വിഴിഞ്ഞം തുറമുഖം ഒരുചുവടു കൂടി മുന്നോട്ട്: അദാനിയുമായുള്ള സപ്ലിമെന്ററി കൺസഷൻ കരാർ ഇന്ന്
തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ വാണിജ്യ പ്രവർത്തനം ആരംഭിക്കുന്നതിനു വഴിയൊരുക്കി അദാനിയുമായുള്ള സപ്ലിമെന്ററി കൺസഷൻ കരാർ ഇന്ന് ഒപ്പുവയ്ക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം കരാറിന് അംഗീകാരം നൽകി. നിയമ വകുപ്പിന്റെയും അഡ്വക്കറ്റ് ജനറലിന്റെയും ഉപദേശം തേടിയ ശേഷമാണു

തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ വാണിജ്യ പ്രവർത്തനം ആരംഭിക്കുന്നതിനു വഴിയൊരുക്കി അദാനിയുമായുള്ള സപ്ലിമെന്ററി കൺസഷൻ കരാർ ഇന്ന് ഒപ്പുവയ്ക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം കരാറിന് അംഗീകാരം നൽകി. നിയമ വകുപ്പിന്റെയും അഡ്വക്കറ്റ് ജനറലിന്റെയും ഉപദേശം തേടിയ ശേഷമാണു നടപടി. 2019 ഡിസംബറിൽ നടക്കേണ്ടിയിരുന്ന തുറമുഖ കമ്മിഷനിങ് വരുന്ന ഡിസംബറിലേക്കു മാറ്റിയതു നിയമപരമാക്കുന്ന കരാറാണിത്. 90 ദിവസത്തിനകം കരാർ വേണമെന്നു ഫെബ്രുവരിയിൽ ആർബിട്രേഷൻ തർക്കം ഒത്തുതീർപ്പാക്കി ഇരു കൂട്ടരും ധാരണയിലെത്തിയെങ്കിലും നീണ്ടുപോവുകയായിരുന്നു.
കരാർ പ്രകാരം 2045ൽ പൂർത്തിയാക്കേണ്ട വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാമത്തെയും അവസാനത്തെയും ഘട്ട പ്രവൃത്തികൾ 2028ന് അകം പൂർത്തീകരിക്കും. തുറമുഖത്തിന്റെ മുഴുവൻ ഘട്ടങ്ങളും ഇതോടെ പൂർത്തിയാകും. ഇതുവഴി 4 വർഷത്തിനകം 10,000 കോടി രൂപയുടെ പുതിയ നിക്ഷേപത്തിന് അദാനി പോർട്ട് വഴിയൊരുക്കുമെന്നാണു വിലയിരുത്തൽ.
പദ്ധതി പൂർത്തീകരണം ൈവകിയതിന്റെ പിഴയായ 219 കോടി രൂപയിൽ 43.8 കോടി സംസ്ഥാനം ഈടാക്കും. ബാക്കി തുക 2028 വരെ തടഞ്ഞുവയ്ക്കും. 2028ൽ പദ്ധതി പൂർത്തീകരിക്കുന്നതിൽ വീഴ്ചയുണ്ടായാൽ ഈ തുകയും സംസ്ഥാനം ഈടാക്കും.