ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) പുതിയ നിർദേശം പാലിക്കാനായി റീചാർജ് പ്ലാനിൽ വിചിത്രമായ പരിഷ്കാരം നടപ്പാക്കിയ തീരുമാനം പ്രതിഷേധത്തെത്തുടർന്ന് എയർടെൽ പിൻവലിച്ചു. ഇന്റർനെറ്റ് ഇല്ലാതെ, വോയ്സ് കോളും എസ്എംഎസും മാത്രമുള്ള പ്രത്യേക മൊബൈൽ റീചാർജ് പ്ലാനുകൾ ഉപയോക്താക്കൾക്ക് നൽകണമെന്നായിരുന്നു ട്രായിയുടെ ഉത്തരവ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) പുതിയ നിർദേശം പാലിക്കാനായി റീചാർജ് പ്ലാനിൽ വിചിത്രമായ പരിഷ്കാരം നടപ്പാക്കിയ തീരുമാനം പ്രതിഷേധത്തെത്തുടർന്ന് എയർടെൽ പിൻവലിച്ചു.

ഇന്റർനെറ്റ് ഇല്ലാതെ, വോയ്സ് കോളും എസ്എംഎസും മാത്രമുള്ള പ്രത്യേക മൊബൈൽ റീചാർജ് പ്ലാനുകൾ ഉപയോക്താക്കൾക്ക് നൽകണമെന്നായിരുന്നു ട്രായിയുടെ ഉത്തരവ്.  ആവശ്യമില്ലാത്ത സേവനങ്ങൾക്കായി പണമടയ്ക്കുന്നു എന്ന തോന്നൽ ടെലികോം വരിക്കാർക്കിടയിലുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്.

ADVERTISEMENT

എന്നാൽ, കുറഞ്ഞ നിരക്കിൽ പുതിയ പ്ലാൻ കൊണ്ടുവരുന്നതിനു പകരം എയർടെൽ നിലവിലെ 509 രൂപയുടെ (84 ദിവസം കാലാവധി) പ്ലാനിൽ നിന്ന് 6 ജിബി ഇന്റർനെറ്റ് സേവനം ഒഴിവാക്കുകയാണ് ചെയ്തത്. ഒരു വർഷം വാലിഡിറ്റിയുള്ള 1,999 രൂപയുടെ പ്ലാനിൽ നിന്ന് 24 ജിബി ഇന്റർനെറ്റും ഒഴിവാക്കി.

വോയ്സ് കോളും എസ്എംഎസും മാത്രമാകുമ്പോൾ കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ട സേവനം പഴയ നിരക്കിൽ തന്നെയാണ് എയർടെൽ ഇന്നലെ രാവിലെ ലഭ്യമാക്കിത്തുടങ്ങിയത്. ഫലത്തിൽ കോളിനും എസ്എംഎസിനും നിലവിലുള്ളതിനെക്കാൾ ഉയർന്ന നിരക്ക് ഈടാക്കുന്ന സ്ഥിതി വന്നു. ഇതിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധമുയർന്നതോടെ ഇന്നലെ വൈകിട്ടോടെ ഇരുപ്ലാനുകളും പിൻവലിച്ചു.

ADVERTISEMENT

ഒരാൾക്ക് ഇന്റർനെറ്റ് പ്ലാൻ ആവശ്യമില്ലെങ്കിൽ വോയ്സ് കോളും എസ്എംഎസും മാത്രമുള്ള കുറഞ്ഞ പ്ലാൻ എടുത്താൽ മതിയെന്നതായിരുന്നു ട്രായിയുടെ ഉത്തരവിനു പിന്നിലെ ലക്ഷ്യം. ഡ്യുവൽ സിം ഉപയോഗിക്കുന്ന ഒരു വ്യക്തിക്ക് രണ്ട് നമ്പറിലും ഇന്റർനെറ്റ് സേവനം ആവശ്യമുണ്ടായേക്കില്ല. 2ജി ഫോൺ ഉപയോഗിക്കുന്ന വ്യക്തിക്കും ഡേറ്റ ആവശ്യമില്ല.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Airtel withdraws ₹509 and ₹1999 recharge plans after TRAI reform backfires, causing outrage among users. The telecom giant's attempt to comply with new regulations resulted in higher prices for voice and SMS services.

Show comments