ന്യൂഡൽഹി ∙ എസി വിൽക്കുമ്പോൾ 5 സ്റ്റാർ തന്നെ വിൽക്കാൻ ശ്രമിക്കണമെന്ന് കമ്പനികളോട് കേന്ദ്രത്തിന്റെ ആവശ്യം. ഊർജക്ഷമത കൂടിയ മോഡലുകളുടെ വിൽപന ത്വരിതപ്പെടുത്തണമെന്നും പഴയ എസികൾ ഏറ്റവും പുതിയ 5 സ്റ്റാർ മോഡലുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി പദ്ധതികൾ ആരംഭിക്കണമെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ എസി വിൽക്കുമ്പോൾ 5 സ്റ്റാർ തന്നെ വിൽക്കാൻ ശ്രമിക്കണമെന്ന് കമ്പനികളോട് കേന്ദ്രത്തിന്റെ ആവശ്യം. ഊർജക്ഷമത കൂടിയ മോഡലുകളുടെ വിൽപന ത്വരിതപ്പെടുത്തണമെന്നും പഴയ എസികൾ ഏറ്റവും പുതിയ 5 സ്റ്റാർ മോഡലുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി പദ്ധതികൾ ആരംഭിക്കണമെന്നും ഇതിനായി ബ്രാൻഡ് അംബാസഡർമാരെ ഉപയോഗിക്കണമെന്നും കേന്ദ്ര ഊർജ മന്ത്രാലയത്തിനു കീഴിലുള്ള ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി (ബിഇഇ) കഴിഞ്ഞ11ന് ഇലക്ട്രോണിക്സ് കമ്പനികൾക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

വേനൽക്കാലത്തെ വൈദ്യുതിയുടെ ഉപയോഗം കാര്യക്ഷമമാക്കാനുള്ള നടപടിയുടെ ഭാഗമായാണ് കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ അസാധാരണ ആവശ്യം. വേനൽക്കാലത്ത് പീക്ക് പവർ ഡിമാൻഡ് കുറയ്ക്കുന്നതിനും ഗ്രിഡ് സ്ഥിരത ഉറപ്പാക്കുന്നതിനും ഊർജക്ഷമത കൂടിയ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം സഹായിക്കും.

Japanese lifestyle
ADVERTISEMENT

രാജ്യത്ത് ഉപയോഗിക്കുന്ന എസികളുടെ ഏറ്റവും കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസായി പുനർനിർണയിക്കാനും ബിഇഇ തയാറെടുക്കുകയാണ്. നിലവിൽ 16 ഡിഗ്രി സെൽഷ്യസാണിത്. രാജ്യത്ത് ഉപയോഗിക്കുന്ന 30% എയർകണ്ടീഷനുകളും 8 വർഷത്തിൽ കൂടുതൽ പഴക്കമുള്ളതാണെന്ന് ബിഇഇ അറിയിച്ചു. ഇത്തരം എസികൾ പുതിയ 5 സ്റ്റാർ എസികളെക്കാൾ 40%-50% വരെ അധികം വൈദ്യുതി ഉപയോഗിക്കുന്നവയാണ്. ഓരോ വേനൽക്കാലത്തും 1.30 കോടി എസികളാണ് രാജ്യത്ത് വിറ്റഴിക്കുന്നത്.

ഇവയെല്ലാം 5 സ്റ്റാർ ഗുണനിലവാരം പുലർത്തുന്നതാണെങ്കിൽ നിലവിലുള്ളതിനെക്കാൾ 60% വരെ വൈദ്യുതി ലാഭിക്കാനാകുമെന്നും കേന്ദ്രം കണക്കുകൂട്ടുന്നു. പഴയ എസികൾ അപ്ഗ്രേഡ് ചെയ്താൽ 3 വർഷത്തിനുള്ളിൽ ചെലവായ തുക വൈദ്യുതി ചാർജ് ഇനത്തിൽ ലാഭിക്കാനാകുമെന്ന് ഊർജമന്ത്രാലയം പറയുന്നു. നിലവിൽ രാജ്യത്തുപയോഗിക്കുന്ന എസികളിൽ 25% മാത്രമാണ് 5 സ്റ്റാർ എസികൾ. 3 സ്റ്റാ‍‌ർ എസികളെക്കാൾ 30% വരെ അധികവിലയാണ് 5 സ്റ്റാറിന്.

ADVERTISEMENT

അതേസമയം പ്രത്യേക ഇൻസെന്റീവുകളോ എക്സ്ചേഞ്ച് ഓഫറുകളോ നൽകിയാൽ 5 സ്റ്റാർ എസികളുടെ വിൽപന ഉയർത്താനാവുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. ഇതിനായാണ് കമ്പനികളോട് സഹകരണമാവശ്യപ്പെട്ട് കേന്ദ്രം കത്തയച്ചത്.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

The Indian government urges increased sales of 5-star energy-efficient ACs to combat summer power demands. Learn about government initiatives and the potential cost savings from upgrading to a 5-star AC.

Show comments