ജർമൻ ആധിപത്യത്തിന് ‘ഇന്ത്യൻ’ വെല്ലുവിളി; വൻ മുന്നേറ്റവുമായി ടാറ്റയുടെ സ്വന്തം ജെഎൽആർ
രാജ്യത്തെ ആഡംബര കാർ വിൽപന റെക്കോർഡിൽ. 51,500 ആഡംബര കാറുകളാണ് 2024 ഏപ്രിൽ മുതൽ 2025 മാർച്ച് വരെ വിറ്റത്. എന്നാൽ മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 3.3% മാത്രമാണ് വളർച്ച. 50 ലക്ഷം രൂപയിൽ കൂടുതൽ വിലയുള്ള കാറുകളെയാണ് ആഡംബര കാറുകളുടെ ഗണത്തിൽ ഉൾപ്പെടുത്തുന്നത്.

ന്യൂഡൽഹി ∙ രാജ്യത്തെ ആഡംബര കാർ വിൽപന റെക്കോർഡിൽ. 51,500 ആഡംബര കാറുകളാണ് 2024 ഏപ്രിൽ മുതൽ 2025 മാർച്ച് വരെ വിറ്റത്. എന്നാൽ മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 3.3% മാത്രമാണ് വളർച്ച. 50 ലക്ഷം രൂപയിൽ കൂടുതൽ വിലയുള്ള കാറുകളെയാണ് ആഡംബര കാറുകളുടെ ഗണത്തിൽ ഉൾപ്പെടുത്തുന്നത്. ഈ സാമ്പത്തിക വർഷം വിൽപനയിൽ കുറവുണ്ടായേക്കുമെന്നും വിലയിരുത്തലുണ്ട്. മെഴ്സിഡീസ് ബെൻസ് അടക്കമുള്ള കമ്പനികൾ ജനുവരിയിലും മാർച്ചിലും കാർ വില വർധിപ്പിച്ചിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business
പരമ്പരാഗതമായി ജർമൻ കമ്പനികൾ ആധിപത്യം പുലർത്തിയിരുന്ന ആഡംബര വിപണിയിൽ ആദ്യമായി ഇന്ത്യൻ കമ്പനി മൂന്നാം സ്ഥാനത്തെത്തി. ടാറ്റ മോട്ടോഴ്‌സിന്റെ അനുബന്ധ സ്ഥാപനമായ ജെഎൽആർ ഇന്ത്യ (ജാഗ്വർ ലാൻഡ് റോവർ ഇന്ത്യ) കഴിഞ്ഞ വർഷം കൈവരിച്ചത് എക്കാലത്തെയും ഉയർന്ന വിൽപനയായ 6,183 യൂണിറ്റാണ്. 40% വാർഷിക വളർച്ച. 18,928 വാഹനങ്ങൾ വിറ്റ മെഴ്സിഡീസ്-ബെൻസാണ് ഇന്ത്യൻ വിപണിയിൽ മുന്നിൽ.