തിരുവനന്തപുരം∙ ആരോഗ്യ, കാർഷിക സർവകലാശാലകൾക്ക് കീഴിൽ സ്റ്റാർട്ടപ് മിഷന്റെ നൂതന സംരംഭകത്വ വികസന കേന്ദ്രങ്ങൾ തുടങ്ങുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാഭ്യാസ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രീകൃത സ്റ്റാർട്ടപ് ഇൻകുബേഷൻ സംവിധാനം നടപ്പിലാക്കുന്നതു പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ആരോഗ്യ, കാർഷിക സർവകലാശാലകൾക്ക് കീഴിൽ സ്റ്റാർട്ടപ് മിഷന്റെ നൂതന സംരംഭകത്വ വികസന കേന്ദ്രങ്ങൾ തുടങ്ങുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാഭ്യാസ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രീകൃത സ്റ്റാർട്ടപ് ഇൻകുബേഷൻ സംവിധാനം നടപ്പിലാക്കുന്നതു പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചു. സ്റ്റാർട്ടപ് സംരംഭകത്വ വികസനം ലക്ഷ്യമിട്ട് കേരള സ്റ്റാർട്ടപ് മിഷൻ കോവളത്ത് സംഘടിപ്പിക്കുന്ന ‘   ഹഡിൽ ഗ്ലോബൽ 2024’      സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

‘ടെക്നോപാർക്കിന്റെ ഭാഗമായി എമേർജിങ് ടെക്നോളജി ഹബ് വരികയാണ്. ഭക്ഷ്യ- കാർഷിക മേഖല, ബഹിരാകാശ സാങ്കേതിക വിദ്യ, പാരമ്പര്യേതര ഊർജം, ഡിജിറ്റൽ മീഡിയ, ആരോഗ്യം - ലൈഫ് സയൻസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ട സംരംഭങ്ങൾക്ക് ഇവിടെ പ്രാധാന്യം നൽകും. കേരളത്തിൽ നടക്കുന്ന ഇൻവെസ്റ്റ്മെന്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ സ്റ്റാർട്ടപ്പുകൾക്കായി പ്രത്യേക സെഷൻ ഉൾപ്പെടുത്തും. നിലവിലെ കേരളത്തിലെ ഐടി പാർക്കുകളിൽ സ്ഥലം ലഭിക്കുന്നതിന് ഒട്ടേറെപ്പേർ കാത്തിരിക്കുകയാണ്. 

ADVERTISEMENT

രാജ്യത്തെ മെട്രോ സിറ്റികളെ അപേക്ഷിച്ച് കേരളത്തിനു കൂടുതൽ സാധ്യതകളുണ്ട്. അവിടങ്ങളിൽ മലിനീകരണം, ഗതാഗതക്കുരുക്ക് തുടങ്ങിയ പ്രശ്നങ്ങൾ നിലനിൽക്കുമ്പോൾ കേരളത്തിൽ മികച്ച വായുവും ജലവും ഗതാഗതസംവിധാനവുമുണ്ട്’– മുഖ്യമന്ത്രി പറഞ്ഞു.

ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ അധ്യക്ഷത വഹിച്ചു. ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഡി.ഷിബുലാൽ, ഐടി വകുപ്പ് സെക്രട്ടറി രത്തൻ യു.ഖേൽക്കർ , കേന്ദ്ര വ്യവസായ ഉൽപാദന വകുപ്പ് ഡയറക്ടർ സുമീത് കുമാർ ജാരംഗൽ, സ്റ്റാർട്ടപ് മിഷൻ സിഇഒ അനൂപ് അംബിക തുടങ്ങിയവർ പ്രസംഗിച്ചു.

ADVERTISEMENT

3 ദിവസത്തെ സമ്മേളനത്തിൽ സംരംഭകത്വവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളടക്കം പങ്കെടുക്കുന്നുണ്ട്. 

English Summary:

Kerala Chief Minister Pinarayi Vijayan announces plans for entrepreneurship development centers in universities at Huddle Global 2024, highlighting Kerala's growing startup ecosystem and investment opportunities.