വനിതാ സംരംഭകര്ക്ക് ഉൾക്കരുത്തേകി ഷീല കൊച്ചൗസേപ്പ്, ദേശീയ ബ്രാൻഡാകാനൊരുങ്ങി വിസ്റ്റാർ
കേരളത്തിലെ വനിതാ സംരംഭകരിൽ ഉൾക്കരുത്തിന്റെ പ്രതീകമാണ് വിസ്റ്റാർ ക്രിയേഷൻസിന്റെ മാനേജിങ് ഡയറക്ടർ ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി. വിസ്റ്റാറിന്റെ വിജയകരമായ മൂന്ന് പതിറ്റാണ്ടുകൾ പൂർത്തിയാക്കുന്ന ഷീല സംരംഭകയാത്രയിൽ മറ്റ് വനിതാ സംരംഭകരേയും കരുതലോടെ ഒപ്പം ചേർക്കുന്നു. അവർ ആരംഭിച്ച വനിതാസംരംഭകരുടെ
കേരളത്തിലെ വനിതാ സംരംഭകരിൽ ഉൾക്കരുത്തിന്റെ പ്രതീകമാണ് വിസ്റ്റാർ ക്രിയേഷൻസിന്റെ മാനേജിങ് ഡയറക്ടർ ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി. വിസ്റ്റാറിന്റെ വിജയകരമായ മൂന്ന് പതിറ്റാണ്ടുകൾ പൂർത്തിയാക്കുന്ന ഷീല സംരംഭകയാത്രയിൽ മറ്റ് വനിതാ സംരംഭകരേയും കരുതലോടെ ഒപ്പം ചേർക്കുന്നു. അവർ ആരംഭിച്ച വനിതാസംരംഭകരുടെ
കേരളത്തിലെ വനിതാ സംരംഭകരിൽ ഉൾക്കരുത്തിന്റെ പ്രതീകമാണ് വിസ്റ്റാർ ക്രിയേഷൻസിന്റെ മാനേജിങ് ഡയറക്ടർ ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി. വിസ്റ്റാറിന്റെ വിജയകരമായ മൂന്ന് പതിറ്റാണ്ടുകൾ പൂർത്തിയാക്കുന്ന ഷീല സംരംഭകയാത്രയിൽ മറ്റ് വനിതാ സംരംഭകരേയും കരുതലോടെ ഒപ്പം ചേർക്കുന്നു. അവർ ആരംഭിച്ച വനിതാസംരംഭകരുടെ
കേരളത്തിലെ വനിതാ സംരംഭകരിൽ ഉൾക്കരുത്തിന്റെ പ്രതീകമാണ് വിസ്റ്റാർ ക്രിയേഷൻസിന്റെ മാനേജിങ് ഡയറക്ടർ ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി. വിസ്റ്റാറിന്റെ വിജയകരമായ മൂന്ന് പതിറ്റാണ്ടുകൾ പൂർത്തിയാക്കുന്ന ഷീല സംരംഭകയാത്രയിൽ മറ്റ് വനിതാ സംരംഭകരേയും കരുതലോടെ ഒപ്പം ചേർക്കുന്നു. അവർ ആരംഭിച്ച വനിതാസംരംഭകരുടെ കൂട്ടായ്മയായ വെൻ (WEN–Women Entrepreneurs Network) സംരംഭകരംഗത്തുള്ള വനിതകളുടെ മുന്നേറ്റത്തിനായി നടത്തുന്ന ഇടപെടലുകളെക്കുറിച്ച് വിശദീകരിക്കുന്നു
വനിതാ സംരംഭകരുടെ കൂട്ടായ്മയായ WEN
ആറു വർഷം മുമ്പ് ഞാനും എന്റെ സുഹൃത്തും കൂടിയാണ് ഗ്രൂപ്പ് ഉണ്ടാക്കിയത്. ട്രെയിനിങ് പ്രോഗ്രാമൊക്കെ വയ്ക്കുമ്പോൾ വനിതാ സംരംഭകരെ കിട്ടാനില്ലാത്തതിനാലാണ് ഒരു വനിതാസംരംഭക ഗ്രൂപ്പ് ഉണ്ടാക്കണമെന്ന് വിചാരിച്ചത്. വാട്സാപ്പിലാണ് ഗ്രൂപ്പ് തുടങ്ങിയത്. അത് മൂന്നുമാസമെത്തിയപ്പോൾ 70 പേരായി. ഇത്രയും വനിതകൾ ഇവിടെ ബിസിനസ് ചെയ്യുന്നുണ്ടെന്നറിഞ്ഞത് ഞങ്ങൾക്ക് പ്രചോദനമായി. മെന്റർഷിപ്പും പിന്തുണയും ആവശ്യമുള്ള ഒരുപാട് പേര്‍ ഉണ്ടെന്നു മനസിലായി. ഗ്രൂപ്പിൽ 300 പേരൊക്കെയായപ്പോൾ WEN എന്ന സൊസൈറ്റിയായി റജിസ്റ്റർ ചെയ്തു. അതിനുമുമ്പ് ഞാൻ പല സംഘടനകളിലും അംഗമാണെങ്കിലും അതെല്ലാം പുരുഷ കേന്ദ്രീകൃത സംഘടനകളായിരുന്നു. തീരുമാനങ്ങൾ അവരാണ് എടുത്തിരുന്നത്. നമ്മൾ കാഴ്ചക്കാരായി നിൽക്കേണ്ടിവരും. അതിൽ നിന്ന് വലിയ മാറ്റമായിരുന്നു വെൻ. എല്ലാ മാസവും ഒരു ലേണിങ് സെഷൻ വയ്ക്കാറുണ്ട്. ഗ്രൂപ്പിൽ തന്നെ മെമ്പേഴ്സിന് ബിസിനസ് കണ്ടെത്താൻ സാധിക്കുന്നു. ഗ്രൂപ്പിൽ ഒരാളുടെ കല്യാണം ഉണ്ടെങ്കിൽ കാറ്ററിങ്, മേക്കപ്പ്, ഫ്ലവർ അറേഞ്ച്മെന്റ്, ജുവലറി തുടങ്ങി അവർക്ക് ഗ്രൂപ്പിൽ നിന്ന് തന്നെ ബിസിനസ് കണ്ടെത്താൻ കഴിയും. അങ്ങനെ ചെറിയ ബിസിനസ് ആയിരുന്നവർ ഇതിലൂടെ പെട്ടെന്ന് വളർന്നു. എല്ലാവര്‍ക്കും ആവേശമായി.
വെൻന്റെ സേവനം ആർക്കും ലഭിക്കുമോ?
ബിസിനസ് റജിസ്റ്റർ ചെയ്തവർക്ക് വേണ്ടിയുള്ളതാണിത്. അതിന്റെ രേഖകളൊക്കെ ആവശ്യമാണ്. റജിസ്ട്രേഷൻ, ജി എസ് ടി റജിസ്ട്രേഷൻ ഒക്കെ ഇതിൽ ചേരാൻ ആവശ്യമുണ്ട്. അവർക്ക് ലേണിങ് സെഷൻ ഉണ്ട്. നല്ല സൗഹൃദങ്ങൾ ലഭിക്കുന്നു. പലരും ബോംബെ, ഡൽഹി പോലെയുള്ള സ്ഥലങ്ങളിൽ നിന്ന് ഇവിടെ വന്ന് സംരംഭം തുടങ്ങിയെങ്കിലും കസ്റ്റമേഴ്സിനെ അറിയില്ല. ഈ ഗ്രൂപ്പ് വഴി ധാരാളം കസ്റ്റമേഴ്സിനെ ഇപ്പോൾ അവർക്ക് ലഭിക്കുന്നുണ്ട്. വെൻ നിലവിൽ കേരളത്തിനു പുറമേ കോയമ്പത്തൂരിലും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
വെൻ എന്തു മാറ്റമാണ് കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത്?
വനിതാ സംരംഭകർ മറ്റ് സംരംഭകരെ പോലെയല്ല, വീടിന്റെ ഉത്തരവാദിത്വവും സംരംഭം ഉയർത്തിക്കൊണ്ട് വരാനുള്ള തിരക്കും ഉൾപ്പടെയുള്ള ഒരുപാട് സാഹചര്യങ്ങളിൽ കൂടി പോകുന്ന അവർക്ക് പിന്തുണ കൊടുക്കുന്നുണ്ട്. ബിസിനസിനെ സഹായിക്കുക മാത്രമല്ല എന്താവശ്യമുണ്ടെങ്കിലും ഗ്രൂപ്പിൽ ഇട്ടു കഴിഞ്ഞാൽ അവർക്ക് അവിടെ ഉത്തരം ലഭിക്കും. ഉദാഹരണത്തിന് ഒരു ഡോക്ടറിന്റെയോ ഇലക്ട്രീഷ്യന്റെയോ പ്ലംബറിന്റെയോ ഒക്കെ സർവീസ് ആവശ്യമുള്ളവർക്ക് ഗ്രൂപ്പിലിട്ടാൽ പരിഹാരം കിട്ടും. കൊച്ചിക്കു പുറമെ കോട്ടയം, തൃശൂർ, തിരുവനന്തപുരം, കോഴിക്കോട് എന്നിടങ്ങളിൽ WEN ന് ചാപ്റ്റേഴ്സ് ഉണ്ട്. ഇപ്പോൾ 1200 അംഗങ്ങളുണ്ട്.
