കേരള ചിക്കൻ പദ്ധതി: മൂല്യവർധിത ഉൽപന്നങ്ങൾ വിപണിയിൽ; അടുക്കളയിലേക്ക് ഇതാ,‘കുടുംബശ്രീ കേരള ചിക്കൻ’
തിരുവനന്തപുരം∙ കുടുംബശ്രീ ‘കേരള ചിക്കൻ പദ്ധതിയിലൂടെ’ ശീതീകരിച്ച മൂല്യവർധിത ഉൽപന്നങ്ങൾ വിപണിയിലെത്തി. ‘കുടുംബശ്രീ കേരള ചിക്കൻ’ എന്ന ബ്രാൻഡിൽ ‘ചിക്കൻ ഡ്രം സ്റ്റിക്‌സ്’, ‘ബോൺലെസ് ബ്രസ്റ്റ്’, ‘ചിക്കൻ ബിരിയാണി കട്ട്’, ‘ചിക്കൻ കറി കട്ട്’,‘ഫുൾ ചിക്കൻ’ എന്നിവ മന്ത്രി എം.ബി.രാജേഷ് പുറത്തിറക്കി. വനിതാ

തിരുവനന്തപുരം∙ കുടുംബശ്രീ ‘കേരള ചിക്കൻ പദ്ധതിയിലൂടെ’ ശീതീകരിച്ച മൂല്യവർധിത ഉൽപന്നങ്ങൾ വിപണിയിലെത്തി. ‘കുടുംബശ്രീ കേരള ചിക്കൻ’ എന്ന ബ്രാൻഡിൽ ‘ചിക്കൻ ഡ്രം സ്റ്റിക്‌സ്’, ‘ബോൺലെസ് ബ്രസ്റ്റ്’, ‘ചിക്കൻ ബിരിയാണി കട്ട്’, ‘ചിക്കൻ കറി കട്ട്’,‘ഫുൾ ചിക്കൻ’ എന്നിവ മന്ത്രി എം.ബി.രാജേഷ് പുറത്തിറക്കി. വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി ഉൽപന്നങ്ങൾ സ്വീകരിച്ചു. തുടക്കത്തിൽ തൃശൂർ, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാകും ലഭിക്കുക.
കുടുംബശ്രീ അംഗങ്ങളായ വനിതകളുടെ ഫാമിൽ വളർത്തുന്ന ഇറച്ചിക്കോഴികളെ എറണാകുളം കൂത്താട്ടുകുളത്ത് പ്രവർത്തിക്കുന്ന മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യയുടെ പ്ലാന്റിലെത്തിച്ചു. എല്ലാ ഉൽപന്നങ്ങളും 450ഗ്രാം, 900ഗ്രാം അളവിലാകും. കവറിലെ ക്യുആർ കോഡ് സ്‌കാൻ ചെയ്താൽ ഏതു ഫാമിൽ വളർത്തിയതാണെന്നും മനസ്സിലാകും.
ഭാവിയിൽ ‘മീറ്റ് ഓൺ വീൽ’ എന്ന പേരിൽ എല്ലാ ജില്ലകളിലും വാഹനങ്ങളിൽ ശീതീകരിച്ച ചിക്കൻ ഉൽപന്നങ്ങൾ വിറ്റഴിക്കാനും ലക്ഷ്യമിടുന്നുണ്ട്. ന്യായവിലയ്ക്കു ശുദ്ധമായ കോഴിയിറച്ചി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 2019ൽ ആരംഭിച്ച പദ്ധതിയാണ് കേരള ചിക്കൻ. നിലവിൽ 11 ജില്ലകളിലായി 431 ബ്രോയ്‌ലർ ഫാമുകളും 139 ഔട്‌ലെറ്റുകളും പ്രവർത്തിക്കുന്നുണ്ട്.