തൃശൂർ ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനവും (NBFC) ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണപ്പണയ (Gold Loan) വായ്പാക്കമ്പനിയുമായ മണപ്പുറം ഫിനാൻസിന്റെ (Manappuram Finance) ഭൂരിപക്ഷ ഓഹരികൾ ഏറ്റെടുക്കാൻ യുഎസ് സ്വകാര്യ ഇക്വിറ്റി കമ്പനിയായ ബെയ്ൻ ക്യാപിറ്റൽ (Bain Capital).

തൃശൂർ ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനവും (NBFC) ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണപ്പണയ (Gold Loan) വായ്പാക്കമ്പനിയുമായ മണപ്പുറം ഫിനാൻസിന്റെ (Manappuram Finance) ഭൂരിപക്ഷ ഓഹരികൾ ഏറ്റെടുക്കാൻ യുഎസ് സ്വകാര്യ ഇക്വിറ്റി കമ്പനിയായ ബെയ്ൻ ക്യാപിറ്റൽ (Bain Capital).

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനവും (NBFC) ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണപ്പണയ (Gold Loan) വായ്പാക്കമ്പനിയുമായ മണപ്പുറം ഫിനാൻസിന്റെ (Manappuram Finance) ഭൂരിപക്ഷ ഓഹരികൾ ഏറ്റെടുക്കാൻ യുഎസ് സ്വകാര്യ ഇക്വിറ്റി കമ്പനിയായ ബെയ്ൻ ക്യാപിറ്റൽ (Bain Capital).

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനവും (NBFC) ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണപ്പണയ (Gold Loan) വായ്പാക്കമ്പനിയുമായ മണപ്പുറം ഫിനാൻസിന്റെ (Manappuram Finance) ഭൂരിപക്ഷ ഓഹരികൾ ഏറ്റെടുക്കാൻ യുഎസ് സ്വകാര്യ ഇക്വിറ്റി കമ്പനിയായ ബെയ്ൻ ക്യാപിറ്റൽ (Bain Capital). ഇതു സംബന്ധിച്ച് ബെയ്നും മണപ്പുറം ഫിനാൻസുമായുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. 

Image : iStock/Neha Patil and Manappuram Finance

ബെയ്ൻ ഏറ്റെടുത്തേക്കുമെന്ന വാർത്തകളുടെ പശ്ചാത്തലത്തിൽ മണപ്പുറം ഫിനാൻസിന്റെ ഓഹരികൾ ഇന്ന് രണ്ടു ശതമാനത്തിലധികം നേട്ടവുമായി 209 രൂപവരെ ഉയർന്നു. നിലവിൽ എൻഎസ്ഇയിൽ വ്യാപാരം പുരോഗമിക്കുന്നത് 1.78% നേട്ടവുമായി 204.91 രൂപയിൽ. 17,344 കോടി രൂപയാണ് കമ്പനിയുടെ വിപണിമൂല്യം. കഴിഞ്ഞവർഷം ജൂലൈ 19ന് രേഖപ്പെടുത്തിയ 230.40 രൂപയാണ് ഓഹരികളുടെ 52-ആഴ്ചത്തെ ഉയരം. 52-ആഴ്ചത്തെ താഴ്ച കഴിഞ്ഞ ഒക്ടോബർ 23ലെ 138.25 രൂപയും. കഴിഞ്ഞ 3 മാസത്തിനിടെ മണപ്പുറം ഫിനാൻസ് ഓഹരിവില 30 ശതമാനത്തിലധികം ഉയർന്നിട്ടുണ്ട്. ഉപകമ്പനിയായ ആശിർവാദ് മൈക്രോഫിനാൻസിനു (Asirvad Micro Finance) മേലുള്ള നിയന്ത്രണങ്ങൾ റിസർവ് ബാങ്ക് ഒഴിവാക്കിയതും ഓഹരിവിലയുടെ മുന്നേറ്റത്തിന് സഹായിച്ചു.

ADVERTISEMENT

അതേസമയം, വാർത്ത സംബന്ധിച്ച് മണപ്പുറം ഫിനാൻസിനോട് എൻഎസ്ഇയും ബിഎസ്ഇയും വിശദീകരണം തേടിയിരുന്നു. ബിസിനസ് പ്രവർത്തനങ്ങളുടെ ഭാഗമായും ഓഹരി ഉടമകളുടെ താൽപര്യാർഥവും വളർച്ചയ്ക്കുള്ള വിവിധ അവസരങ്ങൾ കമ്പനി തേടുന്നുണ്ടെന്നും എന്നാൽ, സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിക്കുന്ന തരത്തിൽ ഏതെങ്കിലും തീരുമാനങ്ങൾ ഉണ്ടായിട്ടില്ലെന്നും മണപ്പുറം ഫിനാൻസ് മറുപടിയിൽ വ്യക്തമാക്കി.

