പാരഗൺ : വടക്കേ മലബാറിന്റെ രുചിവിസ്മയത്തിൽ നിന്നും ലോകം കീഴടക്കി ഒരു 'ബിരിയാണി യാത്ര'
ബിരിയാണിയും ഹൽവയും ഒപ്പം കൽബു നിറയെ സ്നേഹവും ഉള്ള ചങ്ങായ്മാരുടെ നഗരമാണ് എന്റെ ഈ കൊച്ചു കോഴിക്കോട്!!! അതെ ഇത് സാഹിത്യത്തിന്റെ നാട്, ബഷീറും എം.ടി. വാസുദേവൻ നായരും എസ്.കെ. പൊറ്റെക്കാടും പോലുള്ള പ്രശസ്തരായ എഴുത്തുകാരുടെ ജന്മഭൂമി. ഒപ്പം കൊതിയുറും ബിരിയാണി മണക്കണ നാട്. !! ഈ നഗരമെങ്ങും മസാലമണം നിറഞ്ഞ
ബിരിയാണിയും ഹൽവയും ഒപ്പം കൽബു നിറയെ സ്നേഹവും ഉള്ള ചങ്ങായ്മാരുടെ നഗരമാണ് എന്റെ ഈ കൊച്ചു കോഴിക്കോട്!!! അതെ ഇത് സാഹിത്യത്തിന്റെ നാട്, ബഷീറും എം.ടി. വാസുദേവൻ നായരും എസ്.കെ. പൊറ്റെക്കാടും പോലുള്ള പ്രശസ്തരായ എഴുത്തുകാരുടെ ജന്മഭൂമി. ഒപ്പം കൊതിയുറും ബിരിയാണി മണക്കണ നാട്. !! ഈ നഗരമെങ്ങും മസാലമണം നിറഞ്ഞ
ബിരിയാണിയും ഹൽവയും ഒപ്പം കൽബു നിറയെ സ്നേഹവും ഉള്ള ചങ്ങായ്മാരുടെ നഗരമാണ് എന്റെ ഈ കൊച്ചു കോഴിക്കോട്!!! അതെ ഇത് സാഹിത്യത്തിന്റെ നാട്, ബഷീറും എം.ടി. വാസുദേവൻ നായരും എസ്.കെ. പൊറ്റെക്കാടും പോലുള്ള പ്രശസ്തരായ എഴുത്തുകാരുടെ ജന്മഭൂമി. ഒപ്പം കൊതിയുറും ബിരിയാണി മണക്കണ നാട്. !! ഈ നഗരമെങ്ങും മസാലമണം നിറഞ്ഞ
ബിരിയാണിയും ഹൽവയും ഒപ്പം ഖൽബു നിറയെ സ്നേഹവും ഉള്ള ചങ്ങായ്മാരുടെ നഗരമാണ് കോഴിക്കോട്. സാഹിത്യത്തിന്റെ നാട്. ബഷീറും എം.ടി വാസുദേവൻ നായരും എസ്.കെ പൊറ്റെക്കാടും പോലുള്ള എഴുത്തുകാരുടെ നാട്. ഒപ്പം കൊതിയുറും ബിരിയാണി മണക്കണ നാട്.
ഈ നഗരമെങ്ങും മസാലമണം നിറഞ്ഞ കഥകളാണ്. “എടാ, ആരാണ് ബിരിയാണി ഫെയിം?” എന്താ സംശയം?
“അത് മ്മളെ സുമേഷേട്ടൻ! !!!ചെറുതായി തുടങ്ങിയ ബിരിയാണിയും, ഹൽവയും പിന്നെ ഒരുപാട് സൗഹൃദവും. ഇപ്പോൾ ബിസിനസ് വളർന്നത് രാജ്യാന്തര തലത്തിൽ വരെ!”
കോഴിക്കോടിന്റെ അഭിമാനമായി മാറിയ പരാഗൺ ഹോട്ടൽ ഉടമ സുമേഷ് ഗോവിന്ദൻ ഹൽവയും ബിരിയാണിയുമായി കോഴിക്കോടിന്റെ രുചിയെ ലോകമെമ്പാടും എത്തിച്ചു.
