ആഡംബര ഹോട്ടലിൽ താമസിക്കാൻ ചെലവേറും, മുറികളിലെ വാടക വർധന 15%
ന്യൂഡൽഹി ∙ ഇന്ത്യയിലെ ആഡംബര ഹോട്ടലിൽ ഒരു ദിവസം താമസിക്കാൻ ശരാശരി 7400 രൂപ. രാജ്യത്തെ ആഡംബര ഹോട്ടൽ മുറികളുടെ ശരാശരി ദിവസ വാടക കഴിഞ്ഞ വർഷത്തെക്കാൾ 15% ഉയർന്നു. 6400 മുതൽ 6500 വരെയായിരുന്നു കഴിഞ്ഞ വർഷത്തെ ശരാശരി നിരക്ക്. ക്രിസ്മസ് അവധിയായതോടെ ഒരു ദിവസം 7 ലക്ഷം രൂപവരെ ചാർജ് ചെയ്യുന്ന ആഡംബര

ന്യൂഡൽഹി ∙ ഇന്ത്യയിലെ ആഡംബര ഹോട്ടലിൽ ഒരു ദിവസം താമസിക്കാൻ ശരാശരി 7400 രൂപ. രാജ്യത്തെ ആഡംബര ഹോട്ടൽ മുറികളുടെ ശരാശരി ദിവസ വാടക കഴിഞ്ഞ വർഷത്തെക്കാൾ 15% ഉയർന്നു.
6400 മുതൽ 6500 വരെയായിരുന്നു കഴിഞ്ഞ വർഷത്തെ ശരാശരി നിരക്ക്. ക്രിസ്മസ് അവധിയായതോടെ ഒരു ദിവസം 7 ലക്ഷം രൂപവരെ ചാർജ് ചെയ്യുന്ന ആഡംബര ഹോട്ടലുകളുണ്ടെന്നും ഈസി മൈ ട്രിപ് പുറത്തുവിട്ട കണക്കുകൾ പറയുന്നു.
അമേരിക്കയിലെ ആഡംബര ഹോട്ടലിൽ ഒരു ദിവസത്തെ ശരാശരി നിരക്ക് 12,500 മുതൽ 16,700 രൂപ വരെയാണ്.കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവുമധികം നിരക്ക് ഈടാക്കുന്നത് ഗോവ, ഡൽഹി, ജയ്പുർ, ഉദയ്പുർ എന്നീ നഗരങ്ങളിലാണ്. കോവിഡ് കാലത്തിനുശേഷം ഹോട്ടൽ നിരക്കുകളിൽ 40% വർധനയുണ്ടായെന്നും റിപ്പോർട്ടിലുണ്ട്.