ക്രിമിനൽ ഗൂഢാലോചന കേസ്: ഗൗതം അദാനിയെയും സഹോദരനെയും കുറ്റവിമുക്തരാക്കി ഹൈക്കോടതി

അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയെയും സഹോദരൻ രാജേഷ് അദാനിയെയും ക്രിമിനൽ ഗൂഢാലോചനക്കേസിൽ കുറ്റവിമുക്തരാക്കി ബോംബെ ഹൈക്കോടതി. 2012ൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് എടുത്ത കേസിലാണ് അദാനി സഹോദരന്മാർക്ക് ആശ്വാസവിധി.
അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയെയും സഹോദരൻ രാജേഷ് അദാനിയെയും ക്രിമിനൽ ഗൂഢാലോചനക്കേസിൽ കുറ്റവിമുക്തരാക്കി ബോംബെ ഹൈക്കോടതി. 2012ൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് എടുത്ത കേസിലാണ് അദാനി സഹോദരന്മാർക്ക് ആശ്വാസവിധി.
അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയെയും സഹോദരൻ രാജേഷ് അദാനിയെയും ക്രിമിനൽ ഗൂഢാലോചനക്കേസിൽ കുറ്റവിമുക്തരാക്കി ബോംബെ ഹൈക്കോടതി. 2012ൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് എടുത്ത കേസിലാണ് അദാനി സഹോദരന്മാർക്ക് ആശ്വാസവിധി.
അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയെയും സഹോദരൻ രാജേഷ് അദാനിയെയും ഒരു ദശാബ്ദം മുൻപത്തെ ക്രിമിനൽ ഗൂഢാലോചനക്കേസിൽ കുറ്റവിമുക്തരാക്കി ബോംബെ ഹൈക്കോടതി. ക്രിമിനൽ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങൾ ചാർത്തി 2012ൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO) എടുത്ത കേസിലാണ് അദാനി സഹോദരന്മാർക്ക് ആശ്വാസവിധി.
അദാനി ഗ്രൂപ്പിലെ മുഖ്യകമ്പനിയായ അദാനി എന്റർപ്രൈസസിലെ ഓഹരികളിൽ തിരിമറി നടത്തി 388 കോടി രൂപയുടെ അനധികൃത നേട്ടമുണ്ടാക്കിയെന്നായിരുന്നു കേസ്. അദാനി സഹോദരന്മാർ ഉൾപ്പെടെ 12 പേർക്കെതിരൊയിരുന്നു കുറ്റപത്രം. 2014 മേയിൽ അദാനി സഹോദരന്മാരെ മുംബൈയിലെ ഒരു മജിസ്ട്രേറ്റ് കോടതി കുറ്റവിമുക്തരാക്കിയിരുന്നെങ്കിലും എസ്എഫ്ഐഒ അപ്പീൽ നൽകി. ഇതു പരിഗണിച്ച സെഷൻസ് കോടതി 2019 നവംബറിൽ എസ്എഫ്ഐഒയുടെ കണ്ടെത്തലുകൾ ശരിവച്ചു.

സെഷൻസ് കോടതിയുടെ വിധിക്കെതിരെ അദാനി സഹോദരന്മാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വിധി ഏകപക്ഷീയവും അന്യാവുമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദാനിയുടെ ഹർജി. ആരോപണം നിലനിൽക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആർ.എൻ. ലഡ്ഢായുടെ വിധി.
കേസിന്റെ പശ്ചാത്തലം
കേതൻ പരേഖ് എന്ന സ്റ്റോക്ക് ബ്രോക്കറുടെ സഹായത്തോടെ അദാനി സഹോദരന്മാർ ഓഹരികളിൽ കൃത്രിമം കാട്ടി അനധികൃത നേട്ടമുണ്ടാക്കിയെന്നായിരുന്നു എസ്എഫ്ഐഒയുടെ ആരോപണം. 1999-2000 കാലഘട്ടത്തിൽ ഇന്ത്യൻ ഓഹരി വിപണിയിലുണ്ടായ വൻ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരനായിരുന്നു കേതൻ പരേഖ്. എസ്എഫ്ഐഒയുടെ ആരോപണത്തിൽ പ്രഥമദൃഷ്ട്യാ (prima facie) കഴമ്പുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു സെഷൻസ് കോടതി കുറ്റാരോപണം ശരിവച്ചത്.
അദാനി സഹോദരന്മാർ ചട്ടവിരുദ്ധമായി 388.11 കോടി രൂപയും കേതൻ പരേഖ് എന്ന കെപി 151.40 കോടി രൂപയും സമ്പാദിച്ചെന്നായിരുന്നു കണ്ടെത്തൽ. അദാനി എന്റർപ്രൈസസിന്റെ ബോണസ് ഓഹരി വിതരണത്തിനുള്ള അന്തിമതീയതി 1999 നവംബർ ഒന്നിൽ നിന്ന് നവംബർ 29ലേക്ക് നീട്ടിയ അദാനി ഗ്രൂപ്പ് മേധാവികൾ, ഇതുവഴി പൊതുവിപണിയിൽ നിന്ന് ഓഹരികൾ സ്വന്തമാക്കാൻ കെപിക്ക് അവസരമൊരുക്കുകയായിരുന്നു എന്ന് എസ്എഫ്ഐഒ ആരോപിച്ചു. ബോണസ് ഓഹരി നേടാൻ കെപിയുടെ കമ്പനികളെ അർഹരാക്കാനായിരുന്നു അദാനിയുടെ ഈ നടപടി.
ഇങ്ങനെ ഓഹരികളിൽ കൃത്രിമം കാട്ടി കെപിയുടെ കമ്പനികൾക്ക് ഓഹരികളും ഫണ്ടും നൽകി അദാനി ഗ്രൂപ്പ് പ്രൊമോട്ടർമാർ അനധികൃത നേട്ടമുണ്ടാക്കിയെന്നും പൊതുനിക്ഷേപകർക്ക് വൻ നഷ്ടം വരുത്തിവച്ചുവെന്നുമായിരുന്നു എസ്എഫ്ഐഒയുടെ വാദം. എന്നാൽ, കുറ്റങ്ങൾ തെളിവുസഹിതം തെളിയിക്കാൻ എസ്എഫ്ഐഒയ്ക്ക് കഴിഞ്ഞില്ലെന്നും നിയമപരിധി ലംഘിച്ചാണ് സെഷൻസ് കോടതിയുടെ വിധിയെന്നും ചൂണ്ടിക്കാട്ടിയാണ് അദാനിക്ക് അനുകൂലമായി ബോംബെ ഹൈക്കോടതി വിധി.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business