിഷൻസ്) വൻ തിരിച്ചടിയാണ് ഏൽക്കേണ്ടി വരുന്നതെന്നു ചർച്ച ചൂണ്ടിക്കാട്ടി. കോടിക്കണക്കിനു രൂപയുടെ ബിസിനസാണ് ഇതു മൂലം ലഭിക്കാതെ വരുന്നത്. മദ്യനയത്തിൽ ഇളവു വേണം, ബാർ സമയം രാത്രി 11 ൽ നിന്ന് ഉയർത്തണം, ഡ്രൈ ഡേകൾ ഒഴിവാക്കണം തുടങ്ങിയ ആവശ്യങ്ങളോടു ചർച്ചാ പങ്കാളികൾ യോജിച്ചു. വൈകിട്ടൊരു ബോട്ടിങ്ങിനു പോയാൽ ഒരു ബീയർ പോലും ടൂറിസ്റ്റുകൾക്കു വിളമ്പാൻ കഴിയാത്ത വിധം കടുത്ത നിയന്ത്രണങ്ങൾ ടൂറിസത്തിന്റെ കടയ്ക്കൽ കത്തി വയ്ക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി.