നിലവാരമില്ലാത്ത ഉൽപന്നങ്ങൾ: ആമസോൺ, ഫ്ലിപ്കാർട് സംഭരണശാലകളിൽ റെയ്ഡ്

ആമസോൺ, ഫ്ലിപ്കാർട് സംഭരണശാലകളിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബിഐഎസ്) അധികൃതർ റെയ്ഡ് നടത്തി. കൃത്യമായ ഗുണനിലവാര സർട്ടിഫിക്കറ്റുകളില്ലാതെ സൂക്ഷിച്ചിരുന്ന ആയിരക്കണക്കിന് ഉൽപന്നങ്ങൾ പിടിച്ചെടുത്തു.

ന്യൂഡൽഹി ∙ ആമസോൺ, ഫ്ലിപ്കാർട് സംഭരണശാലകളിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബിഐഎസ്) അധികൃതർ റെയ്ഡ് നടത്തി. കൃത്യമായ ഗുണനിലവാര സർട്ടിഫിക്കറ്റുകളില്ലാതെ സൂക്ഷിച്ചിരുന്ന ആയിരക്കണക്കിന് ഉൽപന്നങ്ങൾ പിടിച്ചെടുത്തു.
കഴിഞ്ഞ 19 നു നടത്തിയ റെയ്ഡിൽ ആമസോണിന്റെ ഗോഡൗണിൽ നിന്ന് 3,500 ഇലക്ട്രോണിക് ഉപകരണങ്ങളാണ് പിടിച്ചെടുത്തത്. ഇതിന് 70 ലക്ഷം രൂപ വിലവരും. ഫ്ലിപ്കാർട്ടിന്റെ അനുബന്ധ സ്ഥാപനമായ ഇൻസ്റ്റകാർട്ട് സർവീസസിന്റെ ഗോഡൗണിൽ നിന്ന് 6 ലക്ഷം രൂപ വിലവരുന്ന 590 ജോടി സ്പോർട്സ് ഷൂ പിടിച്ചെടുത്തു. ഇരു കമ്പനികളും റെയ്ഡിനോടു പ്രതികരിച്ചിട്ടില്ല.
ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business