ഓൺലൈൻ ഭക്ഷണ വിതരണ തൊഴിലാളികളേ... ഇനി ‘ഫോസ്ടാഗ്’ നിർബന്ധം
ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്ന തൊഴിലാളികൾക്ക് ഫുഡ് സേഫ്റ്റി ട്രെയ്നിങ് ആൻഡ് സർട്ടിഫിക്കേഷൻ (FoSTaC, ഫോസ്ടാഗ്) നിർബന്ധമാക്കി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). ഭക്ഷണം പായ്ക്കു ചെയ്യുന്നതു മുതൽ ധരിക്കുന്ന വസ്ത്രങ്ങൾക്കു വരെ ശുചിത്വമുള്ള അന്തരീക്ഷത്തിൽ ചെയ്യുന്നതിനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനുമാണ് പുതിയ സംവിധാനം.

ന്യൂഡൽഹി ∙ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്ന തൊഴിലാളികൾക്ക് ഫുഡ് സേഫ്റ്റി ട്രെയ്നിങ് ആൻഡ് സർട്ടിഫിക്കേഷൻ (FoSTaC, ഫോസ്ടാഗ്/ഫോസ്ടാക്) നിർബന്ധമാക്കി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). ഭക്ഷണം പായ്ക്കു ചെയ്യുന്നതു മുതൽ ധരിക്കുന്ന വസ്ത്രങ്ങൾക്കു വരെ ശുചിത്വമുള്ള അന്തരീക്ഷത്തിൽ ചെയ്യുന്നതിനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനുമാണ് പുതിയ സംവിധാനം (Food Safety Supervisory Training in Advance Catering/FoSTaC).
തൊഴിലാളികൾക്ക് ശുചിത്വത്തിലും ഭക്ഷണ വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിലും എഫ്എസ്എസ്എഐ പരിശീലനം നൽകും. പലഘട്ടങ്ങളായി മേഖലകൾ തിരിച്ചാണ് പരിശീലനം നൽകുന്നത്. ഈ പരിശീലനം പൂർത്തിയാക്കുന്നവർക്ക് ഫോസ്ടാഗ് ലഭിക്കും. തുടർന്നും ഓൺലൈൻ ഭക്ഷണ വിതരണ സ്ഥാപനങ്ങളുടെ ഭാഗമായി തുടരുന്നതിന് ഫോസ്ടാഗ് നിർബന്ധമാക്കുമെന്നും അധികൃതർ അറിയിച്ചു.
കയ്യിൽ ഗ്ലൗസ് ധരിക്കുക, ഭക്ഷണപ്പൊതികൾ സൂക്ഷിക്കുന്ന ബാഗുകളുടെ നിലവാരം, ഭക്ഷണപ്പൊതികളുടെ സുരക്ഷ എന്നിവ പരിശീലനത്തിൽ ഉൾപ്പെടും. ഭക്ഷണ വിതരണക്കാരുടെ ആരോഗ്യ പരിശോധനയടക്കമുള്ള കാര്യങ്ങളും പരീശീലനത്തിന്റെ ഭാഗമായുണ്ടാകും. ഫോസ്ടാഗ് ഇല്ലാത്ത ജോലിക്കാരെ ഉപയോഗിച്ച് ഭക്ഷണ ഡെലിവറി ജോലി ചെയ്താൽ കമ്പനിക്ക് 10 ലക്ഷം രൂപ വരെ പിഴയീടാക്കുമെന്നും എഫ്എസ്എസ്എഐ പറയുന്നു.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business