വായ്പ എടുക്കാൻ ശ്രമിക്കുന്നവരെ ആശങ്കപ്പെടുത്തുന്നൊരു കാര്യമാണ് മോശം ക്രെഡിറ്റ് സ്കോർ. മികച്ച ക്രെഡിറ്റ് സ്കോർ ഉള്ളവർക്കേ വായ്പ കിട്ടൂ. ക്രെഡിറ്റ് സ്കോർ എങ്ങനെ നന്നാക്കും? എളുപ്പവഴിയുണ്ട്

വായ്പ എടുക്കാൻ ശ്രമിക്കുന്നവരെ ആശങ്കപ്പെടുത്തുന്നൊരു കാര്യമാണ് മോശം ക്രെഡിറ്റ് സ്കോർ. മികച്ച ക്രെഡിറ്റ് സ്കോർ ഉള്ളവർക്കേ വായ്പ കിട്ടൂ. ക്രെഡിറ്റ് സ്കോർ എങ്ങനെ നന്നാക്കും? എളുപ്പവഴിയുണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വായ്പ എടുക്കാൻ ശ്രമിക്കുന്നവരെ ആശങ്കപ്പെടുത്തുന്നൊരു കാര്യമാണ് മോശം ക്രെഡിറ്റ് സ്കോർ. മികച്ച ക്രെഡിറ്റ് സ്കോർ ഉള്ളവർക്കേ വായ്പ കിട്ടൂ. ക്രെഡിറ്റ് സ്കോർ എങ്ങനെ നന്നാക്കും? എളുപ്പവഴിയുണ്ട്. സ്വർണം പണയംവച്ച് വായ്പ എടുക്കൂ, 6 മാസത്തിനകം കൃത്യമായി തിരിച്ചടച്ചാൽ ക്രെഡിറ്റ് സ്കോർ ഉയരുമെന്ന് മുത്തൂറ്റ് ഫിൻകോർപ്പ് സിഇഒ ഷാജി വർഗീസ് പറഞ്ഞു. കൊച്ചി ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ ആരംഭിച്ച മലയാള മനോരമ സമ്പാദ്യം കേരള ബിസിനസ് സമ്മിറ്റ്-2025ലെ ‘ബിസിനസ് ഫണ്ടിങ് സൊല്യൂഷൻസ്’ പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2047ഓടെ വികസിത രാജ്യമാവുകയെന്ന ലക്ഷ്യമാണ് ഇന്ത്യക്കുള്ളത്. നിലവിൽ 3.5 ട്രില്യൻ ഡോളറാണ് ഇന്ത്യയുടെ ജിഡിപി മൂല്യം. 2047ഓടെ ഇത് 30 ട്രില്യൻ ആയാലേ ലക്ഷ്യം കാണാനാകൂ. യുഎസിന്റെ ഇന്നത്തെ മൂല്യം 27 ട്രില്യൻ ഡോളറാണ്. ഇന്നത്തെ യുഎസിനെയാണ് 2047ഓടെ ഇന്ത്യ മറികടക്കേണ്ടത്. അതിന് അരാണ് നേതൃത്വം നൽകുക? ടെക്നോളജിയോ മാനുഫാക്ചറിങ് മേഖലയോ അല്ല. എംഎസ്എംഇകളായിരിക്കും ആ മുന്നേറ്റത്തിന്റെ നേതൃനിരയിൽ. ഇന്ത്യയിൽ ഇപ്പോൾ 6 കോടി എംഎസ്എംഇകളുണ്ട്. അവയുടെ പാതി ജോലി ലഭ്യമാക്കിയാൽ പോലും സൃഷ്ടിക്കപ്പെടുന്നത് 3 കോടി പുതിയ തൊഴിലവസരങ്ങളാണ്.

മലയാള മനോരമ സമ്പാദ്യം കേരള ബിസിനസ് സമ്മിറ്റ്-2025ലെ ‘ബിസിനസ് ഫണ്ടിങ് സൊല്യൂഷൻസ്’ പാനൽ ചർച്ചയിൽ സംസാരിക്കുന്ന ഷാജി വർഗീസ്, സിഇഒ – മുത്തൂറ്റ് ഫിൻകോർപ്, റോഹൻ സജു ജോർജ്, ക്രെഡിറ്റ് അനലിസ്റ്റ് – ബാങ്ക് ഓഫ് ബറോഡ. മോഡറേറ്റർ: പി.ജി. സുജ, സീനിയർ സബ് എഡിറ്റർ, മലയാള മനോരമ
ADVERTISEMENT

14% പേർക്ക് മാത്രമേ വായ്പാ ലഭ്യതയുള്ളൂ എന്നതൊരു പ്രശ്നമാണ്. ഞങ്ങൾ (മുത്തൂറ്റ് ഫിൻകോർപ്പ്) ക്രെഡിറ്റ് സ്കോറിന് വലിയ ഊന്നൽ കൊടുക്കുന്നില്ല. ഇനിയും വായ്പാലഭ്യതയിലേക്ക് കടന്നിട്ടില്ലാത്ത 86 ശതമാനം പേരിലേക്കാണ് നമുക്ക് ചെല്ലേണ്ടതെന്ന് ഓർക്കണം. ഉപഭോക്താക്കളുടെ ആവശ്യകതയ്ക്ക് അനുസരിച്ച് വായ്പാപദ്ധതികൾ ക്രമീകരിക്കേണ്ടത് അനിവാര്യതയാണ്. അതിവേഗ ലോൺ, കടലാസ് രഹിത ഓൺലൈൻ വായ്പ എന്നിവയിലൂടെ എൻബിഎഫ്സികളും മറ്റും അത് ചെയ്യുന്നുണ്ട്. ഇന്ത്യയുടെ ആകെ തൊഴിലിന്റെ 45 ശതമാനവും കാർഷിക മേഖലയിലാണ്. എന്നാൽ, ജിഡിപിയുടെ 18 ശതമാനം പങ്കുമാത്രമാണ് കാർഷിക മേഖലവഹിക്കുന്നത്. ഉൽപാദനം മെച്ചപ്പെടുത്താൻ ഇനിയും സാധ്യതകളുണ്ടെന്ന് ഇതു ചൂണ്ടിക്കാട്ടുന്നു. മൂലധന പിന്തുണ ഉറപ്പാക്കിയാൽ അതു നേടാനാകും. അതിനുള്ള പിന്തുണയാണ് ധനകാര്യ സ്ഥാപനങ്ങൾ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Boost Your Credit Score: A Simple Strategy from Muthoot Fincorp

Show comments