കൊച്ചി: സംരംഭകരെ ബാങ്കിങ് പിന്തുണ നൽകി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ സൗത്ത് ഇന്ത്യൻ ബാങ്ക് ബിസിനസ്, കോർപറേറ്റ് സ്റ്റാർട്ടപ്പ് കറണ്ട് അക്കൗണ്ടുകൾ അവതരിപ്പിച്ചു. സംരംഭം തുടങ്ങി മൂന്ന് വർഷത്തിനുള്ളിൽ ഈ അക്കൗണ്ടുകൾ തുടങ്ങാം. സംരംഭങ്ങൾക്ക് മികച്ച അടിത്തറ രൂപപ്പെടുത്തുന്നതിന് ആവിശ്യമായ ബാങ്കിങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി: സംരംഭകരെ ബാങ്കിങ് പിന്തുണ നൽകി ശാക്തീകരിക്കുന്നതിന് സൗത്ത് ഇന്ത്യൻ ബാങ്ക് ബിസിനസ്, കോർപറേറ്റ് സ്റ്റാർട്ടപ്പ് കറണ്ട് അക്കൗണ്ടുകൾ അവതരിപ്പിച്ചു. സംരംഭം തുടങ്ങി മൂന്ന് വർഷത്തിനുള്ളിൽ ഈ അക്കൗണ്ടുകൾ തുടങ്ങാം. സംരംഭങ്ങൾക്ക് ആവശ്യമായ ബാങ്കിങ് സേവനങ്ങൾ നൽകുകയാണ് സ്റ്റാർട്ടപ്പ് കറണ്ട് അക്കൗണ്ടുകൾ വഴി ചെയ്യുന്നത്.

പ്രൈവറ്റ്- പബ്ലിക് ലിമിറ്റഡ് കമ്പനികൾ, ഏകാംഗ കമ്പനികൾ, ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപുകൾ എന്നിങ്ങനെയുള്ളവ നേരിടുന്ന ബാങ്കിങ് ആവശ്യങ്ങൾക്ക് ഈ കറണ്ട് അക്കൗണ്ടുകൾ വഴി പരിഹാരം കാണാം. സംരംഭകർക്ക് അനുയോജ്യമായ വിധത്തിലാണ് അക്കൗണ്ടുകൾ രൂപപ്പെടുത്തിയിട്ടുള്ളത്. 

bank-account
.
ADVERTISEMENT

∙മൂന്ന് വർഷംവരെ മിനിമം ബാലൻസിന്റെ ആവശ്യമില്ല.

∙ഓൺലൈൻ ഇടപാടുകൾ പരിധിയില്ലാതെ നടത്താം.

ADVERTISEMENT

∙എയർപോർട്ട് ലോഞ്ച് ആക്‌സസ് ഉൾപ്പടെയുള്ള പ്രീമിയം ഡെബിറ്റ് കാർഡും ലഭിക്കും.

കൊച്ചി എസ് ഐ ബി ടവറിൽ നടന്ന ചടങ്ങിൽ സൗത്ത് ഇന്ത്യൻ ബാങ്ക് എംഡിയും സിഇഒയുമായ പി ആർ ശേഷാദ്രിയും ഇൻഫോപാർക്ക് കേരള സിഇഒ സുശാന്ത് കുരുന്തിലും ചേർന്ന് അക്കൗണ്ട് അവതരിപ്പിച്ചു. 

ADVERTISEMENT

സംരംഭം തുടങ്ങാനും വിപുലപ്പെടുത്താനും ആളുകളെ ശാക്തീകരിക്കുകയാണ് സൗത്ത് ഇന്ത്യൻ ബാങ്ക് ലക്ഷ്യമിടുന്നതെന്ന് എംഡിയും സിഇഒയുമായ പി ആർ ശേഷാദ്രി പറഞ്ഞു. 

സ്റ്റാർട്ടപ്പുകൾക്ക് ആവശ്യമായ സാമ്പത്തിക സാക്ഷരതയെക്കുറിച്ചും നൂതന ബാങ്കിങ് സേവനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും കേരള സ്റ്റാർട്ടപ്പ് മിഷന്റെ അക്കാദമിക് ഓൻട്രപ്രണർഷിപ് വിഭാഗം തലവൻ ബെർജിൻ എസ് റസൽ കൊച്ചിയിലെ പ്രൊഫഷണൽ കോളേജുകളിലെ വിദ്യാർഥികളുമായി സംവദിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് എക്സിക്യുട്ടീവ് ഡയറക്ടർ ഡോൾഫി ജോസ്,  ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ആന്റോ ജോർജ് ടി, ചീഫ് ജനറൽ മാനേജർ സഞ്ചയ് കുമാർ സിൻഹ, ചീഫ് ഇൻഫർമേഷൻ ഓഫീസർ സോണി ബ്രാഞ്ച് ബാങ്കിങ് ഹെഡും സീനിയർ ജനറൽ മാനേജറുമായ ബിജി എസ് എസ് തുടങ്ങിയവർ പങ്കെടുത്തു.

English Summary:

South Indian Bank launches new Business & Corporate Startup Current Accounts in Kerala, offering a 3-year minimum balance waiver, unlimited online transactions, and a premium debit card with airport lounge access. Empower your startup today!

Show comments