വിഴിഞ്ഞം കമ്മിഷനിങ് അടുത്ത മാസം : മോദി വരുമോ?
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ വാണിജ്യ പ്രവർത്തനത്തിന് ഔദ്യോഗിക പരിപാടികൾ ഇല്ലാതെ ഇന്നു തുടക്കമാകും. കമ്മിഷനിങ് അടുത്ത മാസമേ ഉണ്ടാവൂ. തുറമുഖം രാജ്യത്തിനു സമർപ്പിക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എത്തിക്കാനാണു സർക്കാർ ശ്രമം. അദ്ദേഹത്തിന്റെ സൗകര്യമനുസരിച്ച് തീയതി നിശ്ചയിക്കും.

തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ വാണിജ്യ പ്രവർത്തനത്തിന് ഔദ്യോഗിക പരിപാടികൾ ഇല്ലാതെ ഇന്നു തുടക്കമാകും.
കമ്മിഷനിങ് അടുത്ത മാസമേ ഉണ്ടാവൂ. തുറമുഖം രാജ്യത്തിനു സമർപ്പിക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എത്തിക്കാനാണു സർക്കാർ ശ്രമം. അദ്ദേഹത്തിന്റെ സൗകര്യമനുസരിച്ച് തീയതി നിശ്ചയിക്കും.
ജൂലൈയിൽ ആരംഭിച്ച ട്രയൽ റൺ ഇന്നലെ പൂർത്തിയായി. എഴുപതിലധികം കപ്പലുകളിൽ എത്തിയ ഏതാണ്ട് 1.5 ലക്ഷം കണ്ടെയ്നർ ചരക്ക് ഇക്കാലയളവിൽ തുറമുഖം കൈകാര്യം ചെയ്തു. വർഷം 10 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് ആദ്യഘട്ടത്തിൽ വിഴിഞ്ഞത്തുണ്ടാവുക.
2028ൽ അടുത്ത ഘട്ടം പൂർത്തീകരിക്കുന്നതോടെ കണ്ടെയ്നർ കൈകാര്യ ശേഷി വർഷം 30 ലക്ഷമാവും. 2034 വരെ ജിഎസ്ടി മാത്രമാകും സംസ്ഥാനത്തിനു ലഭിക്കുക. 2034 മുതൽ വരുമാന വിഹിതം കൂടി ലഭിച്ചുതുടങ്ങും.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തുണ്ടാക്കിയ കരാർ പ്രകാരം 2019 ഡിസംബർ മൂന്നായിരുന്നു തുറമുഖത്തിന്റെ പൂർത്തീകരണ തീയതി.
കഴിഞ്ഞദിവസം ഇത് സപ്ലിമെന്ററി കരാറിലൂടെ ഇന്നത്തേക്കു വരെ നീട്ടി നൽകുകയായിരുന്നു.