ഏറ്റെടുക്കൽ ഉയർന്ന വിലയ്ക്ക്

മാനേജിങ് ഡയറക്ടറും സിഇഒയുമായ വി.പി. നന്ദകുമാറിനും (VP Nandakumar) കുടുംബത്തിനുമായി (പ്രൊമോട്ടർമാർ) 35.25% ഓഹരി പങ്കാളിത്തമാണ് മണപ്പുറം ഫിനാൻസിലുള്ളത്. ഇതിൽ 29.05 ശതമാനവും വി.പി. നന്ദകുമാറിന്റെ കൈവശമാണ്. ഏറ്റെടുക്കൽ നീക്കപ്രകാരം, ബെയ്ൻ ക്യാപിറ്റൽ മണപ്പുറം ഫിനാൻസിൽ മൂലധന നിക്ഷേപം നടത്തും. പുറമേ, പ്രൊമോട്ടർമാരുടെ കൈവശമുള്ള നിശ്ചിത ഓഹരികളും സ്വന്തമാക്കുമെന്നാണ് റിപ്പോർട്ടിലുള്ളത്.

പ്രിഫറൻഷ്യൽ അലോട്മെന്റ് വഴിയായിരിക്കും ബെയ്ൻ പുതു മൂലധന നിക്ഷേപം നടത്തുക. ഇത് നിലവിലെ ഓഹരി വിലയേക്കാൾ ഓഹരിക്ക് 12.5-15% പ്രീമിയത്തിലായിരിക്കും. അതായത്, 15% വരെ അധികവിലയ്ക്ക്. പ്രൊമോട്ടർമാരിൽ നിന്ന് ഓഹരി 22.5-25% വരെ പ്രീമിയത്തിനും ഏറ്റെടുത്തേക്കും. അങ്ങനെയെങ്കിൽ ഒരു ഓഹരിക്ക് ബെയ്ൻ നൽകുന്ന വില 237-240 രൂപയായിരിക്കുമെന്നും റിപ്പോർട്ട് പറയുന്നു. നിലവിലെ വില 205 രൂപ നിലവാരത്തിലാണ്.

ADVERTISEMENT

വരും, പുതിയ സിഇഒ

Image : shutterstock/SufianSupari

ഏകദേശം 9,000 മുതൽ 10,000 കോടി രൂപവരെ നിക്ഷേപിച്ചാകും മണപ്പുറം ഫിനാൻസിന്റെ നിയന്ത്രണ ഓഹരികൾ ബെയ്ൻ സ്വന്തമാക്കിയേക്കുക. 25% ഓഹരികൾ പ്രിഫറൻഷ്യൽ ഓഹരി, പ്രൊമോട്ടർമാരുടെ ഓഹരി എന്നിവ വഴിയും 26% ഓഹരികൾ മറ്റ് ഓഹരി ഉടമകളിൽ നിന്ന് ഓപ്പൺ ഓഫർ വഴിയും നേടുമെന്നാണ് സൂചനകൾ.

തുടക്കത്തിൽ‌ ബെയ്നും മണപ്പുറം ഫിനാൻസ് പ്രൊമോട്ടർമാരും ചേർന്നാകും കമ്പനിയെ നിയന്ത്രിക്കുകയെങ്കിലും പിന്നീട് ബെയ്ൻ സിഇഒയെ നിയമിക്കും. വി.പി. നന്ദകുമാറും കുടുംബവും നോൺ-എക്സിക്യുട്ടീവ് ചുമതലകളിലേക്ക് മാറും.

44,217 കോടിയുടെ വായ്പാ ആസ്തി

ADVERTISEMENT

മണപ്പുറം ഫിനാൻസിന് ഇക്കഴിഞ്ഞ ഡിസംബർപാദത്തിലെ കണക്കുപ്രകാരം 44,217 കോടി രൂപയുടെ സംയോജിത വായ്പാ ആസ്തിയുണ്ട് (AUM); 9.5 ശതമാനമാണ് വാർഷിക വളർച്ച. സ്വർണപ്പണയ വായ്പാ ബിസിനസ് 18.8% ഉയർന്ന് 24,504 കോടി രൂപയുമാണ്. കമ്പനിയുടെ മൊത്തം വായ്പാ ആസ്തിയുടെ 55.4 ശതമാനവും സ്വർണപ്പണയ വായ്പകൾ.

(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Manappuram Finance gains 2% on report saying Bain Capital nears deal to acquire controlling stake