യുദ്ധം അവസാനിക്കുന്നു; രാജ്യാന്തര സ്വർണവിലയിൽ കനത്ത ഇടിവ്, കേരളത്തിൽ ഇന്നും വില താഴും
ഇസ്രയേൽ-ഹിസ്ബുല്ല യുദ്ധത്തിന് ഉടൻ തിരശീല വീണേക്കുമെന്ന സൂചനകളെ തുടർന്ന് രാജ്യാന്തര സ്വർണവിലയിൽ കനത്ത ഇടിവ്. കേരളത്തിൽ ഇന്നും വില വൻതോതിൽ കുറയുമെന്ന് ഉറപ്പായി. ഇന്നലെയും പവന് 800 രൂപയും ഗ്രാമിന് 100 രൂപയും കുറഞ്ഞിരുന്നു. സമാനമായതോ അതിലേറെയോ കുറവ് ഇന്ന് പ്രതീക്ഷിക്കാം.

ഇസ്രയേൽ-ഹിസ്ബുല്ല യുദ്ധത്തിന് ഉടൻ തിരശീല വീണേക്കുമെന്ന സൂചനകളെ തുടർന്ന് രാജ്യാന്തര സ്വർണവിലയിൽ കനത്ത ഇടിവ്. ഒറ്റയടിക്ക് 100 ഡോളറിലേറെ ഇടിഞ്ഞ് ഔൺസിന് 2,608 ഡോളറിലേക്കാണ് വില കൂപ്പുകുത്തിയത്. നിലവിൽ വ്യാപാരം പുരോഗമിക്കുന്നത് നഷ്ടം അൽപം നിജപ്പെടുത്തി 2,615 ഡോളറിൽ. കഴിഞ്ഞവാരം ഔൺസിന് 2,715 ഡോളർ വരെ വില ഉയർന്നിരുന്നു.
രാജ്യാന്തരവില ഇടിഞ്ഞതോടെ കേരളത്തിൽ ഇന്നും വില വൻതോതിൽ കുറയുമെന്ന് ഉറപ്പായി. ഇന്നലെയും പവന് 800 രൂപയും ഗ്രാമിന് 100 രൂപയും കുറഞ്ഞിരുന്നു. സമാനമായതോ അതിലേറെയോ കുറവ് ഇന്ന് പ്രതീക്ഷിക്കാം. യുദ്ധം പോലുള്ള പ്രതിസന്ധിക്കാലത്ത് ഓഹരി, കടപ്പത്ര വിപണികൾ തളരുകയും 'സുരക്ഷിത നിക്ഷേപം' എന്ന പെരുമയുള്ള സ്വർണത്തിലേക്ക് നിക്ഷേപം ഒഴുകുകയും വില കൂടുകയും ചെയ്യാറുണ്ട്. എന്നാൽ, ഇസ്രയേൽ-ഹിസ്ബുല്ല പോരിന് അയവുവന്നേക്കുമെന്ന സൂചനകൾ ഇപ്പോൾ വിലയെ താഴ്ത്തുകയാണ്. യുഎസ് പ്രസിഡന്റ് ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ എന്നിവരാണ് യുദ്ധം അവസാനിപ്പിക്കാൻ മുൻകൈ എടുക്കുന്നത്.
ട്രംപിന്റെ തീരുമാനങ്ങളും ഓഹരിക്കുതിപ്പും
തന്റെ ഗവൺമെന്റിന് കീഴിലെ ട്രഷറി സെക്രട്ടറിയായി ബിസിനസ് പ്രമുഖനായ സ്കോട്ട് ബെസന്റിനെ തിരഞ്ഞെടുത്ത ഡോണൾഡ് ട്രംപിന്റെ നടപടിയും സ്വർണത്തിന് തിരിച്ചടിയാണ്. ഓഹരി വിപണിയോട് നല്ല അനുഭാവമുള്ള വ്യക്തിയാണ് ബെസന്റ്. അദ്ദേഹത്തിന്റെ നയങ്ങൾ ഓഹരി വിപണിക്കും ട്രഷറി വിപണിക്കും (ബോണ്ട് മാർക്കറ്റ്) ഗുണം ചെയ്യുമെന്നാണ് പൊതുവിലയിരുത്തൽ. നിക്ഷേപകരുടെ നികുതിഭാരം കുറയ്ക്കാൻ ബെസന്റ് നടപടിയെടുത്തേക്കും.
'കമ്മി' (deficit) വിരോധിയാണ് ബെസന്റ് എന്നതിനാൽ, ട്രംപ് ഗവൺമെന്റിന്റെ സാമ്പത്തികച്ചെലവുകൾ അദ്ദേഹം നിയന്ത്രിച്ചേക്കും. പണപ്പെരുപ്പം കുറച്ചുനിർത്തുകയെന്ന നയവും ബെസന്റിനുണ്ട്. അദ്ദേഹത്തെ ട്രഷറി സെക്രട്ടറിയാക്കാനുള്ള തീരുമാനത്തെ തുടർന്ന് ഇന്നലെ യുഎസ് ഓഹരി വിപണി റെക്കോർഡ് മുന്നേറ്റം നടത്തിയിരുന്നു. യുഎസ് സർക്കാരിന്റെ 10-വർഷ ട്രഷറി ബോണ്ട് യീൽഡ് 4.288 ശതമാനമായും ഉയർന്നു.
കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 25% തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചതിന് പിന്നാലെ യുഎസ് ഡോളറിന്റെ മൂല്യവും (യുഎസ് ഡോളർ ഇൻഡെക്സ്) യൂറോ, യെൻ തുടങ്ങി 6 മുൻനിര കറൻസികൾക്കെതിരെ 0.40% കുതിച്ച് 107.24 എന്ന ശക്തമായ നിലയിലെത്തിയിട്ടുണ്ട്. ഡോളർ, ബോണ്ട്, യുഎസ് ഓഹരി എന്നിവ കുതിക്കുന്നതും സ്വർണത്തിന് തിരിച്ചടിയാണ്. കൂടുതൽ നേട്ടം കിട്ടുമെന്ന ഈ നിക്ഷേപങ്ങളിലേക്ക് സ്വർണത്തെ കൈവിട്ട് നിക്ഷേപകർ കൂടുമാറും; വിലയും താഴും. അതാണ് നിലവിൽ സംഭവിക്കുന്നത്.