മരത്തിന്റെ കട്പീസും ചിരട്ടയും മാത്രം മതി, ഉണ്ടാക്കാം മാസം 40,000 രൂപ വരുമാനം
കോവിഡ് സമയത്ത് ആശാരിപ്പണി നിന്നുപോയപ്പോൾ അനിൽ വരുമാനത്തിനു കണ്ടെത്തിയ മാർഗം ഇന്നൊരു ബിസിനസായി വളർന്നിരിക്കുന്നു. ജീവിതസാഹചര്യങ്ങൾ പ്രതികൂലമായപ്പോൾ താൽക്കാലിക ആശ്വാസം എന്നനിലയിലാണ് അനിലും കുടുംബവും ചിരട്ടകൊണ്ടുള്ള അടുക്കള ഉപകരണങ്ങളുടെ നിർമാണം ആരംഭിച്ചത്. ഈ പ്രകൃതിജന്യ ഉൽപന്നങ്ങളുടെ ബിസിനസ് ഇപ്പോൾ
കോവിഡ് സമയത്ത് ആശാരിപ്പണി നിന്നുപോയപ്പോൾ അനിൽ വരുമാനത്തിനു കണ്ടെത്തിയ മാർഗം ഇന്നൊരു ബിസിനസായി വളർന്നിരിക്കുന്നു. ജീവിതസാഹചര്യങ്ങൾ പ്രതികൂലമായപ്പോൾ താൽക്കാലിക ആശ്വാസം എന്നനിലയിലാണ് അനിലും കുടുംബവും ചിരട്ടകൊണ്ടുള്ള അടുക്കള ഉപകരണങ്ങളുടെ നിർമാണം ആരംഭിച്ചത്. ഈ പ്രകൃതിജന്യ ഉൽപന്നങ്ങളുടെ ബിസിനസ് ഇപ്പോൾ
കോവിഡ് സമയത്ത് ആശാരിപ്പണി നിന്നുപോയപ്പോൾ അനിൽ വരുമാനത്തിനു കണ്ടെത്തിയ മാർഗം ഇന്നൊരു ബിസിനസായി വളർന്നിരിക്കുന്നു. ജീവിതസാഹചര്യങ്ങൾ പ്രതികൂലമായപ്പോൾ താൽക്കാലിക ആശ്വാസം എന്നനിലയിലാണ് അനിലും കുടുംബവും ചിരട്ടകൊണ്ടുള്ള അടുക്കള ഉപകരണങ്ങളുടെ നിർമാണം ആരംഭിച്ചത്. ഈ പ്രകൃതിജന്യ ഉൽപന്നങ്ങളുടെ ബിസിനസ് ഇപ്പോൾ
ജീവിതസാഹചര്യങ്ങൾ പ്രതികൂലമായപ്പോൾ താൽക്കാലിക ആശ്വാസം എന്ന നിലയിലാണ് അനിലും കുടുംബവും ചിരട്ടകൊണ്ടുള്ള അടുക്കള ഉപകരണങ്ങളുടെ നിർമാണം ആരംഭിച്ചത്. ഈ പ്രകൃതിജന്യ ഉൽപന്നങ്ങളുടെ ബിസിനസ് ഇപ്പോൾ വളർന്നു ‘സ്മാർട്ട് വുഡ് ക്രാഫ്റ്റ്’ എന്ന പേരിൽ വിജയംവരിച്ചിരിക്കുന്നു. പാലക്കാട് ജില്ലയിലെ ലക്കിടിക്കടുത്ത് മംഗലമിലാണു സംരംഭം നടത്തുന്നത്.
എന്താണ് ബിസിനസ്?
തികച്ചും പ്രകൃതിജന്യമായ അടുക്കള ഉപകരണങ്ങളാണ് അനിലും കുടുംബവും നിർമിക്കുന്നത്. ചിരട്ടകൊണ്ട് നോൺസ്റ്റിക് പാനുകളിൽ ഉപയോഗിക്കുന്നതടക്കം വിവിധതരം ചട്ടുകങ്ങൾ, പച്ചക്കറി അരിയുന്ന പലകകൾ (കട്ടിങ് ബോർഡ്), പുട്ടുകുടം, ബൗൾ, ചിരവ, റീഡിങ് സ്റ്റാൻഡ്, കീ ഹോൾഡർ തുടങ്ങി വൈവിധ്യവും മനോഹരവുമായ ഒരുനിര ഉൽപന്നങ്ങൾ ഇന്ന് ഇവരുടെ കരവിരുതിൽ രൂപംകൊള്ളുന്നു. ചിരട്ടയ്ക്കു പുറമെ മരവും നിർമാണത്തിനുപയോഗിക്കുന്നു. കട്ടിങ് ബോർഡിന് ഏറെ ഡിമാൻഡുള്ളതിനാൽ വ്യത്യസ്ത വലുപ്പത്തിൽ ലഭ്യമാക്കുന്നു. ചിരട്ടകൊണ്ടുള്ള ടിന്നുകളും അവയ്ക്ക് മരത്തിലുള്ള മൂടിയും ആവശ്യക്കാർ ചോദിച്ചെത്തുന്ന പ്രധാന ഉൽപന്നമാണ്. ആവശ്യക്കാരന്റെ താൽപര്യങ്ങൾക്കനുസരിച്ച് ഓർഡറെടുത്തു പലതരം ഉൽപന്നങ്ങളും നിർമിച്ചു നൽകുന്നുമുണ്ട്.