ഇന്ന് കോഴിക്കോട്ടുകാരുടെ ഹൃദയത്തിലെ ഈ നാമം നമുക്ക് ചുറ്റും മാത്രമല്ല, ലോകം മുഴുവനും അറിയപ്പെടുന്ന ഒന്നായി മാറിയിരിക്കുന്നു “പാരഗൺ.” ഈ വിജയം, സുമേഷ് ഗോവിന്ദൻ എന്നയാളുടെ പണിപ്പെടലിന്റെയും സഹനത്തിന്റെയും വിജയത്തിന്റെയും കഥയാണ്. ഇവിടെ നിന്നാണ് രുചിയുള്ള ബിരിയാണിയുടെയും സുലൈമാനി ചായയുടെയും കഥ തുടങ്ങുന്നതും.!
പാരഗൺ ഹോട്ടലിന്റെ തുടക്കം
ഒരു കാലത്ത്, കോഴിക്കോട്ടെ തിരക്കേറിയ മാർക്കറ്റിന്റെ മൂലയിലായിരുന്നു പാരഗൺ ഹോട്ടലിന്റെ തുടക്കം. ആരും ശ്രദ്ധിക്കാത്തൊരു കെട്ടിടം. എന്നാൽ സുമേഷിന് ഒരു സ്വപ്നമുണ്ടായിരുന്നു - ഭക്ഷണം വഴി ജനങ്ങളുടെ ഹൃദയം കീഴടക്കണം. അദ്ദേഹം വിശ്വസിച്ചത്, നല്ല ഭക്ഷണം ഒരു അനുഭവമാണ്, അത് ഏത് ആളിന്റെയും വയറും ഒപ്പം മനസും നിറയ്ക്കണമെന്നായിരുന്നു സുമേഷിന്റെ പക്ഷം.
തുടക്കത്തിൽ തന്നെ കസ്റ്റമർമാരുടെ ശ്രദ്ധ നേടിയ അവരെ സ്നേഹത്തോടും ആത്മാർത്ഥതയോടും സ്വീകരിച്ച സുമേഷിന്റെ പാരഗൺ ചെറുതെങ്കിലും ഭംഗിയുള്ള ഹോട്ടലായിരുന്നു. ഉപഭോക്താക്കളുടെ മനസിൽ വിശ്വാസ്യതയും നേടി. അദ്ദേഹം അതിന്‍റെ പ്രവർത്തനങ്ങൾ വികസിപ്പിച്ചു.
പാരഗണിനെ ചെറിയ ഹോട്ടലിൽ നിന്ന് ആഗോള ബ്രാൻഡിലേക്ക് വ്യാപിപ്പിച്ചതിന്റെ പിന്നിൽ അവിശ്വസനീയമായ കഥയുണ്ട്. 1939-ൽ പാരഗൺ ബേക്കിങ് കമ്പനി ആരംഭിച്ച അദ്ദേഹത്തിന്റെ മുത്തച്ഛനായ ഗോവിന്ദൻ പണിക്കേയിൽ നിന്നാണ് ഇതെല്ലാം ആരംഭിച്ചത്. ബേക്കറി വൻ വിജയമായിരുന്നു, സുമേഷിന്റെ അച്ഛൻ പി.എം വത്സൻ പിന്നീട് ബിസിനസ് ഏറ്റെടുത്ത് വൈവിധ്യവൽക്കരിച്ചു. എന്നിരുന്നാലും വൈവിധ്യവൽക്കരണം വലിയ നഷ്ടത്തിലേക്ക് നയിച്ചു. ബിസിനസ്സ് തകർച്ചയുടെ വക്കിലായിരുന്നു.
