സ്വർണപ്രഭയിൽ കേരള ജെം ആൻഡ് ജ്വല്ലറി ഷോ
കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ ആഭരണ വ്യാപാരമേളയായ കേരള ജെം ആൻഡ് ജ്വല്ലറി ഷോ (കെജിജെഎസ് 2024) അങ്കമാലി അഡ്‌ലക്‌സ് ഇൻ്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെൻ്ററിൽ ആരംഭിച്ചു. കല്യാണ് ജ്വല്ലേഴ്‌സ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ, ഭീമ ജ്വല്ലറി ഗ്രൂപ്പ് ചെയർമാനും മാനേജിംഗ്
കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ ആഭരണ വ്യാപാരമേളയായ കേരള ജെം ആൻഡ് ജ്വല്ലറി ഷോ (കെജിജെഎസ് 2024) അങ്കമാലി അഡ്‌ലക്‌സ് ഇൻ്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെൻ്ററിൽ ആരംഭിച്ചു. കല്യാണ് ജ്വല്ലേഴ്‌സ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ, ഭീമ ജ്വല്ലറി ഗ്രൂപ്പ് ചെയർമാനും മാനേജിംഗ്
കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ ആഭരണ വ്യാപാരമേളയായ കേരള ജെം ആൻഡ് ജ്വല്ലറി ഷോ (കെജിജെഎസ് 2024) അങ്കമാലി അഡ്‌ലക്‌സ് ഇൻ്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെൻ്ററിൽ ആരംഭിച്ചു. കല്യാണ് ജ്വല്ലേഴ്‌സ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ, ഭീമ ജ്വല്ലറി ഗ്രൂപ്പ് ചെയർമാനും മാനേജിംഗ്
കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ ആഭരണ വ്യാപാരമേളയായ കേരള ജെം ആൻഡ് ജ്വല്ലറി ഷോ (കെജിജെഎസ് 2024) അങ്കമാലി അഡ്‌ലക്‌സ് ഇൻ്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെൻ്ററിൽ ആരംഭിച്ചു.
കല്യാണ് ജ്വല്ലേഴ്‌സ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ, ഭീമ ജ്വല്ലറി ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ.ബി.ഗോവിന്ദൻ എന്നിവർ സംയുക്തമായി പ്രദർശനം ഉദ്ഘാടനം ചെയ്തു.
കല്യാൺ ജൂവലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ രാജേഷ് കല്യാണരാമൻ, ജയ്പൂർ ജ്വല്ലറി ഷോ സെക്രട്ടറി രാജീവ് ജെയിൻ, കെജിജെഎസ് കൺവീനർമാരായ പി.വി.ജോസ്, സുമേഷ് വധേര, ക്രാന്തി നാഗ്വേക്കർ; തങ്കമയിൽ ജ്വല്ലറി ലിമിറ്റഡ് എംഡി ബി.എ.രമേഷ്, കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ അംഗം ഡോ.ടി.എ. ശരവണ, പീജെ ജുവൽസ് ഡയറക്ടർ മിൽട്ടൻ ജോസ് എന്നിവരും ഉദ്ഘാടന സമ്മേളനത്തിൽ സംസാരിച്ചു.
കേരളത്തിൻ്റെ തനതായ സാംസ്കാരിക ചിഹ്നമെന്ന നിലയിലും, വിപണിയിലെ ഏറ്റക്കുറച്ചിലുകൾ പ്രതിരോധിക്കാൻ ശേഷിയുള്ള സുരക്ഷിത നിക്ഷേപമായുമാണ് സ്വർണാഭരണങ്ങൾക്ക് ജനപ്രിയത കൈവന്നത്, ടി.എസ്. കല്യാണരാമൻ പറഞ്ഞു. കോവിഡ് കാലത്തും, സാമ്പത്തിക മാന്ദ്യ സമയത്തും മൂല്യം നിലനിർത്താൻ സ്വർണത്തിന് കഴിഞ്ഞു.
ആഭരണങ്ങളുടെ പൈതൃക രൂപകല്പനകളിൽ സമകാലീന ശൈലികൾ സംയോജിപ്പിക്കുന്നതാണ് യുവതലമുറ കൂടുതൽ ഇഷ്ടപ്പെടുന്നതെന്ന് ഡോ. ബി. ഗോവിന്ദൻ പറഞ്ഞു.
വജ്രങ്ങൾ, രത്നങ്ങൾ, കല്ലുകൾ എന്നിവ സംയോജിപ്പിച്ച നൂതന ഡിസൈനുകൾ വഴി സംസ്ഥാനത്തെ ജ്വല്ലറി വ്യവസായം ആഗോള ആഭരണ വിപണിയിൽ പേരെടുത്തിട്ടുണ്ട്.
