കാര്യങ്ങൾ തുറന്നുപറയാൻ എക്സിൽ അക്കൗണ്ടെടുത്ത് ബൈജു രവീന്ദ്രൻ; കാതോർക്കാം 20 വർഷത്തെ കഥകളിലേക്ക്

വിദ്യാഭ്യാസ ടെക്നോളജി പ്ലാറ്റ്ഫോമായ ബൈജൂസിന്റെ സ്ഥാപകനും മലയാളിയുമായ ബൈജു രവീന്ദ്രൻ എക്സിൽ (ട്വിറ്റർ) അക്കൗണ്ട് ആരംഭിച്ചു. കഴിഞ്ഞ 20 വർഷത്തെ കാര്യങ്ങൾ പറയാനുണ്ടെന്ന് വ്യക്തമാക്കുന്ന ആദ്യ ട്വീറ്റുമായാണ് ബൈജുവിന്റെ ചുവടുവയ്പ്.

‘‘ഒന്നും കാണുന്നത്ര നല്ലതോ വിശ്വസിച്ചതുപോലെ മോശമോ അല്ല. ഇതിനു രണ്ടിനുമിടയിലെവിടെയോ ആണ് സത്യം. കഴിഞ്ഞ 20 വർഷത്തേക്കുറിച്ച് സംസാരിക്കാനാണ് ഞാനിവിടെ (എക്സ്) വന്നത് - 17 നല്ല വർഷങ്ങൾ, രണ്ടു മോശം വർഷങ്ങൾ, ഏറ്റവും മോശമായ ഒരു വർഷവും. ഒരു മറയുമുണ്ടാകില്ല. സത്യം മാത്രം’’, ബൈജു കുറിച്ചു.
കഴിഞ്ഞ ഏതാനും വർഷമായി സാമ്പത്തിക പ്രതിസന്ധിയിലും കടക്കെണിയിലും നിയമപ്പോരിലും വലയുകയാണ് ബൈജൂസ്. ഒപ്പം നിന്നവർ തന്നെ വഞ്ചിച്ചതാണെന്ന പ്രസ്താവനയുമായി അടുത്തിടെയും ബൈജു രവീന്ദ്രൻ രംഗത്തെത്തിയിരുന്നു. ബൈജുവിന്റെ ഭാര്യയും ബൈജൂസിന്റെ സഹസ്ഥാപകയും ഡയറക്ടറുമായ ദിവ്യ ഗോകുൽനാഥ് ലിങ്ക്ഡ്ഇൻ വഴിയാണ് ബൈജുവിന്റെ ട്വിറ്റർ പ്രവേശനത്തെ കുറിച്ചും അദ്ദേഹത്തിന് കഥകൾ ഒരുപാട് പറയാനുണ്ടെന്നും ആദ്യം പറഞ്ഞത്.
ബൈജൂസിനെ പുനരുജ്ജീവിപ്പിച്ച്, റീലോഞ്ച് ചെയ്യുമെന്ന തന്റെ മുൻ പ്രസ്താവന ബൈജു എക്സിലും ആവർത്തിച്ചു. അതുടനെയുണ്ടാകുമെന്നും പറഞ്ഞ ബൈജു, ബൈജൂസിലെ പഴയ ജീവനക്കാരെ തിരികെക്കൊണ്ടുവരുമെന്നും വ്യക്തമാക്കി.