പുതുമയും സർഗാത്മകതയും
ബിസിനസിൽ താൽപ്പര്യമില്ലാതിരുന്ന സുമേഷ് 1988-89ൽ ഈ കൊച്ചു സംരംഭം ഏറ്റെടുത്തു. അദ്ദേഹം വിഭവങ്ങളിലെല്ലാം അൽപ്പം പുതുമ കൊണ്ടുവന്നു, ഗുണനിലവാരത്തിലും സർഗ്ഗാത്മകതയിലും ശ്രദ്ധ കേന്ദ്രീകരിച്ചു, പ്രസിദ്ധമായ പാരഗൺ ബിരിയാണി ഉൾപ്പെടെയുള്ള പുതിയ വിഭവങ്ങൾ അവതരിപ്പിച്ചു. ജീവനക്കാരുടെ ക്ഷേമത്തിന്റെ പ്രാധാന്യവും സുമേഷ് ഊന്നിപ്പറഞ്ഞു, തന്റെ കൊച്ചു സ്റ്റാഫ് ക്വാർട്ടേഴ്സുകൾക്ക് അറ്റാച്ച്ഡ് ബാത്ത്റൂമുകൾ നൽകി തൊഴിലാളികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി. ഇത് അന്നത്തെ കാലത്ത് കേരളത്തിൽ ആദ്യമാണ്. പല വിഭാഗത്തിലും പെട്ടവർക്ക് ഉച്ചയൂണിനു പാരഗൺ ഒരു താവളമായി. ഉച്ചയൂണിനു വീട്ടിൽ എത്താൻ പറ്റിയില്ലെങ്കിലും പാരഗൺ ഉണ്ടല്ലോ എന്ന ആശ്വാസമായിരുന്നു അവിടുത്തെ സാധാരണ തൊഴിലാളികൾക്ക്.
കൂടുതൽ ഉയരങ്ങളിലേയ്ക്ക്
പിന്നീട് പാരഗൺ കൊച്ചി, തിരുവനന്തപുരം, ബെംഗളൂരു, ദുബായ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചു. എം ഗ്രിൽ, സൽക്കാര, ബ്രൗൺടൗൺ ബേക്കറി തുടങ്ങിയ സഹോദര ശാഖകളും ഗ്രൂപ്പിൽ ഉൾപ്പെടുന്നു. ഇന്ന് പാരഗൺ ഒരു ആഗോള ബ്രാൻഡാണ്, ഏകദേശം ₹225 കോടിയുടെ വിറ്റുവരവും 3,000-ലധികം തൊഴിലാളികളും ഉള്ള ഒരു വൻകിട സ്ഥാപനമായി പരാഗൺ മാറിക്കഴിഞ്ഞു.
സുമേഷിൻ്റെ കാഴ്ചപ്പാടും പുതുമയും ഗുണനിലവാരത്തോടുള്ള പ്രതിബദ്ധതയും പാരഗണിനെ ഒരു വീട്ടുപേരാക്കി മാറ്റി.
സുമേഷിന്റെ നേതൃത്വത്തിൽ പാരഗൺ പടിപടിയായി ഉയർന്നു വന്നു മാത്രമല്ല, കോഴിക്കോടിന്റെ സ്വന്തം സുഗന്ധം ലോകത്തെ അറിയിക്കാനുള്ള അവസരമായി മാറി. കാലത്തിന്‍റെ കൈയ്യടിവാങ്ങി സുമേഷും പാരഗണും ദക്ഷിണേന്ത്യയിലുടനീളം സ്വന്തം സാന്നിധ്യം ഉറപ്പിച്ചു. ഒരു കോഴിക്കോടൻ സംരംഭം, മധ്യപൂർവത്തെ അറബ് രാജ്യങ്ങളിൽ കൂടി ലോകമെമ്പാടും കച്ചവട സാമ്രാജ്യമായി വളർന്നപ്പോൾ, ഓരോ കോഴിക്കോട്ടുകാരനും അഭിമാനത്തോടെ ചിരിച്ചു.
ഒരു ലക്ഷ്യത്തിനുവേണ്ടി പണിയെടുക്കുമ്പോൾ ഫലം എങ്ങനെ നേടി എന്നതിന്‍റെ സാക്ഷ്യം ആണ് ഈ യാത്ര. പാരഗൺ ഹോട്ടലിന്റെ ശാഖകളിൽ ഭക്ഷണം കഴിക്കാനായി നീണ്ട നിരയാണു കാണാറുള്ളത്. മലബാറി വിഭവങ്ങളായ ബിരിയാണിയും, മീൻകറിയും, പരാഗൺ സ്പെഷ്യൽ അപ്പവും മറ്റനേകം വിഭവങ്ങളും ആസ്വദിക്കുന്നവരുടെ എണ്ണമേറുകയാണ്.