റിട്ടയര്‍ചെയ്തതിനുശേഷം ബിസിനസിലേക്കിറങ്ങി വിജയം വെട്ടിപ്പിടിച്ച നിരവധി സംരംഭകരുണ്ട് നമ്മുടെ നാട്ടില്‍. വീട്ടുകാരുടെയും ബന്ധുക്കളുടെയും നിരുല്‍സാഹപ്പെടുത്തലുകളെ വക വെയ്ക്കാതെ സ്വന്തം നിശ്ചയദാര്‍ഢ്യം മുതലാക്കി ഇവര്‍ കൈവരിച്ച വിജയം പലപ്പോഴും ഒറ്റപ്പെട്ടാണ്. അതു കണ്ട് കൂടുതല്‍ മുതിര്‍ന്ന പൗരന്മാര്‍ ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിട്ടയര്‍ചെയ്തതിനുശേഷം ബിസിനസിലേക്കിറങ്ങി വിജയം വെട്ടിപ്പിടിച്ച നിരവധി സംരംഭകരുണ്ട് നമ്മുടെ നാട്ടില്‍. വീട്ടുകാരുടെയും ബന്ധുക്കളുടെയും നിരുല്‍സാഹപ്പെടുത്തലുകളെ വക വയ്ക്കാതെ സ്വന്തം നിശ്ചയദാര്‍ഢ്യം മുതലാക്കി ഇവര്‍ കൈവരിച്ച വിജയം പലപ്പോഴും ഒറ്റപ്പെട്ടാണ്. അതു കണ്ട് കൂടുതല്‍ മുതിര്‍ന്ന പൗരന്മാര്‍ ഈ രംഗത്തേക്ക് വരുന്ന പ്രവണത ഇവിടെ രൂപപ്പെട്ടിട്ടുമില്ല.

ആ പശ്ചാത്തലത്തിലാണ് ധനമന്ത്രിയുടെ പുതിയ സംരംഭക പ്രോല്‍സാഹന പദ്ധതി വലിയ കയ്യടി നേടുന്നത്. മുതിര്‍ന്ന പൗരജനങ്ങളുടെ സാമ്പത്തിക ശേഷിയും അനുഭവ പരിചയവും ഉപയോഗപ്പെടുത്തി പുതുസംരംഭങ്ങളും വ്യവസായങ്ങളും ആരംഭിക്കാന്‍ പ്രോല്‍സാഹനം നല്‍കുന്ന പുതിയ പദ്ധതിയാണ് മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി 5 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. തുക ചെറുതാണ് എങ്കിലും ഇത്തരമൊരു ചുവടുവയ്പ് സംസ്ഥാനത്തെ സംരഭക പ്രോല്‍സാഹന സംസ്‌കാരത്തിന് വലിയ കരുത്തുപകരും. കാരണം 43 ലക്ഷത്തോളം മുതിര്‍ന്ന പൗരന്മാര്‍ കേരളത്തിലുണ്ട് എന്നാണ് കണക്ക് ഇതില്‍ 6 ലക്ഷത്തോളം പേര്‍ സര്‍ക്കാര്‍ സര്‍വീസ് പെന്‍ഷനേഴ്‌സാണ്. ഇത്തരക്കാരുടെ അനുഭവ സമ്പത്ത് കേരള സംരംഭക വികസനത്തിന് ചാലകശക്തിയായി മാറുന്ന നിലയിലേയ്ക്ക് ഇപ്പോള്‍ പ്രഖ്യാപിച്ച പദ്ധതി വികസിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

English Summary:

Kerala's government introduces a new entrepreneurship scheme specifically designed to encourage retired individuals to start businesses, leveraging their experience and financial resources. This initiative aims to boost the state's entrepreneurial ecosystem.

Show comments