ഏയ് മോനേ.. ബിരിയാണി പോരട്ടെ! പാതിരാത്രിക്കും ‘കുശാൽ’; മസാലദോശ രണ്ടാമത്; കേൾക്കണോ സ്വിഗ്ഗിയുടെ ബിരിയാണിക്കഥ
ഓരോ മിനിട്ടിലും 158 ബിരിയാണി. 2024ൽ ഇതിനകം സ്വിഗ്ഗി വഴി ഇന്ത്യക്കാർ വാങ്ങി അകത്താക്കിയത് 8.3 കോടി ബിരിയാണി! ഓൺലൈൻ ഭക്ഷണവിതരണ പ്ലാറ്റ്ഫോമായ സ്വിഗ്ഗി പുറത്തുവിട്ട കണക്കുകൾ പ്രകാരം തുടർച്ചയായ 9-ാം വർഷവും ഭക്ഷണരാജാവ് ബിരിയാണി തന്നെ.

ഓരോ മിനിട്ടിലും 158 ബിരിയാണി. 2024ൽ ഇതിനകം സ്വിഗ്ഗി വഴി ഇന്ത്യക്കാർ വാങ്ങി അകത്താക്കിയത് 8.3 കോടി ബിരിയാണി! ഓൺലൈൻ ഭക്ഷണവിതരണ പ്ലാറ്റ്ഫോമായ സ്വിഗ്ഗി പുറത്തുവിട്ട കണക്കുകൾ പ്രകാരം തുടർച്ചയായ 9-ാം വർഷവും ഭക്ഷണരാജാവ് ബിരിയാണി തന്നെ. കഴിച്ചാൽ വയറും മനസ്സും ഒരുപോലെ നിറയും. ദേശത്തിന്റെ ഭക്ഷണസംസ്കാരവുമായി അടുത്ത ബന്ധം. ഇതൊക്കെയാണ് ഇന്ത്യക്കാരെ ബിരിയാണിക്കൊതിയന്മാരാക്കുന്നത് എന്നാണ് നിരീക്ഷണം.
ഓരോ സെക്കൻഡിലും രണ്ടു ബിരിയാണിക്കുള്ള ഓർഡർ വീതം ഈ വർഷം സ്വിഗ്ഗി നേടി. ചിക്കൻ ബിരിയാണിക്കാണ് ആവശ്യക്കാർ കൂടുതൽ. അതിൽ തന്നെ രാത്രി 12നും രണ്ടിനും ഇടയിൽ കിട്ടിയ ഓർഡറുകൾ 1.84 കോടിയും.
ദോശയ്ക്ക് രണ്ടാംസ്ഥാനം
ദക്ഷിണേന്ത്യക്കാരുടെ പരമ്പരാഗത വിഭവമായ ദോശയ്ക്കാണ് 2024ലെ ഓർഡറുകളിൽ രണ്ടാംസ്ഥാനം. ലഭിച്ചത് 2.3 കോടി ഓർഡറുകൾ. ബെംഗളൂരുവിലെ മസാലദോശ 25 ലക്ഷം ഓർഡറുകൾ നേടി മുന്നിലെത്തി. ‘ചെറുകടി’ വിഭാഗത്തിൽ ചിക്കൻ റോൾ 24.8 ഓർഡറുകളുമായി ഒന്നാമനായി. ചിക്കൻ മൊമോസ് 16.3 ലക്ഷവുമായി രണ്ടാമതും കിഴങ്ങുവറ (പൊട്ടറ്റോ ഫ്രൈ) 13 ലക്ഷവുമായി മൂന്നാമതും. ഡൽഹിയിലെ ഒരു ഉപഭോക്താവ് ഒറ്റ ഓർഡറിൽ 250 പിത്‍സ വാങ്ങിയെന്നും സ്വിഗ്ഗി പറയുന്നു.
ഒരും ബെംഗളൂരു ഉപഭോക്താവ് ഒറ്റ ഓർഡറിൽ വാങ്ങിയത് 49,900 രൂപയുടെ പാസ്ത വിഭവങ്ങൾ. മുംബൈയിലെ ഒരാൾ ഒരു റസ്റ്ററന്റിൽ നിന്ന് ഓർഡർ ചെയ്തത് 3 ലക്ഷം രൂപയുടെ വിഭവങ്ങളായിരുന്നു. അത്താഴ വിഭവങ്ങൾക്കായിരുന്നു 2024ൽ കൂടുതൽ ഡിമാൻഡ്. മൊത്തം 21.5 കോടി ഓർഡറുകൾ ഈയിനത്തിൽ ലഭിച്ചു. ഉച്ചഭക്ഷണത്തേക്കാൾ 29% അധികം. ഡൽഹി, ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളാണ് ഓർഡറുകളിൽ മുന്നിൽ.
ഭക്ഷണവിതരണത്തിനായി സ്വിഗ്ഗിയുടെ ഡെലിവറി ജീവനക്കാർ സഞ്ചരിച്ചത് 196 കോടി കിലോമീറ്ററാണ്. മുംബൈയിലെ കപിൽ പാണ്ഡേ എന്ന ജീവനക്കാരൻ 10,703 ഓർഡറുകൾ വിതരണം ചെയ്ത് ഒന്നാമതായി. വനിതാ ജീവനക്കാരിൽ മുന്നിൽ കോയമ്പത്തൂരിലെ എം. കാളീശ്വരി; വിതരണം ചെയ്തത് 6,658 ഓർഡറുകൾ.
ഇന്ത്യയുടെ വിവിധ ദേശങ്ങളിലെ രുചിപ്രിയങ്ങളും സ്വിഗ്ഗി പങ്കുവയ്ക്കുന്നുണ്ട്. ഡൽഹിക്കാർക്ക് കൂടുതലിഷ്ടം ചോളെ ബട്ടൂരെ. ചണ്ഡീഗഡുകാർക്ക് ആലൂ പൊറോട്ട. കൊൽക്കത്തക്കാർക്ക് കചോരി, ഷില്ലോങ്ങുകാർക്ക് ന്യൂഡിൽസ്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക് manoramaonline.com/business