വമ്പൻ കമ്പനികളുമായി സഹകരിക്കും, കോയമ്പത്തൂരിലും തിരുപ്പൂരിലും സെമികണ്ടക്ടർ പാർക്കുകളുമായി തമിഴ്നാട്

Mail This Article
കോയമ്പത്തൂർ ∙ സെമി കണ്ടക്ടർ ഉൽപാദനത്തിൽ വൻ കുതിപ്പിനൊരുങ്ങി തമിഴ്നാട്. കോയമ്പത്തൂർ ജില്ലയിലെ സൂലൂർ, തിരുപ്പൂർ ജില്ലയിലെ പല്ലടം എന്നിവിടങ്ങളിൽ സെമി കണ്ടക്ടർ പാർക്ക് നിർമിക്കുമെന്നു തമിഴ്നാട് ബജറ്റിൽ പ്രഖ്യാപിച്ചു.
പാർക്കിനായി 100 ഏക്കർ വീതം ഏറ്റെടുക്കും.
‘തമിഴ്നാട് സെമി കണ്ടക്ടർ മൂവ്മെന്റ് - 2030’ എന്ന പേരിൽ 5 വർഷത്തേക്കുള്ള പദ്ധതി 500 കോടി രൂപ ചെലവിൽ നടപ്പാക്കും.
ചെന്നൈയിൽ സെമി കണ്ടക്ടർ രൂപകൽപനയും ഉൽപാദനവും പ്രോത്സാഹിപ്പിക്കാനായി 100 കോടി രൂപ ചെലവിൽ മുൻനിര കമ്പനികളുമായി ചേർന്നു സൗകര്യമുണ്ടാക്കും.
കോയമ്പത്തൂരിൽ സെമി കണ്ടക്ടർ പാർക്കിനു യുഎസ്, സിംഗപ്പൂർ, മലേഷ്യ, തയ്‌വാൻ എന്നിവിടങ്ങളിലെ സ്ഥാപനങ്ങളുമായി സഹകരിക്കുമെന്നും ധനമന്ത്രി തങ്കം തെന്നരശ് വ്യക്തമാക്കി.