തൃശൂർ ആസ്ഥാനമായ സ്വകാര്യബാങ്കായ ധനലക്ഷ്മി ബാങ്കിനും (Dhanlaxmi Bank) സ്വർണപ്പണയ വായ്പകളുടെ (gold loans) വിതരണത്തിൽ മികച്ച മുന്നേറ്റം. തൃശൂർ ആസ്ഥാനമായ സിഎസ്ബി ബാങ്കും സൗത്ത് ഇന്ത്യൻ‌ ബാങ്കും കഴിഞ്ഞദിവസം ഡിസംബർപാദ ബിസിനസ് അപ്ഡേറ്റ് പുറത്തുവിട്ടിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ആസ്ഥാനമായ സ്വകാര്യബാങ്കായ ധനലക്ഷ്മി ബാങ്കിനും (Dhanlaxmi Bank) സ്വർണപ്പണയ വായ്പകളുടെ (gold loans) വിതരണത്തിൽ മികച്ച മുന്നേറ്റം. ഇക്കഴിഞ്ഞ ഒക്ടോബർ-ഡിസംബർ പാദത്തിൽ സ്വർണപ്പണയ വായ്പകൾ 32.82% വർധിച്ചെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ബാങ്ക് വ്യക്തമാക്കി. മുൻവർഷത്തെ സമാനപാദത്തിലെ 2,675 കോടി രൂപയിൽ നിന്ന് 3,553 കോടി രൂപയായാണ് വായ്പാമൂല്യം ഉയർന്നത്.

ബാങ്കിന്റെ മൊത്തം വായ്പകൾ (Gross Advances) 10,314 കോടി രൂപയിൽ നിന്ന് 10.30% വർധിച്ച് 11,376 കോടി രൂപയായി. 15,067 കോടി രൂപയാണ് മൊത്തം നിക്ഷേപങ്ങൾ (Total Deposit). മുൻവർഷത്തെ ഡിസംബർ പാദത്തിലെ 14,340 കോടി രൂപയേക്കാൾ 5.07% അധികം. മൊത്തം ബിസിനസ് (Total Business) 7.26 ശതമാനം ഉയർന്ന് 26,443 കോടി രൂപയിലുമെത്തി. 24,654 കോടി രൂപയിൽ നിന്നാണ് വളർച്ച. 

Image : Dhanlaxmi Bank website and iStock/stockforliving
ADVERTISEMENT

കറന്റ് അക്കൗണ്ട് സേവിങ്സ് അക്കൗണ്ട് (CASA/കാസ) നിക്ഷേപങ്ങളിൽ 3.18 ശതമാനമാണ് വർധന. ഇതു 4,460 കോടി രൂപയിൽ നിന്നുയർന്ന് 4,602 കോടി രൂപയായി. തൃശൂർ ആസ്ഥാനമായ സിഎസ്ബി ബാങ്കും സൗത്ത് ഇന്ത്യൻ‌ ബാങ്കും കഴിഞ്ഞദിവസം ഡിസംബർപാദ ബിസിനസ് അപ്ഡേറ്റ് പുറത്തുവിട്ടിരുന്നു (Read Details). സിഎസ്ബി ബാങ്കും സ്വർണപ്പണയ വായ്പകളിൽ രേഖപ്പെടുത്തിയത് 36.28% വളർച്ചയാണ്.

ഇന്നലെ എൻഎസ്ഇയിൽ 1.56% താഴ്ന്ന് 31.45 രൂപയിലാണ് ധനലക്ഷ്മി ബാങ്കിന്റെ ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്. 1,241 കോടി രൂപ വിപണിമൂല്യമുള്ള ബാങ്കിന്റെ ഓഹരികളുടെ 52-ആഴ്ചത്തെ ഉയരം 2024 ജനുവരി 31ലെ 59 രൂപയാണ്. 52-ആഴ്ചത്തെ താഴ്ച ഡിസംബർ 31ലെ 29.31 രൂപയും. കഴിഞ്ഞ 5 വർഷത്തിനിടെ ഓഹരിവില 120% ഉയർന്നിട്ടുണ്ട്.

ADVERTISEMENT

അവകാശ ഓഹരി വിൽപന ജനുവരി 8 മുതൽ

ധനലക്ഷ്മി ബാങ്ക് അവകാശ ഓഹരികളിറക്കി (Rights Issue) 297.54 കോടി രൂപ സമാഹരിക്കാൻ തീരുമാനിച്ചിരുന്നു. യോഗ്യരായ നിക്ഷേപകർക്കായി ജനുവരി 8 മുതൽ‌ 28 വരെയാണ് വിൽപന. ഓഹരി ഒന്നിന് വില 21 രൂപ വീതം. മൂലധന അടിത്തറ ശക്തമാക്കാനും വികസനപ്രവർത്തനങ്ങൾക്ക് കരുത്താകാനുമാണ് അവകാശ ഓഹരി വിൽപനയെന്ന് ബാങ്ക് വ്യക്തമാക്കിയിരുന്നു. നടപ്പുവർഷം (2024-25) രണ്ടാംപാദത്തിൽ (ജൂലൈ-സെപ്റ്റംബർ) ബാങ്ക് 25.8 കോടി രൂപ ലാഭം (net profit) രേഖപ്പെടുത്തിയിരുന്നു. മുൻവർഷത്തെ സമാനപാദത്തിലെ 8 കോടി രൂപയുടെ നഷ്ടത്തിൽ (net loss) നിന്നാണ് തിരിച്ചുവരവ്.

ADVERTISEMENT

എന്താണ് റൈറ്റ്സ് ഇഷ്യൂ?

നിലവിലെ ഓഹരി ഉടമകൾക്ക് ഡിസ്കൗണ്ട് വിലയ്ക്ക് ഓഹരി ലഭ്യമാക്കുന്ന നടപടിയാണ് അവകാശ ഓഹരി വിൽപന. നിശ്ചിത തീയതിക്കകം കൈവശം ധനലക്ഷ്മി ബാങ്കിന്റെ ഓഹരികളുള്ളവരാണ് ഈ അധിക ഓഹരികൾ കുറഞ്ഞവിലയ്ക്ക് സ്വന്തമാക്കാൻ യോഗ്യർ. അധികമൂലധനം കണ്ടെത്താനാണ് കമ്പനികൾ അവകാശ ഓഹരികളിറക്കുന്നത്.

(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Dhanlaxmi Bank's Q3 update show strong gold loan growth (32.82%), boosting overall advances by 10%