ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ഹുറൂൺ അതിസമ്പന്ന പട്ടികയ്ക്കു പിന്നാലെ ഫോബ്സിന്റെ ലോക ശതകോടീശ്വര പട്ടികയിലും ടോപ് 10ൽ നിന്ന് പുറത്തായി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ഇക്കഴിഞ്ഞ മാർച്ച് 7ലെ ഓഹരിവിലകളും കറൻസി വിനിമയനിരക്കും വിലയിരുത്തി ഫോബ്സ് മാഗസിൻ തയാറാക്കിയ 2025ലെ ശതകോടീശ്വര പട്ടികയിൽ 9,250 കോടി ഡോളർ ആസ്തിയുമായി മുകേഷ് അംബാനി 18-ാം സ്ഥാനത്താണ്. കഴിഞ്ഞവർഷം ആസ്തി 11,600 കോടി ഡോളറായിരുന്നു.

Chairman and founder of Adani Group, Gautam Adani at Taj Hotel Thiruvananthapuram. 17/08/2015
Gautam Adani

രണ്ടാമത്തെ വലിയ ഇന്ത്യൻ സമ്പന്നനായ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയും റാങ്കിങ് നഷ്ടം നേരിട്ട് 28-ാം സ്ഥാനത്തെത്തി. ആസ്തി മുൻവർഷത്തെ 8,400 കോടി ഡോളറിൽ നിന്ന് 5,630 കോടി ഡോളറായി. ജിൻ‌ഡാൽ ഗ്രൂപ്പ് സാരഥി സാവിത്രി ജിൻഡാലാണ് ഇന്ത്യക്കാരിൽ മൂന്നാമത്; ആസ്തി 3,350 കോടി ഡോളറിൽ നിന്ന് 3,550 കോടി ഡോളറിലെത്തി. എച്ച്സിഎൽ ടെക് സ്ഥാപകൻ ശിവ് നാടാർ (3,450 കോടി ഡോളർ), സൺഫാർമ മേധാവി ദിലിപ് സാംഘ്‍വി (2,490 കോടി ഡോളർ) എന്നിവരാണ് ഇന്ത്യക്കാരിൽ യഥാക്രമം മൂന്നു മുതൽ 5 വരെ സ്ഥാനങ്ങളിൽ.

മസ്ക് തന്നെ ഒന്നാമൻ, സക്കർബർഗിനു നേട്ടം

ടെസ്‍ല, സ്പേസ്എക്സ്, എക്സ് എന്നിവയുടെ മേധാവി ഇലോൺ മസ്ക് തന്നെയാണ് ലോക സമ്പന്നരിൽ ഒന്നാമൻ; ആസ്തി 34,200 കോടി ഡോളർ. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ പിന്തള്ളി മെറ്റ മേധാവി മാർക്ക് സക്കർബർഗ് രണ്ടാമതെത്തി. ബെസോസിന് 21,500 കോടി ഡോളറും സക്കർബർഗിന് 21,600 കോടി ഡോളറുമാണുള്ളത്. ആദ്യമായാണ് സക്കർബർഗ് രണ്ടാംസ്ഥാനം നേടുന്നത്.

Image Credit: Frederic Legrand - COMEO/Shutterstock
Image Credit: Frederic Legrand - COMEO/Shutterstock

ഓറക്കിളിന്റെ ലാറി എലിസൺ (19,200 കോടി ഡോളർ), ഫ്രഞ്ച് ഫാഷൻ ബ്രാൻഡ് എൽവിഎംഎച്ചിന്റെ മേധാവി ബെർണാഡ് ആർണോയും കുടുംബവും (17,800 കോടി ഡോളർ) എന്നിവരാണ് യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളിൽ. 10,800 കോടി ഡോളർ ആസ്തിയുള്ള മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സും ടോപ് 10നു പുറത്താണ്; റാങ്ക് 13.

Mark Zuckerberg, CEO of Meta, testifies during the US Senate Judiciary Committee hearing "Big Tech and the Online Child Sexual Exploitation Crisis" in Washington, DC, on January 31, 2024. (Photo by Brendan SMIALOWSKI / AFP)
Mark Zuckerberg (Photo by Brendan SMIALOWSKI / AFP)

യൂസഫലി തന്നെ മുന്നിൽ

മലയാളികളിൽ ഏറ്റവും സമ്പന്നൻ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി തന്നെ. 550 കോടി ഡോളറാണ് 639-ാം റാങ്കിലുള്ള അദ്ദേഹത്തിന്റെ ആസ്തി. ജെംസ് എജ്യുക്കേഷൻ മേധാവി സണ്ണി വർക്കി (390 കോടി ഡോളർ), ഇൻഫോസിസ് സഹസ്ഥാപകൻ എസ്. ഗോപാലകൃഷ്ണൻ (380 കോടി ഡോളർ), ആർപി ഗ്രൂപ്പ് മേധാവി രവി പിള്ള (370 കോടി ഡോളർ), ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് (330 കോടി ഡോളർ) എന്നിവരുമാണ് ടോപ് 5 മലയാളികൾ.

M.A. Yusuff Ali, Chairman, Lulu Group (Image: Lulu Retail)
M.A. Yusuff Ali, Chairman, Lulu Group (Image: Lulu Retail)

കല്യാൺ ജ്വല്ലേഴ്സ് മാനേജിങ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ (310 കോടി ഡോളർ), ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഡി. ഷിബുലാൽ (200 കോടി ഡോളർ), ബുർജീൽ ഹോൾഡിങ്സ് ചെയർമാൻ ഷംസീർ വയലിൽ (200 കോടി ഡോളർ), മുത്തൂറ്റ് ഫിനാൻസ് സാരഥികളായ ജോർജ് അലക്സാണ്ടർ മുത്തൂറ്റ്, ജോർജ് ജേക്കബ് മുത്തൂറ്റ്, ജോർജ് തോമസ് മുത്തൂറ്റ്, സാറ ജോർജ് മുത്തൂറ്റ് (190 കോ‍ടി ഡോളർ വീതം), വി-ഗാർഡ് ഇൻഡസ്ട്രീസ് സ്ഥാപകൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി (130ല കോടി ഡോളർ) എന്നിവരാണ് പട്ടികയിലെ മറ്റു മലയാളികൾ.

ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Forbes 2025 Billionaires List: Mukesh Ambani No Longer Among the Top 10 Richest in the World

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com