വെളിച്ചെണ്ണയ്ക്കും വിലയിറക്കം; റബർവില 190 രൂപയിൽ, കുരുമുളകും മേലോട്ട്, അങ്ങാടി വില നോക്കാം
കൊച്ചി വിപണിയിൽ വെളിച്ചെണ്ണ വില ഏതാനും നാളുകളുടെ ഇടവേളയ്ക്കുശേഷം വീണ്ടും താഴ്ന്നു. റബറിന്റെ താങ്ങുവില 250 രൂപയായി ഉയർത്തണമെന്ന ആവശ്യം വീണ്ടും ഉയർന്നിട്ടുണ്ട്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ ഇന്നത്തെ അങ്ങാടി വിലനിലവാരം നോക്കാം.

കൊച്ചി വിപണിയിൽ വെളിച്ചെണ്ണ വില ഏതാനും നാളുകളുടെ ഇടവേളയ്ക്കുശേഷം വീണ്ടും താഴ്ന്നു. 100 രൂപയാണ് കുറഞ്ഞത്. അതേസമയം, കുരുമുളക് വില അൺ-ഗാർബിൾഡിന് തുടർച്ചയായി കൂടുകയാണ്. വീണ്ടും 100 രൂപ ഉയർന്നു. റബർവിലയും കയറ്റം ഉഷാറാക്കിയിട്ടുണ്ട്. ആർഎസ്എസ്-4ന് കിലോയ്ക്ക് ഒരു രൂപ കൂടി വർധിച്ച് കോട്ടയം വില 190 രൂപയിലെത്തിയെന്ന് റബർ ബോർഡ് വ്യക്തമാക്കി. രാജ്യാന്തര വിലയും ഏതാനും ദിവസങ്ങളായി ഉണർവിന്റെ ട്രാക്കിലാണുള്ളത്. ഉൽപാദനക്കുറവ് മൂലം വിപണിയിൽ സ്റ്റോക്ക് എത്തുന്നതിലുണ്ടായ ഇടിവ് വിലവർധനയ്ക്ക് വളമായി.
മികച്ച ഡിമാൻഡ് നിലനിൽക്കുന്ന വേളയിൽ ഉൽപാദനം കുറഞ്ഞത്, വിലവർധനയുടെ നേട്ടത്തിൽ നിന്ന് കർഷകരെ അകറ്റുകയുമാണ്. കേരളത്തിൽ വിലസ്ഥിരതാ പദ്ധതിപ്രകാരം റബറിന്റെ താങ്ങുവില കിലോയ്ക്ക് 180 രൂപയേയുള്ളൂ. ഉൽപാദനച്ചെലവാകട്ടെ കിലോയ്ക്ക് 200 രൂപയ്ക്ക് മുകളിലുമാണ്. റബറിന്റെ താങ്ങുവില 250 രൂപയായി ഉയർത്തണമെന്ന ആവശ്യം വീണ്ടും ഉയർന്നിട്ടുണ്ട്.
റബറിന്റെ വിപണിവില താങ്ങുവിലയേക്കാൾ കുറഞ്ഞുനിന്നാൽ, ആ അന്തരം കർഷകർക്ക് സബ്സിഡിയായി സർക്കാർ ലഭ്യമാക്കുന്ന പദ്ധതിയാണിത്. റബറിന്റെ രാജ്യാന്തര വില 200 രൂപയും കടന്ന് കൂടിത്തുടങ്ങി. ബാങ്കോക്കിൽ വില 202 രൂപയായി. കൽപ്പറ്റ വിപണിയിൽ ഇഞ്ചി, കാപ്പിക്കുരു വിലയിൽ ഇന്നും മാറ്റമില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ ഇന്നത്തെ അങ്ങാടി വിലനിലവാരം നോക്കാം.