തേക്കിന്റെ കട്പീസുകൾ
കെട്ടിട നിർമാണത്തിനും ഫർണിച്ചർ നിർമാണത്തിനും ഉപയോഗിച്ചശേഷം ബാക്കിവരുന്ന തേക്കുകഷണങ്ങളാണു കൂടുതലായും ഉപയോഗിക്കുന്നത്. ഇത്തരം ‘കട്പീസു’കൾ ധാരാളമായി ലഭിക്കും. തേക്കിന്റെ കട്പീസുകൾ പച്ചക്കറി കട്ടുചെയ്യുന്ന പലകയ്ക്കും ചട്ടുകത്തിന്റെ പിടിക്കും ഉപയോഗിക്കുന്നു. മഹാഗണിയുടെ പീസുകളാണ് റീഡിങ് സ്റ്റാൻഡിനെടുക്കുന്നത്. ഇവ തീരെ വില കുറച്ചു ലഭിക്കുമെന്നതാണ് മെച്ചം. വീട്ടുവളപ്പുകളിൽനിന്നു ലഭിക്കുന്ന മുളയും തവികൾക്കായി ഉപയോഗിക്കുന്നു. തേങ്ങ വെട്ടി വെളിച്ചെണ്ണയാക്കുന്ന മില്ലുകളിൽനിന്നും ചിരട്ടയെടുക്കാറില്ല. അവ വേഗം പൊട്ടിപ്പോവുന്നതിനാൽ ഉൽപന്നങ്ങൾ നിർമിക്കാൻ പ്രയാസമാണ്. അതുകൊണ്ടു വീടുകളിൽനിന്നാണ് ചിരട്ട ശേഖരിക്കുന്നത്. വലിയ ചെലവില്ലാതെതന്നെ അവ ധാരാളമായി ലഭിക്കുന്നു. അസംസ്കൃത വസ്തുക്കളെല്ലാം നാട്ടിൽ സുലഭമായി ലഭിക്കുമെന്നതിനാൽ വലിയ ചെലവില്ലാതെ സമാഹരിക്കാം.
കൊറോണയിൽ പിറന്ന സംരംഭം
‘സ്മാർട് വുഡ് ക്രാഫ്റ്റ്’ കൊറോണയുടെ സന്തതിയാണെന്നു പറയാം. മരപ്പണിക്കാരനായ അനിലിന് കൊറോണസമയത്തു തീരെ പണി യില്ലാതെ വീട്ടിൽ വെറുതെയിരിക്കേണ്ടിവന്നു. എന്നാൽ സമയം വെറുതെ കളയാതെ, അനിൽ ചിരട്ടത്തവികളും ചട്ടുകങ്ങളും നിർമിക്കാൻതുടങ്ങി. വാങ്ങാൻ ധാരാളംപേർ മുന്നോട്ടുവന്നതോടെ അത് ഒരു സ്ഥിരം സംരംഭമാക്കി. ആശാരിപ്പണിക്കു പോയാൽ കിട്ടുന്നതിനെക്കാൾ മികച്ച വരുമാനം ഈ ലഘുസംരംഭത്തിൽനിന്നു ലഭിച്ചതോടെയാണ് സ്ഥിരവരുമാന മാർഗമാക്കിമാറ്റിയത്.
പേരിനു മാത്രം മെഷിനറി
വലിയ മെഷിനറി ഒന്നുംതന്നെ ഇവിടെയില്ല. ചെറിയൊരു തുകയ്ക്കു വാങ്ങിയ മോട്ടർ ഘടിപ്പിച്ച ഒരു കട്ടിങ് കം ഗ്രൈന്റിങ് മെഷീൻ മാത്രമാണ് ഉപയോഗിക്കുന്നത്. വീടുതന്നെയാണ് പണിപ്പുര. മുഖ്യമായ പണികളെല്ലാം കൈകൊണ്ടാണു ചെയ്യുന്നത്. വീടിന്റെ വരാന്തയിലാണു മെഷിനറി സെറ്റ് ചെയ്തിരിക്കുന്നത്. ഭാര്യയും ടെക്നിക്കൽ സ്കൂളിൽ പഠിക്കുന്ന മകനും സഹായികളായുണ്ട്. വിൽപനയും അനിൽതന്നെ. സ്ഥലത്തെ പത്രം ഏജന്റുകൂടിയാണ് അനിൽ.
