വിവാദത്തിൽ വിശദീകരണവുമായി അദാനി;‘യുഎസ് കുറ്റപത്രത്തിൽ കൈക്കൂലിക്കുറ്റമില്ല’
ന്യൂഡൽഹി∙ യുഎസ് കുറ്റപത്രത്തിൽ ഗൗതം അദാനി, സഹോദരപുത്രൻ സാഗർ അദാനി തുടങ്ങിയവർക്കെതിരെ കൈക്കൂലിക്കുറ്റം ചുമത്തിയിട്ടില്ലെന്ന് അദാനി ഗ്രീൻ എനർജി ലിമിറ്റഡ്. 5 കുറ്റങ്ങളാണ് കുറ്റപത്രത്തിലൂടെ ചുമത്തിയിരിക്കുന്നത്. ഇതിൽ അഴിമതിവിരുദ്ധ നിയമലംഘനം (കൈക്കൂലിക്കുറ്റം), അന്വേഷണത്തെ തടസ്സപ്പെടുത്തൽ എന്നീ 2

ന്യൂഡൽഹി∙ യുഎസ് കുറ്റപത്രത്തിൽ ഗൗതം അദാനി, സഹോദരപുത്രൻ സാഗർ അദാനി തുടങ്ങിയവർക്കെതിരെ കൈക്കൂലിക്കുറ്റം ചുമത്തിയിട്ടില്ലെന്ന് അദാനി ഗ്രീൻ എനർജി ലിമിറ്റഡ്. 5 കുറ്റങ്ങളാണ് കുറ്റപത്രത്തിലൂടെ ചുമത്തിയിരിക്കുന്നത്. ഇതിൽ അഴിമതിവിരുദ്ധ നിയമലംഘനം (കൈക്കൂലിക്കുറ്റം), അന്വേഷണത്തെ തടസ്സപ്പെടുത്തൽ എന്നീ 2 കുറ്റങ്ങളിൽ അദാനി ഗ്രൂപ്പിന്റെ ഭാഗത്ത് നിന്നുള്ള ആരുടെയും പേരില്ലെന്നാണ് കമ്പനി സ്റ്റോക് എക്സ്ചേഞ്ചുകളിൽ നൽകിയിരിക്കുന്ന വിശദീകരണം. അദാനി കമ്പനിയുടെ ഭാഗമായവർ ഇന്ത്യയിലെ സർക്കാർ ഉന്നതർക്ക് കൈക്കൂലി നൽകിയെന്നതിന് യാതൊരു തെളിവും കുറ്റപത്രം മുന്നോട്ടുവയ്ക്കുന്നില്ലെന്ന് കമ്പനി പറഞ്ഞു.
എന്നാൽ ഓഹരി ക്രമക്കേടിനുള്ള ഗൂഢാലോചന അടക്കം മൂന്ന് കുറ്റങ്ങൾ ഗൗതം അദാനിക്കെതിരെയടക്കം ചുമത്തപ്പെട്ടിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി. അദാനിയടക്കം 8 പേരെയാണ് കുറ്റപത്രത്തിൽ പരാമർശിച്ചിരിക്കുന്നത്. ഇവരിൽ ഗൗതം അദാനി, സാഗർ അദാനി, അദാനി ഗ്രീൻ സിഇഒ വിനീത് ജെയിൻ എന്നിവരൊഴികെയുള്ളവർക്കെതിരെയാണ് കൈക്കൂലിക്കുറ്റം ചുമത്തിയതെന്നാണ് വാദം.
അദാനി ഗ്രൂപ്പിനൊപ്പം സൗരോർജ കരാർ നേടിയ ആഷർ പവർ, അദാനി ഗ്രൂപ്പിലെ നിക്ഷേപകരായ കനേഡിയൻ പെൻഷൻ ഫണ്ട് എന്നിവയിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് ഈ 2 കുറ്റങ്ങൾ ചുമത്തിയിരിക്കുന്നത്. ഇവരുമായി അദാനിക്ക് ബന്ധമുണ്ടോയെന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല.കുറ്റപത്രം വ്യക്തമായി മനസ്സിലാക്കാതെയാണ് മാധ്യമങ്ങൾ വാർത്തകൾ നൽകിയതെന്നും ആരോപിച്ചു.
അദാനിക്ക് പിന്തുണയുമായി മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗിയും മുതിർന്ന അഭിഭാഷകനും ബിജെപി നേതാവുമായ മഹേഷ് ജഠ്മലാനിയും ഇന്നലെ രാവിലെ രംഗത്തെത്തി.ആർക്കൊക്കെ എങ്ങനെയൊക്കെ കൈക്കൂലി നൽകിയെന്ന കാര്യത്തിൽ കുറ്റപത്രം നിശ്ശബ്ദത പാലിക്കുന്നതായി റോഹത്ഗി ചൂണ്ടിക്കാട്ടി. അദാനിയുമായി ബന്ധപ്പെട്ട കേസുകളിൽ മുൻപ് കമ്പനിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കൂടിയാണ് റോഹത്ഗി.
അദാനി ഓഹരികളിൽ മുന്നേറ്റം
യുഎസ് കുറ്റപത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടർന്ന് അദാനിയുടെ 11 ലിസ്റ്റഡ് കമ്പനികളുടെ വിപണിമൂല്യത്തിൽ 5,500 കോടി ഡോളറിന്റെ ഇടിവുണ്ടായതായി അദാനി ഗ്രൂപ്പ് അറിയിച്ചു.തെറ്റായ ആരോപണങ്ങൾ രാജ്യാന്തര പദ്ധതികൾ റദ്ദാകുന്നതിലേക്കും ഓഹരിയിടിവിലേക്കും നയിച്ചെന്നും വാർത്താക്കുറിപ്പിലുണ്ട്.
അതേസമയം, കമ്പനിയുടെ വിശദീകരണത്തിനു പിന്നാലെ അദാനി ഗ്രൂപ്പ് ഓഹരികൾ ഇന്നലെ വലിയ മുന്നേറ്റം നടത്തി. അദാനി ഗ്രീൻ എനർജി ഓഹരി 10% ഉയർന്നു. അദാനി പവർ ഓഹരിമൂല്യം 20% വർധിച്ചു.