ഇപ്പോൾ സംരംഭകർക്ക് ഒരുപാട് അവസരങ്ങളുണ്ടല്ലോ
മുൻകാലങ്ങളെ അപേക്ഷിച്ച് സംരംഭകർക്ക് വളരെ അനുകൂലമായിട്ടുള്ള അന്തരീക്ഷമാണ് ഇന്നുള്ളത്. ലക്ഷങ്ങൾ ചിലവഴിക്കാതെ നമ്മുടെ ഉൽപ്പന്നങ്ങളെ അവതരിപ്പിക്കാൻ സോഷ്യൽ മീഡിയ സഹായിക്കുന്നു. വീട്ടിലിരുന്ന് ഒരുപാട് പേര സാധനങ്ങൾ ഉണ്ടാക്കി വിൽക്കുന്നു, ബിസിനസ് വളർത്തുന്നു. അതൊക്കെ സോഷ്യൽ മീഡിയ കൊണ്ടാണ് സാധിക്കുന്നത്. ഒരു ഷോപ്പ് എടുത്താൽ വാടക, ഇന്റീരിയർ എന്നിവയ്ക്ക് വലിയ തുക ആവശ്യമാണ്. എന്നാൽ നമ്മുടെ വീട്ടിൽ ഇരുന്ന് വിൽക്കാൻ പറ്റുന്നത് വലിയ കാര്യമാണ്. അതുകൊണ്ട് എന്തെങ്കിലും ചെയ്തേ പറ്റൂ എന്ന അവസ്ഥയിലാണിപ്പോൾ സംരംഭകർ.
നാഷണൽ ബ്രാൻഡാകാനൊരുങ്ങി വിസ്റ്റാർ
കേരളത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രരംഗത്ത് ഞങ്ങൾ നേതൃനിരയിലുണ്ട്. സ്ത്രീകൾക്ക് വേണ്ടിയുള്ള ഇന്നർവെയറുകൾ, സ്പോർട്സ് വെയർ എന്നിവ എല്ലാ മാസവും അവതരിപ്പിക്കുന്നുണ്ട്. പുരുഷന്മാരുടെ വസ്ത്രങ്ങളിലും ഉടനെ ലീഡേഴ്സ് ആകാൻ പറ്റുമെന്ന് വിശ്വസിക്കുന്നു. അതുകൂടാതെ തന്നെ ദക്ഷിണേന്ത്യയില്‍ തമിഴ്നാട്, കർണാടകയിലുമുൾപ്പടെ പല സംസ്ഥാനങ്ങളിലും ഗൾഫിലും വിസ്റ്റാറിന് സാന്നിധ്യമുണ്ട്. അവിടെയൊക്കെ നല്ല രീതിയിൽ മുന്നേറാനുള്ള തയാറെടുപ്പിലാണ്. വസ്ത്രരംഗത്ത് ദേശീയ ബ്രാൻഡായി വളരുകയാണ് ലക്ഷ്യം.
വി സ്റ്റാറിന്റെ പരസ്യം കുറച്ച് പ്രകോപനപരമാണെന്ന് പലരും പറയുന്നുണ്ടല്ലോ
ആണോ? എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. ഏതെങ്കിലും ഫോട്ടോ കണ്ടു കഴിഞ്ഞാൽ പ്രകോപനപരം ആണെന്ന് പറയുന്നത് വിശ്വസിക്കാനാകുന്നില്ല. കണ്ണടച്ച് എന്തും ചെയ്യാം, എന്നാൽ ഫോട്ടോ കണ്ടാൽ ഭയങ്കര പ്രശ്നമാണെന്ന് പറയും. ഇത് കണ്ടതുകൊണ്ട് ഒരാളും ചീത്തയാകില്ല. ബാക്കി എന്തെല്ലാം ഈ ലോകത്ത് നടക്കുന്നു? ഡ്രഗ്സ് പോലെയുള്ളവയ്ക്കൊക്കെ എതിരെ ആരെങ്കിലും എന്തെങ്കിലും പറയുന്നുണ്ടോ. അത്രയ്ക്ക് അപകടം ഇതിനില്ല.