സ്പെയർപാർട്സ് അതിവേഗ ഡെലിവറിയുമായി ടിവിഎസ്
പലചരക്കുസാധനങ്ങളും മാത്രമല്ല, വാഹനങ്ങളുടെ സ്പെയർപാർട്സും ഇനി അതിവേഗ ഡെലിവറി സംവിധാനത്തിലൂടെ വീട്ടിലെത്തും. ടിവിഎസ് കമ്പനിയുടെ ഓട്ടമോട്ടീവ് ആഫ്റ്റർ മാർക്കറ്റ് ഡിജിറ്റൽ പ്ലാറ്റ്ഫോമായ മൈ ടിവിഎസാണ് സ്വിഗ്ഗി ഇൻസ്റ്റ മാർട്ട്, ബ്ലിങ്കിറ്റ് ഡെലിവറികൾക്ക് സമാനമായി സ്പെയർപാർട്സ് ക്വിക് ഡെലിവറി സംവിധാനം

ന്യൂഡൽഹി ∙ ഭക്ഷണവും പലചരക്കുസാധനങ്ങളും മാത്രമല്ല, വാഹനങ്ങളുടെ സ്പെയർപാർട്സും ഇനി അതിവേഗ ഡെലിവറി സംവിധാനത്തിലൂടെ വീട്ടിലെത്തും. ടിവിഎസ് കമ്പനിയുടെ ഓട്ടമോട്ടീവ് ആഫ്റ്റർ മാർക്കറ്റ് ഡിജിറ്റൽ പ്ലാറ്റ്ഫോമായ മൈ ടിവിഎസാണ് സ്വിഗ്ഗി ഇൻസ്റ്റ മാർട്ട്, ബ്ലിങ്കിറ്റ് ഡെലിവറികൾക്ക് സമാനമായി സ്പെയർപാർട്സ് ക്വിക് ഡെലിവറി സംവിധാനം സജ്ജമാക്കുന്നത്.
‘മൈ ടിവിഎസ് ഹൈപ്പർമാർട്ട്’ എന്നു പേരിട്ട അപ്പ് ഉടൻ ലഭ്യമാക്കുമെന്നും പാർട്സുകളും ലൂബ്രിക്കന്റുകളും മറ്റും 2 മണിക്കൂറിനുള്ളിൽ ഉപഭോക്താക്കൾക്ക് എത്തിച്ചു നൽകുകയാണ് ലക്ഷ്യമെന്നും ടിവിഎസ് അറിയിച്ചു. രാജ്യവ്യാപകമായി 22,000 റീട്ടെയ്‌ലർമാരും 30,000 ഗാരിജുകളുമാണ് ടിവിഎസ് ഇതിനായി സജ്ജമാക്കുന്നത്. അടുത്ത വർഷം പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ച് 200 ഡാർക്ക് സ്റ്റോറുകളും കമ്പനി തുറക്കും.തമിഴ്നാട്, കേരള, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിൽ അടുത്ത മാർച്ചോടെ സേവനം ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.