ഐപിഒയുമായി ഡിമാക്, വൻ വികസനത്തിന് ഒരുങ്ങി ന്യൂമലയാളം സ്റ്റീൽ ലിമിറ്റഡ്
കൊച്ചി∙ പ്രാരംഭ ഓഹരി വിൽപന വൻ വിജയമായ ന്യൂമലയാളം സ്റ്റീൽ ലിമിറ്റഡ് കമ്പനി വൻ വികസനത്തിന് ഒരുങ്ങുന്നു. മംഗളൂരുവിൽ സംയുക്ത സംരംഭമായി പ്രീഫാബ് ഫാക്ടറിയും പാലക്കാട്ട് കിൻഫ്ര പാർക്കിലെ ഡിമാക് ഇൻഡ്സ്ട്രീസിന്റെയും നിലവിലുള്ള സ്റ്റീൽ ഫാക്ടറിയുടെയും വിപുലീകരണവുമാണ് പദ്ധതികൾ. തൃശൂർ മാള പള്ളിപ്പുറം പൊയ്യയിൽ

കൊച്ചി∙ പ്രാരംഭ ഓഹരി വിൽപന വൻ വിജയമായ ന്യൂമലയാളം സ്റ്റീൽ ലിമിറ്റഡ് കമ്പനി വൻ വികസനത്തിന് ഒരുങ്ങുന്നു. മംഗളൂരുവിൽ സംയുക്ത സംരംഭമായി പ്രീഫാബ് ഫാക്ടറിയും പാലക്കാട്ട് കിൻഫ്ര പാർക്കിലെ ഡിമാക് ഇൻഡ്സ്ട്രീസിന്റെയും നിലവിലുള്ള സ്റ്റീൽ ഫാക്ടറിയുടെയും വിപുലീകരണവുമാണ് പദ്ധതികൾ.
തൃശൂർ മാള പള്ളിപ്പുറം പൊയ്യയിൽ 10 വർഷം മുൻപു തുടങ്ങിയ സ്റ്റീൽ ഫാക്ടറിക്ക് മാസം 6000 ടണ്ണാണ് ഉൽപാദന ശേഷി. വർഷം 72000 ടൺ. ഡിമാക് എന്ന ബ്രാൻഡിലാണ് ജിപി പൈപ്പുകളുടെയും ട്യൂബുകളുടെയും വിപണനം.
എൻഎസ്ഇയിൽ ലിസ്റ്റ് ചെയ്ത ന്യൂ മലയാളം സ്റ്റീൽ ഓഹരിക്ക് ഇപ്പോൾ 90 രൂപ വിലയുണ്ട്. ഐപിഒയിൽ 41.76 കോടി സമാഹരിക്കുകയായിരുന്നു ലക്ഷ്യം. 46.4 ലക്ഷം ഓഹരികളാണ് വിൽപനയ്ക്കു വച്ചിരുന്നതെങ്കിലും 22.3 കോടി ഓഹരികൾക്കുള്ള അപേക്ഷ കിട്ടി. 50 ഇരട്ടി. റീട്ടെയ്ൽ നിക്ഷേപകരുടെ അപേക്ഷകൾ തന്നെ 87 ഇരട്ടിയിലേറെയായിരുന്നു.
പിവിസി ബോർഡ് ഉൽപന്നങ്ങൾ നിർമിക്കുന്ന ഡിമാക് ഇൻഡസ്ട്രീസ് മാർച്ചിൽ ഐപിഒയ്ക്ക് ഒരുങ്ങുകയുമാണ്. പ്രാരംഭ ഓഹരി വിൽപനയിൽ നിന്നുള്ള വരുമാനം കമ്പനി വികസനത്തിനായി വിനിയോഗിക്കും.
പ്രീഫാബ് രംഗത്തുള്ള പ്രൈം എന്ന കമ്പനിയുമായി സംയുക്ത സംരംഭത്തിന് 20 കോടിയാണ് മുതൽമുടക്ക്. മംഗളൂരു തുറമുഖത്തോടു ചേർന്നുള്ള 10 ഏക്കർ സ്ഥലത്തായിരിക്കും ഉൽപാദനം. കെട്ടിടങ്ങൾ അതിവേഗം നിർമിക്കാനുള്ള പ്രീഫാബ് ഉൽപന്നങ്ങൾ പ്രധാനമായും കയറ്റുമതി ലക്ഷ്യമിട്ടാകും നിർമിക്കുകയെന്ന് ന്യൂമലയാളം സ്റ്റീൽ എംഡി വാഴപ്പള്ളി ഡേവിസ് വർഗീസ് പറഞ്ഞു.
പുതിയ തലമുറയിൽ സിറിയക് വർഗീസും ഡേവിഡ് വർഗീസും ദിവ്യകുമാർ ജെയിനും എക്സിക്യൂട്ടീവ് ഡയറക്ടർമാരായി ന്യൂ മലയാളം ഗ്രൂപ്പിന്റെ ചുക്കാൻ പിടിക്കുന്നു.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business