ജ്വല്ലറി വ്യാപാരത്തിലെ പ്രശസ്ത കൺസൾട്ടിങ് സ്ഥാപനമായ പി.വി.ജെ എൻഡവേഴ്‌സ്, ആർട്ട് ഓഫ് ജ്വല്ലറി (എ.ഒ.ജെ) മീഡിയ, കെ.എൻ സി സർവീസസ് എന്നിവരൊരുക്കുന്ന പതിനേഴാമത് വ്യാപാര മേളയാണിത്.
ട്രെൻഡുകളും, ആഭരണ നിർമ്മാണ രംഗത്തെ സാങ്കേതിക മുന്നേറ്റങ്ങളും പരിചയപ്പെടുത്തി കേരളത്തിൻ്റെ ജ്വല്ലറി വ്യവസായത്തിന് നൂതനാശയങ്ങളും ദിശാബോധവും നൽകുന്ന വ്യാപാരമേളയാണ് കേരള ജെം ആൻഡ് ജ്വല്ലറി ഷോ എന്ന് കെ.ജി.ജെ.എസ് കൺവീനർ പി.വി. ജോസ് പറഞ്ഞു.
ജ്വല്ലറി നിർമ്മാതാക്കളുടെയും കച്ചവടക്കാരുടെയും സമഗ്രമായ വളർച്ച ലക്ഷ്യമിട്ടാണ് വ്യാപാരമേള സംഘടിപ്പിക്കുന്നത്.
സ്വർണം, വജ്രം, പ്ലാറ്റിനം, വെള്ളി , അനുബന്ധ വസ്തുക്കൾ, നൂതന ഉപകരണങ്ങൾ സാങ്കേതികവിദ്യകൾ എന്നിവയ്ക്കായുള്ള പവലിയനുകൾ ഉൾക്കൊള്ളുന്ന ഏകദേശം 200 സ്റ്റാളുകൾ എക്സ്പോയിൽ പ്രദർശനത്തിനുണ്ട്.
രാജ്യത്തുടനീളമുള്ള ആഭരണ നിർമ്മാതാക്കൾ, ജ്വല്ലറി ആർട്ടിസൻസ്, പ്രമുഖ ഡിസൈനർമാർ, സാങ്കേതികവിദ്യാ സേവന ദാതാക്കൾ, മൊത്തക്കച്ചവടക്കാർ, റീട്ടെയിൽ ജ്വല്ലറികൾ അന്താരാഷ്ട്ര സ്ഥാപനങ്ങൾ തുടങ്ങിയവരാണ് മേളയിൽ പങ്കെടുക്കുന്നതെന്ന്
ആർട്ട് ഓഫ് ജ്വല്ലറി മാനേജിങ് ഡയറക്ടറും ചീഫ് എഡിറ്ററുമായ സുമേഷ് വിധേയരായി പറഞ്ഞു.
സംസ്ഥാന സർക്കാർ, എം.എസ് എം.ഇ ഇൻഡസ്ട്രിയൽ പ്രൊമോഷൻ ഡിപ്പാർട്ട്‌മെൻ്റ്, ഇന്ത്യ ട്രേഡ് പ്രൊമോഷൻ ഓർഗനൈസേഷൻ (ഐ.ടി.പി.ഒ), എന്നിവയുടെ പിന്തുണയും പ്രമുഖ ജെം ആൻഡ് ജ്വല്ലറി സംഘടനകളുടെ പ്രാതിനിധ്യവും സമ്മേളനത്തിനുണ്ട്.
മുംബൈ, അഹമ്മദാബാദ്, രാജ്‌കോട്ട്, ജയ്പൂർ, ബാംഗ്ലൂർ, ഹൈദരാബാദ്, ചെന്നൈ, കേരളം തുടങ്ങിയ ജ്വല്ലറി ഹബ്ബുകളിൽ നിന്നുള്ള പ്രമുഖ നിർമ്മാതാക്കളുടെ ഡിസൈനുകൾ , ഭാരം കുറഞ്ഞ ആഭരണങ്ങൾ, 18 കെ സ്വർണം, ഡയമണ്ട് ആഭരണങ്ങൾ, എന്നിവയുൾപ്പെടെയുള്ള ശേഖരങ്ങളുടെ വിപുലമായ നിര തന്നെ മേളയിലുണ്ട്.
രാവിലെ 10:00 മുതൽ വൈകിട്ട് 6:00 വരെയാണ് എക്സിബിഷൻ. ജ്വല്ലറി ഡീലർമാർ, ആർട്ടിസൻസ് എന്നിവരുൾപ്പെടെയുള്ള വ്യാപാര പ്രൊഫഷണലുകൾക്ക് ബിസിനസ്സ് ബന്ധം മെച്ചപ്പെടുത്താനും ഏറ്റവും പുതിയ വ്യവസായ രീതികൾ മനസ്സിലാക്കാനുമുള്ള മികച്ച അവസരമാണ് ബി.ടു.ബി ഷോ ഒരുക്കുന്നത്. 16 വയസ്സിന് മുകളിലുള്ളവർക്ക് മാത്രം പ്രവേശനം. പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. മേള ഞായറാഴ്ച്ച സമാപിക്കും.