എക്സിബിഷനുകളിൽകൂടി വിൽപനകൾ
വിൽപനകൾ പ്രധാനമായും എക്സിബിഷനുകളിൽകൂടിയാണ്. കുടുംബശ്രീ, ഗ്രാമപഞ്ചായത്ത്, വ്യവസായവകുപ്പ്, മറ്റു സ്വകാര്യപ്രദർശനങ്ങൾ എന്നിവ യടക്കം ആര്, എവിടെ എക്സിബിഷൻ നടത്തിയാലും അനിലിനെ അറിയിക്കും. എല്ലായിടത്തും പങ്കെടുക്കും. പക്ഷേ, സ്ഥിരമായി എക്സിബിഷനുകൾ ഉണ്ടാകാറില്ല. എങ്കിലും സ്ഥിരമായി വിൽപനയുണ്ട്. എക്സിബിഷനിൽനിന്നു സാധനം വാങ്ങിയവർ റഫർ ചെയ്യുന്നതിനാൽ ധാരാളം ഓർഡറുകളും ലഭിക്കുന്നു. പല കച്ചവടക്കാരും ഉൽപന്നങ്ങൾ വാങ്ങിക്കാണ്ടുപോയി വിൽക്കുന്നുണ്ട്. സീസണുകളിൽ നല്ല കച്ചവടമാണ്. ഒരു ലക്ഷംമുതൽ രണ്ടു ലക്ഷം രൂപയുടെ വരെ കച്ചവടമാണു നടക്കുന്നത്. ചില മാസങ്ങളിലെ വിൽപന ഒരു ലക്ഷത്തിനും താഴെയായിരിക്കും. മാസം ശരാശരി 30,000–40,000 രൂപവരെ ഇതിൽനിന്നു വരുമാനം ലഭിക്കുന്നു. ഇതുകൊണ്ട് കുടുംബത്തെ നന്നായി നോക്കാൻ കഴിയുന്നുണ്ടെന്നു അനിൽ പറയുന്നു.
വിപുലീകരണം
കട്ടിങ് ബോർഡ്, ചിരവ, പുട്ടുകുടം എന്നിവയ്ക്കു സൂപ്പർമാർക്കറ്റുകളിൽനിന്ന് ഓർഡറുകളുണ്ട്. ഒരു പണിക്കാരനെക്കൂടിവച്ച് നിലവിലെ സൗകര്യങ്ങൾ ഉപയോഗിച്ചുതന്നെ നിർമാണം വിപുലീകരിക്കാനാണ് ഉദ്ദേശ്യം.
അനുകൂല ഘടകങ്ങൾ
∙ അസംസ്കൃതവസ്തുക്കൾ തീരെ കുറഞ്ഞ വിലയിൽ സമീപത്തുനിന്നുതന്നെ ലഭിക്കുന്നു.
∙ സ്വന്തം നൈപുണ്യമാണ് പ്രധാന ഘടകം എന്നതിനാൽ മത്സരം കുറവാണ്.
∙ ജനങ്ങളുടെ മനോഭാവം പ്രകൃതിദത്ത ഉൽപന്നങ്ങൾക്ക് അനുകൂലമാണ്.
∙ ക്രെഡിറ്റ് വിൽപന വേണ്ടിവരുന്നില്ല.
എന്നാൽ ലേബർ കോസ്റ്റ് കൂടുതലാണെന്നതും പ്രവർത്തന മൂലധനത്തിന്റെ അഭാവവും പ്രശ്നമാണെന്ന് അനിൽ ചൂണ്ടിക്കാട്ടുന്നു.
പുതുസംരംഭകർക്ക്
കട്ടിങ് ബോർഡുകൾ മാത്രം നിർമിച്ച് സ്ഥിരമായി വിതരണം ചെയ്യാൻ ശ്രമിച്ചാൽപോലും നല്ല വരുമാനം ഉണ്ടാക്കിയെടുക്കാം. തടിമില്ല്, ഫർണിച്ചർ നിർമാതാക്കൾ എന്നിവരിൽനിന്നു ലഭിക്കുന്ന കട്പീസുകൾ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കണം. മറ്റ് ഉൽപന്നങ്ങളും നിർമിച്ചു വിൽക്കാം. രണ്ടു ലക്ഷം രൂപയുടെ പ്രതിമാസ കച്ചവടം ഉണ്ടാക്കിയെടുത്താൽപോലും 60,000 രൂപ ലാഭമാണ്.
ലേഖകൻ സംസ്ഥാന വ്യവസായ–വാണിജ്യവകുപ്പിന്റെ മുൻ ഡെപ്യൂട്ടി ഡയറക്ടറാണ്