സ്റ്റെയിൻലെസ് സ്റ്റീൽ പൈപ്പുകൾക്ക് ബിഐഎസ് മുദ്ര നിർബന്ധമാക്കി കേന്ദ്രം; തീയതി പ്രഖ്യാപിച്ചു

സ്റ്റെയിൻലെസ് സ്റ്റീൽ പൈപ്പുകൾക്കും ട്യൂബുകൾക്കും ബിഐഎസ് ഗുണനിലവാര മുദ്ര നിർബന്ധമാക്കി കേന്ദ്രസർക്കാർ. നിലവാരമില്ലാത്ത വസ്തുക്കളുടെ ഇറക്കുമതി തടയുന്നതിനും ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുന്നതിനും ഉപഭോക്തൃ സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് നടപടി.

ന്യൂഡൽഹി ∙ സ്റ്റെയിൻലെസ് സ്റ്റീൽ പൈപ്പുകൾക്കും ട്യൂബുകൾക്കും ബിഐഎസ് ഗുണനിലവാര മുദ്ര നിർബന്ധമാക്കി കേന്ദ്രസർക്കാർ. നിലവാരമില്ലാത്ത വസ്തുക്കളുടെ ഇറക്കുമതി തടയുന്നതിനും ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുന്നതിനും ഉപഭോക്തൃ സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് നടപടി.
ഓഗസ്റ്റ് 1 ന് ഉത്തരവ് പ്രാബല്യത്തിൽ വരും. ഉത്തരവ് പ്രകാരം, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബിഐഎസ്) മാർക്ക് ഇല്ലാതെ ഇവ ഉൽപാദിപ്പിക്കാനോ വിൽക്കാനോ വ്യാപാരം ചെയ്യാനോ ഇറക്കുമതി ചെയ്യാനോ സംഭരിക്കാനോ സാധിക്കില്ല.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business