ബാധ്യത 245 കോടിയിലേറെ രൂപ; കുരുക്കിൽ ട്രാക്കോ കേബിൾ
കൊച്ചി ∙ ഭാവി അനിശ്ചിതത്വത്തിലായ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിളിന്റെ ബാധ്യത 245 കോടിയിലേറെ രൂപ. 5 വർഷം മുൻപു വരെ ലാഭത്തിലായിരുന്ന കമ്പനിയെ വലച്ചതു പ്രവർത്തന മൂലധന അപര്യാപ്തയും ചെയർമാൻ പദവികളിലെ രാഷ്ട്രീയ നിയമനങ്ങളുമാണെന്നാണ് ആക്ഷേപം. ഉൽപന്നങ്ങൾക്കെല്ലാം ആവശ്യക്കാരുണ്ടെങ്കിലും പ്രവർത്തന

കൊച്ചി ∙ ഭാവി അനിശ്ചിതത്വത്തിലായ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിളിന്റെ ബാധ്യത 245 കോടിയിലേറെ രൂപ. 5 വർഷം മുൻപു വരെ ലാഭത്തിലായിരുന്ന കമ്പനിയെ വലച്ചതു പ്രവർത്തന മൂലധന അപര്യാപ്തയും ചെയർമാൻ പദവികളിലെ രാഷ്ട്രീയ നിയമനങ്ങളുമാണെന്നാണ് ആക്ഷേപം. ഉൽപന്നങ്ങൾക്കെല്ലാം ആവശ്യക്കാരുണ്ടെങ്കിലും പ്രവർത്തന മൂലധനമില്ലാത്തതിനാൽ ഓർഡർ പാലിക്കാൻ കഴിയാത്ത സ്ഥിതി. ഇരുമ്പനം യൂണിറ്റ് പ്രവർത്തനം നിലച്ചിട്ടു മാസങ്ങളായി. ജീവനക്കാർക്കു ശമ്പളമില്ലാതായിട്ടു 11 മാസം.
പ്രധാന ഇടപാടുകാരായ കെഎസ്ഇബി അസംസ്കൃത വസ്തുവിന്റെ വില വർധന കൂടി കണക്കിലെടുത്തു മുൻകാലങ്ങളിൽ പ്രൈസ് വേരിയേഷൻ തുക അനുവദിക്കുമായിരുന്നു. എന്നാൽ, കരാർ തുക വർധിപ്പിച്ചു നൽകുന്നതു കെഎസ്ഇബി അവസാനിപ്പിച്ചതു തിരിച്ചടിയായി.
മുൻപ് 100 കോടി രൂപയുടെ ഓർഡർ കിട്ടിയാൽ പവർ ഫിനാൻസ് കോർപറേഷൻ 80 കോടി രൂപ വരെ വായ്പ കൊടുത്തിരുന്നു. ഇടപാടുകാർക്ക് ഉൽപന്നങ്ങൾ കൈമാറുന്ന വേളയിൽ വായ്പ തിരിച്ചടയ്ക്കുകയായിരുന്നു പതിവ്.
എന്നാൽ, വായ്പ തിരിച്ചടയ്ക്കൽ മുടങ്ങി. 90 കോടി രൂപയാണു പവർ ഫിനാൻസ് കോർപറേഷനു നൽകേണ്ട കുടിശിക. ഇതിനായി കോർപറേഷൻ നിയമനടപടികൾ ആരംഭിച്ചു. അസംസ്കൃത വസ്തുക്കൾ നൽകുന്ന 2 സപ്ലയർ കമ്പനികളും കുടിശികയ്ക്കായി നിയമ യുദ്ധത്തിലാണ്. കമ്പനിയിൽ നിന്നു വിരമിച്ച 4 മാനേജർമാരുടെ നിയമ പോരാട്ടം അവരുടെ ആനുകൂല്യങ്ങൾക്കായി.
ഇരുമ്പനം യൂണിറ്റ് പൂട്ടാനും ജീവനക്കാരെ തിരുവല്ല, പിണറായി യൂണിറ്റുകളിലേക്കു മാറ്റാനും അതിനു പ്രയാസമുള്ളവർക്കു സ്വയം വിരമിക്കൽ പദ്ധതി നടപ്പാക്കാനുമുള്ള പാക്കേജാണു സർക്കാർ പരിഗണനയിൽ.
ഇരുമ്പനം യൂണിറ്റിന്റെ 35 ഏക്കർ സ്ഥലം ഇൻഫോപാർക്ക് വികസനത്തിനായി കൈമാറാനാണു നീക്കം. പകരം ട്രാക്കോയുടെ ബാധ്യത ഇൻഫോപാർക്ക് തീർക്കണം. അതേസമയം, ട്രാക്കോ വളപ്പിനോടു ചേർന്നുള്ള ഇന്ത്യൻ ഓയിൽ, ബിപിസിഎൽ കമ്പനികളുടെ ടാങ്കർ ലോറികളുടെ പാർക്കിങ്ങിനായി ഈ സ്ഥലം കൈമാറാനുള്ള സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.